Tuesday, 28 April 2015

358.TROUBLESHOOTER(KOREAN,2010)

358.TROUBLESHOOTER(KOREAN,2010),|Thriller|Action|,Dir:-Hyeok-jae Kwon,*ing:-Kyung-gu Sol, Jung-Jin Lee, Dal-su Oh

   കൊറിയന്‍ പോലീസിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന കാംഗ് ടെയിക് ഇപ്പോള്‍ സ്വന്തമായി ഒരു സീക്രട്ട് ഏജന്‍സി നടത്തുന്നു.അമ്മയില്ലാത്ത മകള്‍ മാത്രം ആണ് കാംഗിന്റെ കൂടെ ഉള്ളത്.സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരുടെ ആവശ്യപ്രകാരം മറ്റുള്ളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തുക ആണ് കാംഗിന്റെ പ്രധാന ജോലി.അതിനായുള്ള സജ്ജീകരണങ്ങള്‍ എല്ലാം കാംഗിനു ഉണ്ടായിരുന്നു.പഴയ സുഹൃത്തുക്കള്‍ ആയ പോലീസുകാരും അയാളെ തന്‍റെ ഇപ്പോഴത്തെ ജോലിയില്‍ സഹായിക്കുന്നുണ്ട്.

  പതിവ് പോലെ തന്‍റെ മകളെ സ്ക്കൂളില്‍ കൊണ്ട് വിട്ടതിനു ശേഷം കാംഗ് തന്‍റെ ജോലി ചെയ്യാനായി തിരിക്കുന്നു.ഒരു ഹോട്ടല്‍ റൂമില്‍ ആയിരുന്നു കാംഗിന്റെ അന്നത്തെ ജോലി.അനാശാസ്യം നടത്തുന്ന രണ്ടു പേരെ  ഫ്രെയിം ചെയ്യുക ആണ് കാംഗിന്റെ അന്നത്തെ ജോലി.എന്നാല്‍ ആ മുറിയില്‍ കയറിയ കാംഗ് കണ്ടത് കൊല്ലപ്പെട്ട ഒരു യുവതിയെ ആണ്.കൊലപാതകം നടത്തിയ ആളുടെ വീഡിയോ കാംഗ് അവിടെ കാണുന്നു.കാംഗ് പണ്ട് നിയമത്തിന്‍റെ കയ്യില്‍ ഏല്‍പ്പിച്ച സൈക്കോ ആയ ഒരു പരമ്പര കൊലയാളി ആയിരുന്നു ആ കൊലപാതകം നടത്തിയത്.എന്നാല്‍ അവിടെ വച്ച് കാംഗിനു ഒരു ഫോണ്‍ കോള്‍ വരുന്നു.മരണപ്പെട്ട ആള്‍ ആരാണെന്ന് നോക്കാന്‍ മറു തലയ്ക്കല്‍ നിന്നും ആവശ്യപ്പെടുന്നു.കൂടെ ഒരു ഉപദേശവും."കേസ് ഏറ്റെടുക്കുന്നതിനു മുന്‍പ് ക്ലൈന്റിനെ കുറിച്ച് അറിയാന്‍ ശ്രമിക്കണം എന്ന്".പരിഭ്രാന്തന്‍ ആയി മാറിയ കാംഗിനു അവിടേക്ക് പോലീസ് വരുന്നു എന്ന് മനസ്സിലാക്കുന്നു.എന്നാല്‍ ഫോണില്‍ ഉള്ള ആള്‍ കാംഗിനോട് അവിടെ നിന്നും രക്ഷപ്പെടാന്‍ ഉള്ള മാര്‍ഗം പറഞ്ഞു കൊടുക്കുന്നു.കാംഗ് അവിടെ നിന്നും രക്ഷപ്പെട്ടെങ്കിലും മുറിയില്‍ നിന്നും ലഭിച്ച സി സി ടി വി ദൃശ്യങ്ങളും മറ്റു തെളിവുകളും കൊലയാളി കാംഗ് ആണ് എന്നതിലേക്ക് ആണ് വിരല്‍ ചൂണ്ടുന്നത്.

  തന്‍റെ വിശ്വസ്ത സുഹൃത്തായ Lightning എന്ന വിളിപ്പേരുള്ള പോലീസ് ഉദ്യോഗസ്ഥനെ സഹായത്തിനായി കാംഗ് അന്വേഷിക്കുന്നുണ്ട്.എന്നാല്‍ അയാള്‍ മറ്റൊരു കേസ് അന്വേഷണത്തില്‍  ആണെന്നുള്ള മറുപടി കാംഗിനു ലഭിക്കുന്നു.എന്നാല്‍ കാംഗിന്റെ കാര്യം കൂടുതല്‍ കഷ്ടത്തില്‍ ആകുന്നു.കൊലപാതകങ്ങള്‍ വീണ്ടും സംഭവിക്കുന്നു.എല്ലാ തെളിവുകളും കാംഗിനു നേരെ ആണ്.ആരാണ് കാംഗിന്‍റെ പുറകില്‍?കാംഗിന്റെ ഭൂതക്കാലവും  ആയി ഈ സംഭവങ്ങള്‍ക്ക് ബന്ധം ഉണ്ടോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.നല്ല വേഗതയില്‍ പോകുന്ന ആക്ഷനും കൂടി ചേര്‍ന്ന കൊറിയന്‍ ത്രില്ലര്‍ ആണ് Troubleshooter.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment