515.KIRUMI(TAMIL,2015),Dir:-Anucharan,*ing:-Kathir,Charlie.
നവാഗത സംവിധായകന്‍ ആയ അനുചരണ്‍ ,ദേശിയ അവാര്‍ഡ് നേടിയ കാക്ക മുട്ടയുടെ സംവിധായകന്‍ ആയ മണികണ്ഠനും ആയി ഒരുമിച്ചു കഥ എഴുതിയ ചിത്രം ആണ് കിറുമി.കിറുമി എന്നാല്‍ നമ്മുടെ നാട്ടിലെ കൃമി എന്ന് തന്നെ അര്‍ഥം വരുന്ന തമിഴ് പദം ആണ്.ചെന്നൈ നഗരത്തിലെ സാധാരണക്കാരന്‍ ആയ ഒരു ചെറുപ്പക്കാരന്‍ ആണ് കതിര്‍.കല്യാണം കഴിഞ്ഞെങ്കിലും എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്ന മോഹവുമായി വീട്ടില്‍ പോലും പോകാതെ സുഹൃത്തുക്കളോടൊപ്പം ആണ് താമസം.പണം ഉണ്ടാക്കാന്‍ ഉള്ള കുറുക്കു വഴി തേടുന്ന കതിര്‍ ഇടയ്ക്കിടെ രാത്രി ബാറില്‍ പോയി ചീട്ടു കളിച്ച് പണം ഉണ്ടാക്കാറും ഉണ്ട്.പണം ഉണ്ടാക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും അതിനായി ശ്രമിക്കാതെ അവസരം കാത്തു കഴിയുന്ന ചെറുപ്പക്കാരുടെ പ്രതിനിധി ആണ് കതിര്‍.
സഹോദരിയുടെ മകളെ വിവാഹം ചെയ്ത കതിരിന് ഒരു കുട്ടിയും ഉണ്ട്.അയല്‍വാസിയായ പ്രഭാകരന്‍ കതിരിന്റെ സ്വന്തം ജ്യേഷ്ഠനെ പോലെ ആണ്.അയാളുടെ ജോലി കതിരിന് എന്താണ് എന്നറിയില്ല.എന്നാല്‍ രഹസ്യ സ്വഭാവം ഉള്ള എന്തോ ഒന്നാണെന്ന് അറിയാം.എന്നാല്‍ പ്രഭാകരന്‍ ജീവിതത്തില്‍ സാധാരണ നിലയില്‍ ആണ് കഴിയുന്നത്.കതിര്‍ പലപ്പോഴും ധന സമ്പാദനത്തിന്‍റെ കാര്യം പറയുമ്പോള്‍ പ്രഭാകരനും ആയി ചേരില്ല.എന്നാല്‍ അങ്ങനെ ഒരു ദിവസം കതിരിന്റെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു.അപ്രതീക്ഷിതമായി പ്രഭാകരന്‍ ചെയ്യുന്ന ജോലി എന്താണെന്ന് മനസ്സിലാക്കുന്നു.പോലീസിന്‍റെ അതേ അധികാരം ഉള്ള മറ്റൊരു കൂട്ടം ആളുകള്‍.അജ്ഞാതരായ അവരുടെ സഹായം പോലീസ് പല കേസുകളിലും ആവശ്യമായി വരാറും ഉണ്ട്.
തന്‍റെ ജീവിതത്തില്‍ വന്ന ആ മാറ്റം ആ ജോലിയില്‍ കതിര്‍ ഭാഗം ആകുന്നതിലൂടെ ആയിരുന്നു.എന്നാല്‍ തന്‍റെ സ്വാധീനം പോലീസിന്റെ സഹായത്തോടെ തനിക്കു വെറുപ്പ് ഉള്ളവരെ അറിയിക്കാം എന്ന് കരുതി കളിച്ച കളി കതിരിന് തീക്കളി ആയി മാറി.ആ കഥ ആണ് ചിത്രം ബാക്കി പറയുന്നത്.തമിഴ് സിനിമ വളരെയധികം മാറാന്‍ ഉള്ള ശ്രമം ഒരു ഭാഗത്ത് നിന്നും നടക്കുന്നു എന്നതിന്റെ സൂചനയാണ് ഈ ചിത്രം ഒക്കെ.പ്രത്യേകിച്ചും ക്ലൈമാക്സ്.ഒരു തമിഴ് ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാനാവാത്ത ഒന്നാണ്.ഒരു മസാല പടം ആക്കി മാറ്റാന്‍ ഉള്ള സ്കോപ് ആ ക്ലൈമാക്സില്‍ ഉണ്ടായിരുന്നു എങ്കിലും വിവേകപൂര്‍വമായ ഒരു കാര്യത്തിലൂടെ സിനിമ അവസാനിപ്പിച്ചൂ.ശരിക്കും അത് തന്നെയാണ് ഈ സിനിമയുടെ വ്യത്യസ്ഥത എന്ന് പറയുന്നതും.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment