284.TRANSSIBERIAN(ENGLISH,2008),|Mystery|Thriller|,Dir:-Brad Anderson,*ing:-Woody Harrelson, Emily Mortimer, Ben Kingsley .
ഒരു മനുഷ്യന് മറ്റൊരാളുടെ ജീവിതം ആസ്വാദ്യകരം ആക്കുവാന്‍ അയാളുടെ നല്ല ഇടപ്പെടലുകള്‍ മതി എന്ന് പറയുന്നത് പോലെ തന്നെ ഒരാളുടെ ജീവിതം ദുരിത പൂര്‍ണം ആക്കുവാനും മറ്റൊരാള്‍ക്കു കഴിയും.ഈ സിനിമയുടെ പ്രമേയം ഇങ്ങനെ വേണമെങ്കില്‍ ചുരുക്കി പറയാം.ഇവിടെ ഒരു യാത്രയാണ് നടക്കുന്നത്.കുട്ടികള്‍ക്കായി ചൈനയില്‍ വച്ച് നടത്തിയ ഒരു പ്രാര്‍ത്ഥന കൂട്ടായ്മയില്‍ പങ്കെടുത്തതിന് ശേഷം അമേരിക്കന്‍ ദമ്പതികള്‍ ആയ റോയിയും ജെസ്സിയും റഷ്യയിലേക്ക് യാത്രയായി.കുടുംബ ജീവിതത്തിലെ രസ ചരടുകള്‍ എവിടെയൊക്കെയോ തെറ്റി എന്ന് മാന്സ്സിലാക്കിയ റോയ് യാത്ര കൂടുതല്‍ രസകരം ആക്കുവാന്‍ ട്രെയിന്‍ ആണ് റഷ്യയിലേക്ക് ചേരുവാന്‍ തിരഞ്ഞെടുത്തത്.
ട്രെയിന്‍ യാത്രകള്‍ റോയ്ക്ക് ഒരു ഹരവും ആയിരുന്നു.പലതരം ട്രെയിനുകളെ കുറിച്ച് അറിയാന്‍ ഉള്ള ആഗ്രഹവും അത് പോലെ അതിനെ കുറിച്ചുള്ള പരിജ്ഞാനവും അയാള്‍ക്ക് ഉണ്ടായിരുന്നു.ജെസ്സി തന്‍റെ ഭൂതക്കാലം ചിലപ്പോള്‍ എങ്കിലും മറക്കാന്‍ ആഗ്രഹിക്കുന്നതായി കാണാം.റോയിയെ അവര്‍ കണ്ടു മുട്ടിയത് മുതല്‍ അവരുടെ ജീവിതവും മാറി.ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറി എന്നതായിരിക്കും ശരി.ഇവിടെ ഒരാള്‍ മറ്റൊരാളുടെ ജീവിതം നല്ലത് ആക്കി മാറ്റി.
ആ യാത്രയുടെ ആദ്യ ദിവസം ട്രെയിനില്‍ വച്ച് ചൈനീസ്,റഷ്യന്‍ പോലീസുകാരെ കുറിച്ച് പറഞ്ഞ യാത്രക്കാരന്‍ ഒരു ഭീകര സംഭവം അവരോടു വിവരിക്കുന്നു.അതിനു ശേഷം അവരുടെ കൂപ്പയില്‍ യാത്ര ചെയ്യാന്‍ വന്ന രണ്ടു പേര്‍ ആയിരുന്നു കാര്‍ലോസ് എന്ന യുവാവും അയാളുടെ കാമുകി അബിയും.നേരത്തെ പറഞ്ഞ രണ്ടാമത്തെ രീതിയില്‍ ഉള്ള ജീവിത മാറ്റം ഇവിടെ റോയ്-ജെസ്സി ദമ്പതികള്‍ക്ക് സംഭവിക്കുന്നു.എന്തായിരുന്നു അത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
ഒരു നല്ല മിസ്റ്ററി/സസ്പന്‍സ് ത്രില്ലര്‍ ആയി ചിത്രം അനുഭവപ്പെട്ടു/പ്രധാനമായും തണുത്തുറഞ്ഞ കാലാവസ്ഥയില്‍ മഞ്ഞില്‍ പുതഞ്ഞിരിക്കുന്ന നിഗൂഡതകള്‍ പോലെ ആയിരുന്നു ചിത്രം പലപ്പോഴും.ത്രില്ലര്‍ സിനിമ സ്നേഹികള്‍ തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രമായി തോന്നി ഇത്.
More reviews @www.movieholicviews.blogspot.com

No comments:
Post a Comment