Saturday, 24 October 2015

524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013)

524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013),|Comedy|Adventure|,Dir:-Felix Herngren,*ing:-Robert Gustafsson, Iwar Wiklander, David Wiberg,

   സിനിമയുടെ പേരിലെ കൗതുകം തന്നെ ആണ് സിനിമയുടെ കഥയും.പേരില്‍ തന്നെ കഥ മുഴുവന്‍ എഴുതി വച്ച കഥ ആയിരുന്നിട്ടു കൂടി തനിക്കു തന്‍റെ ജീവിതം തുടങ്ങാന്‍ ഇനിയും സമയം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു വൃദ്ധനിലൂടെ ആകുമ്പോള്‍ സംഭവിക്കുന്നത്‌ അപ്രതീക്ഷിതം ആയ കാര്യങ്ങള്‍ ആണ്.വിധി എന്ന element വളരെയധികം ഈ സിനിമയില്‍ ഭാഗം ആകുന്നുണ്ട്.അലന്‍ എന്ന നൂറു വയസ്സുകാരന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചത് വിധിയുടെ ഈ കളികള്‍ ആയിരുന്നിരിക്കണം.

   തനിക്കു നേരെ ശബ്ദം ഉയര്‍ത്തിയവരും താന്‍ കാരണം ശബ്ദം ഉയര്ന്നവരെയും അതി സമര്‍ത്ഥമായി അലന്‍ അപഗ്രഥനം ചെയ്യുന്നുണ്ട്.തന്‍റെ പ്രിയപ്പെട്ട നായയെ കൊന്ന കുറുക്കനോടുള്ള പ്രതികാരം അലന്‍ ചെയ്യുന്നത് താന്‍ എന്തില്‍ ആയിരുന്നോ മികച്ചത് ആ വഴിയിലൂടെ ആണ്.എന്നാല്‍ ആ പ്രവൃത്തി വൃദ്ധ  സദനത്തില്‍ എത്തിച്ച അലന്‍ എന്നാല്‍ തന്‍റെ നൂറാം പിറന്നാളിന്റെ അന്ന് പോലും തനിക്കു ബാക്കി ഉണ്ടെന്നു കരുതുന്ന ജീവിതത്തെ അറിയാന്‍ അവിടത്തെ ജനാല ചാടി രക്ഷപ്പെടുന്നു.എവിടേക്കെങ്കിലും പോകാന്‍ ബസ്സില്‍ പോകാന്‍ വേണ്ടി വന്ന അലന്‍ തന്‍റെ കയ്യില്‍ അപ്രതീക്ഷിതം ആയി കിട്ടുന്ന പെട്ടിയും ആയി യാത്രയാകുന്നു.അതില്‍ എന്താണ് എന്നറിയാതെ.

 അലന്‍ പിന്നീട് കണ്ടു മുട്ടുന്നവരും ആ പെട്ടി അന്വേഷിച്ചു വരുന്നവരും എല്ലാം ആ വിധിയുടെ കളിക്കാര്‍ ആകുന്നു.അലന്റെ സ്വന്തം ജീവിതം പലപ്പോഴും പ്രത്യക്ഷത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ നിന്നും ഒരു ഫ്ലാഷ്ബാക്ക് പോലെ പോകുന്നുണ്ട്.പ്രത്യേകിച്ചും ലോക ചരിത്രം,അക്കാലത്തെ നേതാക്കള്‍ എല്ലാം.അലന്‍ ആരായിരുന്നു എന്നും ലോക ചരിത്രത്തില്‍ അയാള്‍ എന്ത് സ്വാധീനം ആണ് നടത്തിയത് എന്നും ആണ് ആ കഥകളില്‍ അയാള്‍ പോലും പ്രാധാന്യം കൊടുക്കാത്ത കഥകളില്‍ ഉള്ളത്.അലന്റെ ആ പെട്ടിയുടെ കഥ പോലെ തന്നെ ആയിരുന്നു ഈ കഥയും."ജോനാസ് ജാന്‍സന്‍ എഴുതിയ നോവലിനെ ആസ്പദം ആക്കി നിര്‍മിച്ച ഈ ചിത്രം അതീവ രസകരം ആയിരുന്നു.അപ്രതീക്ഷിതമായ സംഭവങ്ങളും പശ്ചാത്തലവും .ഈ സിനിമയുടെ ഭംഗി അവിടെയാണ്.നൂറു വയസ്സുള്ള അലന്റെ കഥയില്‍ നിന്നും  ഇതില്‍ കുറച്ചൊന്നും പ്രതീക്ഷിക്കാനും കഴിയില്ല.തീര്‍ച്ചയായും കാണേണ്ട ചിത്രങ്ങളില്‍ ഒന്നാണ് ഇത്.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment