355.THE HEADLESS WOMAN(SPANISH,2008),|Drama|Mystery|Thriller|,Dir:-Lucrecia Martel,*ing:-María Onetto, Claudia Cantero, Inés Efron
The Headless Woman- അതേ,തലയില്ലാത്ത സ്ത്രീ.അവരുടെ തലയ്ക്കു എന്ത് സംഭവിച്ചു എന്നതാണ് സിനിമയുടെ കഥ.സിനിമയുടെ ജോനര്‍ കണ്ട് ശിരസ്സില്ലാത്ത സ്ത്രീയുടെ കഥ ആണെന്ന് കരുതരുത്.ഇതൊരു ആര്‍ട്ട് ഹൗസ് അര്‍ജന്റെനിയന്‍ ചിത്രമാണ്.വേറൊ എന്ന സ്ത്രീയുടെ ഭാഗത്ത് നിന്നും അവര്‍ ഒരു കൊലപാതകം ചെയ്തു എന്ന് വിശ്വസിക്കുന്നു.അശ്രദ്ധയാണ് ഇവിടെ വില്ലന്‍ എങ്കിലും അത് അവരുടെ മനസ്സിനെ അസ്വസ്ഥം ആക്കുന്നു.കനത്ത മഴയ്ക്ക് മുന്‍പ് അവര്‍ യാത്ര ചെയ്ത ആ ഗ്രാമത്തില്‍ കളിച്ചു കൊണ്ടിരുന്നത് കുറച്ചു കുട്ടികളും അവരുടെ നായക്കുട്ടിയും ആയിരുന്നു.
കനാലിന്റെ അടുക്കല്‍ വച്ച് വന്ന ഫോണിന്‍റെ വിളിയില്‍ വേറൊ ശ്രദ്ധിച്ചപ്പോള്‍ അവരുടെ കാറില്‍ എന്തോ വന്നിടിക്കുന്നു.വശത്തുള്ള ഗ്ലാസിലൂടെ അതൊരു നായക്കുട്ടി ആണെന്ന് കാണാം.എന്നാല്‍ വേറൊയുടെ മനസ്സില്‍ അത് മറ്റാരോ ആണെന്നുള്ള ബോധം ആയിരുന്നു.കാറില്‍ നിന്നും ഇറങ്ങി എന്താണ് സംഭവിച്ചത് എന്ന് നോക്കാന്‍ ധൈര്യം ഇല്ലായിരുന്നു വേറൊയ്ക്ക്.അന്നവര്‍ ആശുപത്രിയില്‍ പോകുന്നു.പിന്നെ അവരുടെ ബന്ധുവായ പുരുഷനോടൊപ്പം ഒരു ഹോട്ടല്‍ മുറിയില്‍ ജീവിക്കുന്നു.വേറൊയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ അവരുടെ സ്വഭാവം ആകെ മൊത്തം മാറ്റി.അവരുടെ ഉള്ളില്‍ കുറ്റബോധവും അത് പോലെ തന്നെ ജീവിതത്തോട് ഒരു തരം വിരക്തിയും തോന്നിപ്പിക്കുന്നു.
എന്നാല്‍ ഈ ചിത്രത്തില്‍ ലൂക്രേശ്യ മാറ്ട്ടല്‍ പറയാന്‍ ഉദേശിക്കുന്നത് വേറെ ഒന്നാണ്.അര്‍ജന്റീനയില്‍ ഉള്ള സാമൂഹിക വ്യവസ്ഥയുടെ ഒരു സോഷ്യല്‍ കമന്ററി ആകുന്നുണ്ട് ഈ ചിത്രം പലപ്പോഴും.പ്രത്യേകിച്ചും അവസാന രംഗങ്ങളില്‍ ചിത്രത്തില്‍ വേറൊയുടെ അന്വേഷണത്തില്‍ നടക്കുന്ന സംഭവങ്ങള്‍,അവരുടെ പണം ഉപയോഗിച്ച് ദാരിദ്ര്യം അനുഭവിക്കുന്നവരുടെ മേല്‍ പണം ഉള്ളവന്‍ ഒരു ദിവസം തന്നെ മായ്ച്ചു കളയുന്ന രീതിയില്‍ ഉള്ള രീതികള്‍.ഈ ചിത്രം എല്ലാവര്‍ക്കും വേണ്ടിയുള്ള ചിത്രമല്ല.സസൂക്ഷ്മം വീക്ഷിചില്ലെങ്കില്‍ ആര്‍ട്ട് ഹൗസ് ചിത്രങ്ങള്‍ അവസാനം അവശേഷിപ്പിക്കുന്ന തലവേദന ഈ ചിത്രവും പ്രേക്ഷകന് നല്‍കും.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment