265.MY TOP 10 MALAYALAM MOVIES 2014
2014 ല്‍ നൂറ്റമ്പതോളം മലയാളം സിനിമകള്‍ റിലീസ് ആയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇതില്‍ പലതും വന്നതും പോയതും ആരും അറിഞ്ഞില്ല എന്നത് പോലെ തന്നെ വളരെ പ്രതീക്ഷകളോടെ വന്ന ചില ചിത്രങ്ങള്‍ ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്തു.സിനിമകള്‍ കാണാന്‍ ഉള്ള ആഗ്രഹങ്ങള്‍ കാരണം കഴിയുന്നതൊക്കെ തിയറ്ററില്‍ നിന്ന് തന്നെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്.എല്ലാ ചിത്രവും കണ്ടില്ലെങ്കിലും മുഖ്യധാര സിനിമകളില്‍ കൂടുതലും കാണാന്‍ കഴിഞ്ഞിരുന്നു.അങ്ങനെ ആണ് 2014 ലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു TOP 10 ഉണ്ടാക്കാന്‍ ശ്രമിച്ചത്.ഇത് എനിക്ക് മാത്രം ഉള്ള അഭിപ്രായം ആണ്.അതൊരു 2014 Round Up ആയി അവതരിപ്പിക്കുന്നു എന്ന് മാത്രം.ആസ്വാദന നിലവാരം വ്യത്യസ്തം ആണ് എല്ലാവര്‍ക്കും എന്ന സ്വയം ബോധത്തോടെ തന്നെ എന്‍റെ ഒരു ചെറിയ ലിസ്റ്റ്.
NB:-ഇവിടെ ചിത്രങ്ങള്‍ അവതരിപ്പിചിരിക്കുന്നടു അവയുടെ ബോക്സോഫീസ് ലാഭം നോക്കി അല്ല.ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ അല്‍പ്പം എങ്കിലും തൃപ്തിപ്പെടുത്തിയ ചിത്രങ്ങള്‍ മാത്രം ആണ് ഇതില്‍ ഉള്ളത്.
1)ഇയോബിന്റെ പുസ്തകം:-പ്രതീക്ഷ തീരെ ഇല്ലാതെ പോയത് കൊണ്ടാകാം ഈ ചിത്രം എന്നെ വളരെയധികം ആകര്‍ഷിച്ചു.ഒരു പക്ഷേ തിരശീലയില്‍ കണ്ട ക്യാമറ കണ്ണുകളില്‍ ഒരു പ്രേക്ഷകന്‍ ആയ ഞാന്‍ വീണു പോയി എന്നതാകും സത്യം. അമല്‍ നീരദ് എന്ന ടെക്നീഷ്യന്‍റെ കഴിവാണ് ഈ ചിത്രത്തെ മറ്റുള്ളവയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിഞ്ഞത്.
2)1983:-സച്ചിനെയും അത് പോലെ തന്നെ നോസ്ടാല്‍ജിയയും ഉള്‍പ്പെടുത്തി എണ്‍പതുകളുടെ പകുതിയില്‍ ജീവിതം തുടങ്ങിയവരെ ഒക്കെ വളരെയധികം ആകര്‍ഷിക്കാന്‍ കഴിഞ്ഞു ഈ ചിത്രം എന്ന് കരുതുന്നു.നിവിന്‍ പോളി എന്ന 2014 ന്‍റെ വിജയ നായകന്‍റെ ചിത്രം.അബ്രിദ് ഷൈന്‍ എന്ന പുതിയ സംവിധായകന് അഭിമാനിക്കാവുന്ന ചിത്രം.
3)മുന്നറിയിപ്പ് & അപ്പോത്തിക്കരി:-
മുന്നറിയിപ്പ്:-ആരാധകര്‍ ആഘോഷിച്ച സിനിമകള്‍ കൂടുതലും ദുരിതം ആയപ്പോള്‍ മലയാളികളുടെ സിനിമ അഭിരുചികളില്‍ വ്യത്യസ്തതയും ആയി വേണു വന്ന ചിത്രം ആണ് മുന്നറിയിപ്പ്.രാഘവന്‍റെ ക്ലൈമാക്സിലെ ചിരി അങ്ങനെ മലയാളികളുടെ ഇടയില്‍ സംസാരവിഷയം ആയി.മമ്മൂട്ടി എന്ന നടന്‍ അഭിനയം മറന്നിട്ടില്ല എന്ന് ഈ ചിത്രം കാണിച്ചു തന്നു.
അപ്പോത്തിക്കരി:-സുരേഷ് ഗോപിയുടെ ഏറെ നാളുകള്‍ക്കു ശേഷം ഉള്ള ചിത്രം പതിവ് പോലീസ് വേഷങ്ങളില്‍ നിന്നും വിഭിന്നം ആയി ഒരു ഡോക്റ്റര്‍ ആയി ആയിരുന്നു.ജയസൂര്യ,ആസിഫ് അലി എന്നിവര്‍ക്ക് ലഭിച്ച വേഷങ്ങളും സംസാര വിഷയം ആയി.ഈ ചിത്രങ്ങള്‍ ആണ് എന്റെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത്.
4)വെള്ളിമൂങ്ങ:-താരശോഭയില്‍ ഉപരി സിനിമയ്ക്ക് വിജയിക്കാം എന്ന് കാണിച്ച ചിത്രം ആയിരുന്നു വെള്ളിമൂങ്ങ.ബിജു മേനോന്‍ കഴിഞ്ഞ വര്‍ഷം മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയുടെ ഭാഗം ആയ വെള്ളിമൂങ്ങ ആയി മാറി.മറ്റൊരു പുതുമുഖ സംവിധായകന്‍ ആയ ജിബു കൂടി നല്ല ചിത്രവും ആയി മലയാളികളുടെ മുന്നില്‍ വന്നു.
