Tuesday, 28 April 2015

359.PONTYPOOL(ENGLISH,2008)

359.PONTYPOOL(ENGLISH,2008),|Thriller|Mystery|,Dir:-Bruce McDonald,*ing:-Stephen McHattie, Lisa Houle, Georgina Reilly .

Pontypool-കാനഡയിലെ Ontario യിലെ ഒരു ചെറിയ പട്ടണം ആണ്.ഗ്രാന്‍റ് മാസി അവിടത്തെ രേടിയോയിലെ ജോക്കി ആയിരുന്നു.അയാള്‍ രാവിലത്തെ ഷോ അവതരിപ്പിക്കാനായി പോകുമ്പോള്‍ ആണ് വഴിയില്‍ വച്ച് ആ സ്ത്രീ അയാളുടെ കാറിന്റെ ചില്ലുകളില്‍ മുട്ടുന്നത് കണ്ടത്.കാറിന്റെ ജനല്‍ തുറന്നെങ്കിലും അവര്‍ ഒന്നും പറയാതെ അവിടെ നിന്നും മറഞ്ഞു.അതിന്റെ ഷോക്കില്‍ ആണ് മാസി അന്ന് സ്റ്റേഷനില്‍ എത്തുന്നത്‌.ഓണ്‍-എയര്‍ സ്റ്റുഡിയോയില്‍ കയറിയെങ്കിലും അയാളുടെ മനസ്സില്‍ രാവിലത്തെ സംഭവം മനാസില്‍ കിടന്നിരുന്നു.ഇങ്ങനത്തെ ഒരു അവസരത്തില്‍ സുരക്ഷയ്ക്കുള്ള ഫോണ്‍ നമ്പര്‍ ആയ 911 അയാളുടെ ശ്രോതാക്കളില്‍ ആരെങ്കിലും ഉപയോഗിക്കുമോ എന്നതായിരുന്നു അയാളുടെ രാവിലത്തെ ചോദ്യം.

  പ്രൊഡ്യൂസര്‍  ആയ സിഡ്നി മാസിയോട് ആ പട്ടണത്തിലെ ആളുകള്‍ക്ക് വേണ്ടത് ഇത്തരം ചിന്തകള്‍ അല്ല എന്നും അവരുടെ ചുറ്റുപ്പാടുകള്‍ ആണ് ആ ഷോയില്‍ നിന്നും അറിയിക്കേണ്ടത് എന്നും പറയുന്നു.എന്നാല്‍ അവിടത്തെ ടെക്നിക്കല്‍ ജീവനക്കാരി ആയ ലോറലിനു മാസി എന്താണ് പറയാന്‍ ഉദ്ധേശിക്കുന്നത്‌ എന്ന് അറിയാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നു.ഒരു റേഡിയോ സ്റ്റേഷനിലെ ഷോയില്‍ മൂന്നു കഥാപാത്രങ്ങളും ആയാണ്  ചിത്രം മുന്നോട്ടു പോകുന്നത്.ഹെലിക്കോപ്ട്ടരില്‍ നിന്നും തത്സമയം വാര്‍ത്തകള്‍ അറിയിക്കുന്ന അവരുടെ റിപ്പോര്‍ട്ടര്‍  കെന്‍ എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം അറിയിച്ച വാര്‍ത്ത ഭീകരം ആയിരുന്നു.നിഗൂഡമായ എന്തോ അവിടത്തെ ആളുകളുടെ ഇടയില്‍ സംഭവിച്ചിരിക്കുന്നു.വിഘടനവാദികള്‍,തീവ്രവാദികള്‍ തുടങ്ങിയവര്‍ എന്തോ ചെയ്തിരിക്കുന്നു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.ഫ്രഞ്ച്-ഇംഗ്ലീഷ് പ്രദേശങ്ങളില്‍ നടക്കുന്ന ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയിരിക്കും എന്നതായിരുന്നു ആദ്യ നിഗമനം.എന്നാല്‍ സംഭവിച്ചത് അതിലും ഭീകരം ആയിരുന്നു.വാക്കുകള്‍,ശബ്ദങ്ങള്‍ എന്നിവ മനുഷ്യന്‍റെ ശത്രുക്കള്‍ ആകുന്നു.ഒരു ഇരയ്ക്ക് മറ്റൊന്നിലേക്കു സഞ്ചരിക്കാന്‍ ഉള്ള മാര്‍ഗം ആകുന്നു ഇവയെല്ലാം.

  സോംബി ചിത്രങ്ങളില്‍ എല്ലാം സ്ഥിരം കാണുന്ന ഒരു അവസ്ഥ ഉണ്ടല്ലോ?ഒരു മനുഷ്യന്‍ മറ്റൊരാളെ കടിച്ചു സോംബി ആക്കുന്നത്.അങ്ങനെ അല്ല ഈ ചിത്രം അവതരിപ്പിക്കപ്പെടുന്നത്.പകരം പുതുമയുള്ള അല്‍പ്പം Mind-fucking ആയുള്ള ചിത്രങ്ങളുടെ ഗണത്തില്‍ ആണ് ഈ ചിത്രവും ഉള്‍പ്പെടുന്നത്.എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് പ്രേക്ഷകന് ആലോചിക്കാന്‍ വേണ്ട സൂചനകള്‍ ധാരാളം നല്‍കുന്നതിനോടൊപ്പം നമ്മുടെതായ ഭാവനയില്‍ ആണ് കഥ തുടര്‍ന്ന് പോകുന്നത്.ഇത് വരെ കണ്ടത്തില്‍ വച്ച് മികച്ച ത്രില്ലറുകളില്‍ ഒന്നാണ് Pontypool.ത്രില്ലര്‍ സിനിമ ആസ്വാധകര്‍ക്ക് തീര്‍ച്ചയായും കാണേണ്ട ചിത്രം ആണ് ഇത്.


More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment