347.WALK ON WATER(HEBREW,2004),|Thriller|Drama|,Dir:-Eytan Fox,*ing:-Lior Ashkenazi, Knut Berger, Caroline Peters.
മൊസ്സാദ്,ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഇന്റലിജന്‍സ് ഏജന്‍സി.ലോകമെമ്പാടും ഉള്ള ന്യൂനപക്ഷമായ ജൂതന്മാരെ സംരക്ഷിക്കുകയും അവരുടെ ശത്രുക്കള്‍ എന്ന് കരുതുന്നവരെ തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ വധിക്കുന്നതില്‍ പ്രാവീണ്യം നേടിയ ഏജന്റുമാര്‍ ആണ് അവരുടെ ശക്തി.അത്തരത്തില്‍ ഉള്ള ഒരാളായിരുന്നു എയാല്‍.തങ്ങള്‍ക്കു നേരെ ഭീഷണി ആയ ഒരാളെ ടര്‍ക്കിയില്‍ പോയി കൊല്ലപ്പെടുത്തി തിരിച്ചെത്തിയ എയാലിനു ഓഫീസില്‍ അഭിനന്ദനങ്ങള്‍ ഏറെ കിട്ടുന്നു.എന്നാല്‍ തന്‍റെ യാത്രയുടെ അത്രയും സമയം ഭാര്യയായ ഐറിസിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുന്ന അയാള്‍ക്ക് അവളെ ഫോണില്‍ കിട്ടുന്നില്ല.
വീട്ടിലെത്തിയ എയാല്‍ കണ്ടത് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച് മരിച്ച ഐറിസിനെ ആണ്.ഭാര്യയുടെ മരണം നല്‍കിയ ഷോക്ക് അയാള്‍ക്ക് വലുതായിരുന്നു.അതിലും അയാളെ വിഷമിപ്പിച്ചത് അവളുടെ മരണ കാരണം ആയിരുന്നു.എങ്കിലും തന്‍റെ ജോലിയെ ആത്മാര്‍ത്ഥം ആയി പ്രണയിക്കുന്ന എയാല്‍ ആ ദുഃഖത്തില്‍ നിന്നും വേഗം തന്നെ മോചിതന്‍ ആകാന്‍ ശ്രമിക്കുന്നു.ഈ സമയം ഏജന്‍സിക്കും അയാളുടെ മനസ്സിന്‍റെ സ്ഥിതിയെ കുറിച്ച് ആശങ്കയുണ്ട്.അത് കൊണ്ട് തന്നെ അവരുടെ നിരീക്ഷണത്തില്‍ ആണ് എയാല്‍.ആ സമയം ആണ് മെനച്ചം എന്ന ഏജന്‍സിയിലെ മേധാവി എയാലിനെ പുതിയ ജോലി ഏല്‍പ്പിക്കുന്നത്.ജൂതരുടെ മുഖ്യ ശത്രുക്കളില്‍ ഒരാളായ നാസിയുടെ പഴയ ഓഫീസര്‍ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും അയാളെ കണ്ടെത്തണം എന്നും ആയിരുന്നു അത്.അയാളുടെ ബന്ധുക്കള്‍ അയാള്‍ മരിച്ചു പോയി എന്ന് പറയുന്നുണ്ടെങ്കിലും അയാള്‍ എവിടെയോ വാര്‍ദ്ധക്യം ജീവിച്ചു തീര്‍ക്കുകയാണ് എന്ന് പറയുന്നു.അയാളുടെ അടുക്കല്‍ എത്താന്‍ പറ്റിയ എളുപ്പ വഴി അയാളുടെ കൊച്ചു മക്കള്‍ ആണ്.ഒരാള്‍ ഇസ്രായേലില്‍ ഉണ്ട്.മറ്റെയാള്‍ സഹോദരിയെ കാണാന്‍ ഉടന്‍ തന്നെ ഇസ്രായേലില്‍ എത്തും.
സാഹസികത കുറഞ്ഞ ആ ഓപറേഷനില്‍ എയാല്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നില്ല.എന്നാല്‍ എയാലിന്റെയും മെനച്ചമിന്റെയും കുടുംബത്തെ കൂട്ടക്കൊല ചെയ്ത നാസി പടയിലെ പഴയ പ്രമൂഖനെ കണ്ടെത്തണം എന്ന മെനച്ചമിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് എയാല്‍ ഒരു ടൂറിസ്റ്റ് ഗൈഡ് ആയി അക്സല്‍ എന്ന ആ യുവാവിനെ വിളിക്കാനായി എയര്‍പ്പോര്‍ട്ടില്‍ പോകുന്നു.ഓരോ തീവ്രവാദി ആക്രമണത്തിന് ശേഷവും ശോക പൂര്‍ണമായ പാട്ടുകള്‍ മാത്രം കേള്‍ക്കുന്ന ടെല്‍ അവീവിലെ റേഡിയോയില്‍ തുടങ്ങുന്ന പാട്ടുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ മുതല്‍ ആക്സല്‍,പിയ എന്നീ ആ പഴയ നാസി ഓഫീസറുടെ കൊച്ചു മക്കളും ആയി എല്ലാ കാര്യത്തില്‍ അഭിപ്രായം പറഞ്ഞു എയാലും തന്‍റെ ജീവിതത്തിലെ നിര്‍ണായകം ആയ വഴിത്തിരിവിലേക്ക് പോകുന്നു.
ഒരു ത്രില്ലര്‍ എന്നതില്‍ ഉപരി ചിത്രം ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ മറക്കാന്‍ ശ്രമിക്കുന്ന പുത്തന്‍ തലമുറയെയും എന്നാല്‍ മറക്കാന്‍ ശ്രമിക്കും തോറും ഓര്‍മിക്കുന്ന മറ്റൊരു കൂട്ടം ആളുകളെയും അവതരിപ്പിക്കുന്നു.അറബ് വംശജന്‍ ആയ അക്സലിന്റെ സുഹൃത്തും ജര്‍മ്മന്‍ വംശജരായ അക്സലും പിയയും ഉദാഹരണങ്ങള്‍ മാത്രം.വളരെ നല്ലൊരു ചിത്രം ആണ് Walk On Water.
More suggestions @www.movieholicviews.blogspot.com

No comments:
Post a Comment