360.RED LIGHTS(ENGLISH,2012),|Mystery|Thriller|,Dir:-Rodrigo Cortés,*ing:-Sigourney Weaver, Robert De Niro, Cillian Murphy.
ഇന്ദ്രിയങ്ങള്‍ക്കും അധീതം ആയ ശക്തികളെ ആരാധനയോടെ കാണുന്ന പ്രവണത മനുഷ്യരില്‍ കാണാറുണ്ട്.മതങ്ങളും അവിശ്വാസികളും തമ്മില്‍ ഉള്ള അന്തരം വളരെ ചെറുതാണ്.അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നവര്‍ മതങ്ങളുടെ പുറകെയും സ്വയം പ്രഖ്യാപിത ദിവ്യന്മാരുടെയും പുറകെ പോകും.എന്നാല്‍ മറു ഭാഗത്തില്‍ ഉള്ളവര്‍ എല്ലാത്തിലും ശാസ്ത്രീയം ആയ വിശദീകരണം പ്രതീക്ഷിച്ചുകൊണ്ട് ജീവിതം മുന്നോട്ടു നീക്കുന്നു.ഈ വിശ്വാസങ്ങള്‍ക്ക് വിദ്യാഭ്യാസം കൊണ്ട് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകും എന്ന് തോന്നുന്നില്ല.പലപ്പോഴും സസൂക്ഷ്മമമായ നിരീക്ഷണ പാടവം ഉള്ളവര്‍ക്ക് പലപ്പോഴും ഈ ദിവ്യ പ്രവൃത്തികളുടെ രഹസ്യങ്ങള്‍ നിസ്സാരം ആയി തോന്നും.മന്ത്ര വാദികള്‍ ,രോഗ ശുശ്രൂഷ നല്‍കുന്നവര്‍ തുടങ്ങിയവര്‍ എല്ലാം ചെയ്യുന്നത് ഇതാണ് .തെറ്റിദ്ധാരണ മനുഷ്യരില്‍ ഉണ്ടാക്കുക.അവരുടെ മനസ്സിനെ അവരുടെ വാക്കുകളാല്‍ കീഴ്പ്പെടുത്തുക.എന്നാല്‍ ഈ വാക്കുകളില്‍ വീഴാത്ത ഒരു വിഭാഗം ഉണ്ട്.
അത്തരത്തില്‍ ഉള്ള രണ്ടു കഥാപാത്രങ്ങള്‍ ആണ് മാര്‍ഗരറ്റ് എന്ന സര്‍വകലാശാല അധ്യാപികയും അവരുടെ സഹായിയായ ടോമും.പ്രേതബാധ തുടങ്ങി ശാസ്ത്രത്തിന് ഒരു പങ്കും ഇല്ലാത്ത പലതരം ദിവ്യ പ്രവൃത്തികളും പൊളിച്ചടുക്കി മനുഷ്യര്‍ക്ക് നേര്‍ വഴി കാണിക്കാന്‍ അവരുടെ സമയവും ഊര്‍ജവും ചിലവഴിക്കുന്നു.സര്‍വകലാശാലയില്‍ ക്ലാസ് എടുക്കുമ്പോള്‍ മാര്‍ഗരറ്റ് തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ അത്ഭുത പ്രവൃത്തികളുടെയും പിന്നിലുള്ള ശാസ്ത്രീയ വിശദീകരണം നല്‍കുന്നുണ്ട്.ഒപ്പം അത് അവതരിപ്പിക്കാന്‍ ടോമും.സൈമണ്‍ സില്‍വര്‍ എന്ന സ്വയം പ്രഖ്യാപിത ദിവ്യന്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ എത്തുന്നു.ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് സില്‍വരിന്റെ ശക്തികളില്‍ വിശ്വസിക്കാതിരുന്ന ഒരു റിപ്പോര്‍ട്ടര്‍ അയാളുടെ ഒരു ഷോയുടെ ഇടയില്‍ മരിച്ചത് ആളുകളില്‍ ഭീതി പടര്‍ത്തിയിരുന്നു.സില്‍വരുടെ അത്ഭുത ശക്തി ആണ് അതിനു കാരണം എന്നവര്‍ വിശ്വസിച്ചു.അതിനു ശേഷം സില്‍വര്‍ അജ്ഞാത വാസത്തില്‍ ആയിരുന്നു.
സൈമണ്‍ സില്‍വര്‍ എന്ന പ്രതിഭാസത്തെയും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടണം എന്ന് ടോമിന് താല്‍പ്പര്യം ഉണ്ട്.എന്നാല്‍ മാര്‍ഗരറ്റ് അതിനു സമ്മതിക്കുന്നില്ല.മാര്‍ഗരറ്റ് സൈമണിനെ ഭയപ്പെടുന്നു എന്ന് ടോം മനസ്സിലാക്കുന്നു.മാര്‍ഗരറ്റിനു അവരുടെതായ കാരണം അതിനു ഉണ്ടായിരുന്നു.ടോം എന്നാല്‍ അയാളെ പൊളിച്ചു എടുക്കാന്‍ തീരുമാനിക്കുന്നു.എന്നാല്‍ ടോമിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതം ആയ പലതും സംഭവിക്കുന്നു.ഒപ്പം സില്‍വറിനെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുവാന്‍ ഉള്ള ഒരു അവസാന അവസരവും ലഭിക്കുന്നു.
ടോം ആ അവസ്ഥയെ എങ്ങനെ നേരിടും?സില്‍വര്‍ ശരിക്കും താന്‍ അവകാശപ്പെടുന്ന പോലെ ശക്തി ഉള്ള ആളാണോ?ടോം എന്തിനാണ് സില്‍വറിനെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുവാന്‍ ആഗ്രഹിക്കുന്നത്?ടോം യഥാര്‍ത്ഥത്തില്‍ ആരാണ്?ഇതൊക്കെ ആണ് ഈ ചിത്രം ബാക്കി പറയുന്നത്.അപ്രതീക്ഷിതം ആയ ക്ലൈമാക്സ് ആണ് ചിത്രത്തിന് ഉള്ളത്.ചിലപ്പോള്‍ സിനിമ എന്താണ് പറയാന്‍ ഉദേശിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചവര്‍ക്ക് അവിശ്വസനീയം ആയി മാറാവുന്ന ഒന്ന്.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment