286.THE STATION AGENT(ENGLISH,2003),|Comedy|Drama|,Dir:-Thomas McCarthy,*ing:-Peter Dinklage, Patricia Clarkson, Bobby Cannavale.
"മികച്ച തിരക്കഥയ്ക്കുള്ള Bafta Award 2004 ല്‍ നേടിയ ചിത്രം ആണ് 'സ്റ്റേഷന്‍ എജന്റ്റ്' "
ചില മനുഷ്യര്‍ക്കുണ്ടാകുന്ന ചെറിയ കുറവുകളെ പോലും പരിഹസിക്കുന്ന ലോകം ആണ് നമ്മുടെ ചുറ്റും ഉള്ളത്.എന്നാല്‍ ആ കുറവുകള്‍ അനുഗ്രഹം ആക്കി വിസ്മയം സൃഷ്ടിച്ചവരും ഉണ്ട്.കുറവുകള്‍ ഒന്നും ഇല്ല എന്ന മിഥ്യാധാരണ വച്ച് പുലര്‍ത്തുന്ന പലരും പലപ്പോഴും പരിഹസിക്കപ്പെടുന്നവരില്‍ നിന്നും എത്രയോ ചെറുതാണ് എന്ന് അവര്‍ അറിയുന്നില്ല.അത്തരം ഒരാള്‍ ആണ് ഫിന്‍.ഫിന്‍ ഒരു "കൊച്ചു മനുഷ്യന്‍" ആണ്.നാലടി നാലിഞ്ചു ഉയരവും എന്നാല്‍ അതിലേറെ ആരെയും ശല്യപ്പെടുത്താതെ,പരിഹസിക്കുന്നവരെ ശ്രദ്ധിക്കാതെ നടക്കുന്ന ഒരു മനുഷ്യന്‍.
ട്രെയിന്‍ മോഡലുകള്‍ വില്‍ക്കുന്ന ഒരു കടയില്‍ ആണ് ഫിന്‍ ജോലി ചെയ്തിരുന്നത്.സഹോദര തുല്യനായ ഹെന്രി ഒരു ദിവസം മരിക്കുന്നു.അയാളുടെ വില്‍ പത്രത്തില്‍ ഫിന്നിനും രണ്ടു ഏക്കര്‍ സ്ഥലം അയാള്‍ കൊടുത്തിട്ടുണ്ട്.റെയില്‍ പാതയുടെ അടുക്കല്‍ ഉള്ള സ്ഥലം.ഫിന്നിനും ഹെന്രിക്കും സിനിമകള്‍ ഇഷ്ടം ആയിരുന്നു.എന്നാല്‍ അവ നമ്മള്‍ കാണുന്ന പോലത്തെ സാധാരണ സിനിമകള്‍ അല്ലായിരുന്നു.ശബ്ദരേഖ ഉള്‍പ്പെടുത്തിയ ട്രെയിന്‍ യാത്രകള്‍ ആയിരുന്നു ആ ചിത്രങ്ങള്‍.പുതിയ സ്ഥലത്ത് എത്തിയ ഫിന്‍ ജോ എന്ന വണ്ടിയില്‍ സ്നാക്സ് വില്‍ക്കുന്ന യുവാവിനെയും ജീവിതത്തില്‍ ദുരിതങ്ങള്‍ ഏറെ ഉണ്ടായ ഒലിവിയ എന്ന സ്ത്രീയെയും കണ്ടു മുട്ടുന്നു.ആദ്യം അവരോടു അടുക്കാതെ ഇരുന്ന ഫിന്‍ എന്നാല്‍ അവര്‍ തന്‍റെ ജീവിതത്തിലെ നിര്‍ണായക സ്വാധീനം ആകുന്നതായി പതിയെ മനസ്സിലാക്കുന്നു,
സൗഹൃദവും ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പരസ്പ്പരം ഒരു കൂട്ടായി മാറുന്ന ആ മൂന്നു പേരുടെയും കഥയാണ് ബാകി ചിത്രം.സസ്പന്‍സ് പോലെ ഒന്നും ഇല്ലാത്തത് കൊണ്ടാണ് ഈ ചിത്രത്തെ കുറിച്ച് ആ രീതിയില്‍ എഴുതാത്തത്.എന്നാലും കണ്ടു കഴിയുമ്പോള്‍ മനസ്സിന് ഒരു പ്രത്യേക സന്തോഷം ഉണ്ടാകും.പീറ്റര്‍ ദിന്ക്ലെജ് എന്ന ചെറിയ നായക നടന്‍റെ അഭിനയം നന്നായിരുന്നു.അയാളുടെ കണ്ണുകളില്‍ ഉള്ള ഒരു ആത്മവിശ്വാസം തന്നെയാണ് ഈ ചിത്രത്തിന്റെ ശക്തിയും.നല്ല സിനിമകള്‍ കാണുന്ന കൂട്ടത്തില്‍ ഈ ചിത്രത്തെയും ഉള്‍പ്പെടുത്താം.
More reviews @www.mmovieholicviews.blogspot.com

No comments:
Post a Comment