353.THE VOICES(ENGLISH,2014),|Crime|Thriller|,Dir:-Marjane Satrapi,*ing:-Ryan Reynolds, Gemma Arterton, Anna Kendrick
ജെറി ബാത്ത് ടബ് ഉണ്ടാക്കുന്ന ഫാക്റ്ററിയില്‍ ആണ് ജോലി ചെയ്യുന്നത്.ഒറ്റയ്ക്ക് താമസിക്കുന്ന ജെറിയുടെ കൂട്ടുകാര്‍ ആണ് ബോസ്ക്കോ എന്ന നായയും Mr.വിസ്ക്കര്‍സ് എന്ന് വിളിപ്പേരുള്ള പൂച്ചയും.ഒരു കാമുകി പോലും ഇല്ലാതെ ഒറ്റയ്ക്ക് ആണ് ജെറി ജീവിക്കുന്നതെങ്കിലും അയാളുടെ ജീവിതം സാധാരണ രീതിയില്‍ ആണ് പോയിക്കൊണ്ടിരുന്നത്.ജെറിയോട് മാത്രം സംസാരിക്കുന്നു എന്ന് ജെറി വിശ്വസിക്കുന്ന ബോസ്ക്കോയും വിസ്ക്കറും അവന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളെ കുറിച്ചും അഭിപ്രായം പറഞ്ഞിരുന്നു.ബോസ്ക്കോ പലപ്പോഴും ഉപദേശ രൂപേണ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ വിസ്ക്കര്‍ കൂടുതല്‍ ആക്രമണ സ്വഭാവം ഉള്ള ഉപദേശങ്ങള്‍ നല്‍കുന്നതായാണ് ജെറി മനസ്സിലാക്കിയത്.
ഓഫീസില്‍ നടന്ന കോംഗോ പാര്‍ട്ടിയുടെ ഒരുക്കത്തിനിടെ ആണ് ജെറി അക്കൌണ്ട്സ് വിഭാഗത്തില്‍ ഉള്ള ഇംഗ്ലീഷുകാരി ആയ ഫിയോണയും ആയി പരിചയത്തില്‍ ആകുന്നതു.ജീവിതം ആഘോഷിക്കാന്‍ ആഗ്രഹം ഉള്ള ഫിയോണയെ ജെരിക്ക് ഇഷ്ടം ആകുന്നു,എന്നാല്‍ ഫിയോണ അതെ കമ്പനിയുടെ ഫാക്റ്ററിയില്‍ ജോലി ചെയ്യുന്ന ജെറിയോട് ഇഷ്ടം കാണിക്കുന്നില്ല.ഡേറ്റ് ചെയ്യാന്‍ ആയി ജെറി ഫിയോണയെ വിളിച്ച ദിവസം അവള്‍ പോകുന്നില്ല അവന്റെ കൂടെ.പകരം മറ്റൊരു പാര്‍ട്ടിയില്‍ പങ്കെടുത്തു വന്ന അവളെ ആ രാത്രി ജെറി കാണുന്നു.ജെറിയുടെ ജീവിതത്തില്‍ കുറച്ചു രഹസ്യങ്ങള്‍ ഉണ്ട്.ഒരു പക്ഷേ ജെറി ശരി എന്ന് കരുതുന്ന ഭയാനകം ആയ രഹസ്യങ്ങള്‍.അതിലേക്കു പങ്കാളികള്‍ ആകാന്‍ ആണ് ഇനി കുറച്ചു പേരുടെ വിധി.എന്താണ് ആ രഹസ്യങ്ങള്‍?ജെറി യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു?അതാണ് ചിത്രത്തിന്‍റെ ബാക്കി കഥ.
ജെറിയുടെ ജീവിതം വര്‍ണാഭം ആയി അവതരിപ്പിക്കുമ്പോള്‍ അവന്റെ ജീവിതത്തിലെ വെളിച്ചം ആണ് അവന്‍ സ്വയം കണ്ടെത്തുന്നത്.മനസ്സിന്‍റെ ചില ആശ്വാസ പ്രകടനം മാത്രം ആയി ആ കഥാപാത്രത്തിന്റെ ചിന്തകളെ കണക്കു കൂട്ടുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു.സൈക്കോ ത്രില്ലര്‍ സിനിമകളുടെ ജോനറില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രം റയാന്‍ രേയ്നോല്‍ട്സിന്റെ അഭിനയ മികവു കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റും.ഇത്തരം ഒരു കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ റയാന്റെ സ്ക്ക്രീന്‍ പ്രസന്‍സ് ഉണര്‍ത്തുന്ന ദുരൂഹത ചിത്രത്തിന്‍റെ മികച്ച കാര്യങ്ങളില്‍ ഒന്നാണ്.സമ്മിശ്ര പ്രതികരണം ആണ് ചിത്രം ഇറങ്ങിയപ്പോള്‍ ലഭിച്ചതെങ്കിലും വ്യത്യസ്തം ആയ ഒരു സൈക്കോ ത്രില്ലര്‍ ചിത്രം ആയി The Voices തോന്നി.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment