Friday, 10 April 2015

346.HOTEL CHEVALIER & THE DARJEELING LIMITED(2007,ENGLISH)

346.HOTEL CHEVALIER & THE DARJEELING LIMITED(2007,ENGLISH),|Comedy|Adventure|,Dir:-Wes Anderson,*ing:-Owen Wilson, Adrien Brody, Jason Schwartzman.

   Wes Anderson Jason Schwartzman,Natalie Portman എന്നിവരെ വച്ച് ചെയ്ത ഷോര്‍ട്ട് ഫിലിം ആണ് Hotel Chevalier.താന്‍ ആ സമയത്ത് എഴുതിക്കൊണ്ടിരുന്ന കഥയിലെ കഥാപാത്രവും ആയി സാമ്യം തോന്നിയത് കൊണ്ട് The Darjeeling Unlimited എന്ന ചിത്രത്തിലെ സഹോദരന്മാരില്‍ ഒരാളായ ജാക്കിന്‍റെ ഇന്ത്യയിലേക്കുള്ള യാത്രയുടെ മുന്നേ നടന്ന സംഭവം ആക്കി ആ  ഷോര്‍ട്ട് ഫിലിമിനെ മാറ്റുകയായിരുന്നു.13 മിനിറ്റ് ദൈര്‍ഘ്യം ഉള്ള ആ ഷോര്‍ട്ട് ഫിലിം അങ്ങനെ The Darjeeling Unlimited ന്‍റെ ആദ്യ ഭാഗം ആയി മാറി.

  വിട്മാന്‍ സഹോദരങ്ങളായ ഫ്രാന്‍സിസ്,ജാക്ക്,പീറ്റര്‍ എന്നിവര്‍ ഒരു വര്‍ഷത്തിനു ശേഷം കണ്ടു മുട്ടുന്നു.മൂത്ത സഹോദരന്‍ ആയ ഫ്രാന്‍സിസിന്‍റെ പ്ലാന്‍ ആയിരുന്നു സഹോദരന്മാര്‍ ഒരുമിച്ചുള്ള ആ യാത്ര.സാത്വികമായ ഉണര്‍വ് സഹോദരന്മാരില്‍ ഉണ്ടാകുന്നതിനോടൊപ്പം മൂന്നു പേരും തമ്മില്‍ ഉള്ള അകലം കുറയ്ക്കാം അങ്ങനെ എന്നായിരുന്നു ഫ്രാന്‍സിസ് വിചാരിച്ചിരുന്നത്.അത് കൂടാതെ ആ യാത്രയ്ക്ക് മറ്റൊരു രഹസ്യമായ ഉദ്ദേശവും ഉണ്ടായിരുന്നു.ഇന്ത്യയില്‍ അവര്‍ യാത്ര ചെയ്തത് The Darjeeling Limited എന്ന ട്രെയിനില്‍ ആയിരുന്നു.മുതിര്‍ന്നെങ്കിലും കൊച്ചു കുട്ടികളെ പോലെ വഴക്കുണ്ടാക്കിയും മറ്റും ആണ് അവരുടെ യാത്ര നടക്കുന്നത്.മൂന്നു പേരുടെയും മാനസിക അവസ്ഥ എന്നാല്‍ വളരെയധികം വ്യത്യസ്തം ആയിരുന്നു.ഒരു ബൈക്ക് അപകടത്തില്‍ മുഖത്തിനും തലയ്ക്കും സാരമായി പരുക്കേറ്റ ഫ്രാന്‍സിസ്,തന്‍റെ മുന്‍ കാമുകിയുടെ ഫോണില്‍ വരുന്ന സന്ദേശങ്ങള്‍ അറിയാന്‍ ഉള്ള സീക്രട്ട് കോഡ് അറിയാവുന്ന ജാക്ക് ആ ഫോണ്‍ സന്ദേശങ്ങള്‍ കേള്‍ക്കുക പതിവാക്കിയിരുന്നു.പീറ്റര്‍ അയാള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കുട്ടി ജനിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത അറിഞ്ഞു അസ്വസ്ഥന്‍ ആണ്.

  എന്നാല്‍ ഇവരുടെ ഇന്ത്യയില്‍ ഉള്ള ആ യാത്ര അവരെ പരസ്പ്പരം ഒന്നിപ്പിക്കുക എന്നതിലുപരി അവരെ സ്വയം കണ്ടെത്താന്‍ ഉള്ള ശ്രമം ആയി മാറുന്നു.അവര്‍ പിന്നീടുന്ന വഴികളും അവിടത്തെ ഗ്രാമീണ ജനങ്ങളും എല്ലാം അവരുടെ സ്വഭാവ വ്യതിയാനത്തിന് കാരണം ആകുന്നു.കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും അവരുടെ യാത്ര അതീവ രസകരം ആയിരുന്നു.ട്രെയിന്‍ ക്യാബിന്‍ ജോലിക്കാരി ആയ റീത്ത,ക്ഷേത്രത്തിന്‍റെ അടുക്കല്‍ നിന്നും വാങ്ങിയ വിഷ പാമ്പ് ഒക്കെ രസകരം ആക്കി ചിത്രത്തെ മൊത്തത്തില്‍.Wes Andersen മാജിക് ഒരു ചിത്രം എന്ന നിലയില്‍ ഇതില്‍ പ്രകടം ആയിരുന്നു.ഇന്ത്യ പ്രധാന ലൊക്കേഷന്‍ ആയി വരുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍,ബില്‍ മുറേ എന്നിവര്‍ ചെറിയ വേഷങ്ങളില്‍ ഉണ്ട്.

  സിനിമ കണ്ടതിനു ശേഷം തോന്നിയ പ്രധാന സംശയം.ഒരു സാങ്കല്‍പ്പിക കഥ ആണെങ്കിലും റെയില്‍വേ സ്റ്റേഷന്‍ പോലെ ഉള്ള എയര്‍പോര്‍ട്ട് ഒക്കെ ഇന്ത്യയില്‍ ഉണ്ടോ?Wes Andersen മനപ്പൂര്‍വം ഇന്ത്യയിലെ സൌകര്യങ്ങള്‍ക്ക് നേരെ കൊടുത്ത ഒരു  കൊട്ട് ആണോ അത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com


No comments:

Post a Comment