5)ബാംഗ്ലൂര്‍ ഡെയ്സ്:-2014 ലെ പണം വാരി മലയാള ചിത്രങ്ങളില്‍ മുന്നിട്ടു നിന്നത് ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം ആയിരുന്നു.ഫഹദ്,ദുല്‍ക്കാര്‍,നിവിന്‍ എന്നീ യുവതാരങ്ങളുടെ ഈ ചിത്രം ആകര്‍ഷിച്ചത് യുവാക്കളെ ആയിരുന്നു കൂടുതലും.
6)വര്‍ഷം:-രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ചില രംഗങ്ങള്‍ ഒക്കെ എന്നെ കരയിപ്പിച്ചിരുന്നു.പുതുമകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാതിരുന്ന ഈ ചിത്രം എന്നാല്‍ മമ്മൂട്ടി എന്ന നടന്‍റെ അഭിനയ ശേഷി അല്‍പ്പം എങ്കിലും ചൂഷണം ചെയ്യാന്‍ കഴിഞ്ഞു എന്ന് കരുതുന്നു.
7)ഞാന്‍ സ്റ്റീവ് ലോപസ് & സപ്തമശ്രീ തസ്ക്കര:-
ഞാന്‍ സ്റ്റീവ് ലോപസ്:-രാജീവ് രവി ചുരുങ്ങിയ ചിലവില്‍ ഒരുക്കിയ ഈ ചിത്രം എനിക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു.ഒരു പക്ഷേ അലസനായ നായകന്‍റെ അധികം നാടകീയമായ ഭാവങ്ങള്‍ അല്ലാതെ സാധാരണ മനുഷ്യരെ അവതരിപ്പിച്ചത് കൊണ്ടാണ് ഇഷ്ടം ആയത് എന്ന് കരുതുന്നു.ഒരു പക്ഷേ സാധാരണ ഒരു സിനിമയില്‍ വില്ലനോട് പ്രതികാരം ചെയ്യാന്‍ നടക്കുന്ന നായകനില്‍ നിന്നും തന്‍റെ പരിമിതികളില്‍ മാത്രം നിന്ന സ്റ്റീവിനെ ഇഷ്ടമായി.
സപ്തമശ്രീ തസ്ക്കര:-ചെമ്പന്‍ വിനോദ് ,നീരജ് മാധവ് എന്നിവര്‍ കാരണം ഒരു സ്ഥിരം ഹീസ്റ്റ് മൂവിയെ ആളുകള്‍ക്ക് ഇഷ്ടപ്പെടുതാന്‍ സംവിധായകന്‍ ആയ അനില്‍ രാധാകൃഷ്ണന് സാധിച്ചു.അത് കൊണ്ട് തന്നെ കേട്ട് പഴകിയ പ്രമേയം ആയിരുന്നു എങ്കിലും ലീഫ് വാസൂ കൂടി വന്നതോടെ ചിത്രം പ്രേക്ഷകനെ ആകര്‍ഷിച്ചു.
8)ഇതിഹാസ & ഹോംലി മീല്‍സ്:-
ഇതിഹാസ:-ഇംഗ്ലീഷ് സിനിമയില്‍ നിന്നും സ്വാധീനം ഉള്ള ചിത്രം ആയിരുന്നു എങ്കിലും മലയാളീകരിച്ചപ്പോള്‍ പ്രേക്ഷകന്‍ ഏറ്റെടുക്കാന്‍ മാത്രം നിലവാരം ഉണ്ടായി ഈ ചിത്രത്തിന്.അനുശ്രീയും ഷൈന്‍ ടോമും തങ്ങളുടെ വേഷം നന്നാക്കിയിരുന്നു.വീണ്ടും ഒരു പുതുമുഖ സംവിധായകന്‍ ആയ ബിനുവിനെ അവതരിപ്പിച്ച ചിത്രം.
ഹോംലി മീല്‍സ്:-കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ടോറന്റ് ഹിറ്റ്.തിയറ്ററില്‍ പോയി കാണാത്തവര്‍ ഭൂരി ഭാഗവും ഇഷ്ടം ആയി എന്ന് പറഞ്ഞ ചിത്രം.വിപിന്‍ അട്ളീ എന്ന ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതന്‍ ആയ നടന്റെ വ്യത്യസ്തം ആയ ഒരു ചിത്രം ആയിരുന്നു ഇത്.പലപ്പോഴും ഈ ചിത്രത്തിന് പ്രേക്ഷകനെ ചിരിപ്പിക്കാന്‍ സാധിച്ചിരുന്നു.
9)ഗോഡ്സ് ഓണ്‍ കണ്ട്രി:-ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദം ആക്കി അവതരിപ്പിച്ച ഈ ചിത്രം നല്ലൊരു ത്രില്ലര്‍ ആയി അനുഭവപ്പെട്ടു.അത് കൊണ്ട് ഈ ചിത്രവും ലിസ്റ്റില്‍ ഇടം പിടിച്ചു.ന്യൂ ജെനരേശന്‍ സംവിധാകര്‍ പരീക്ഷിച്ച പ്രമേയം തന്നെയാണ് വാസുദേവന്‍ സനല്‍ ഇവിടെയും ഉപയോഗിച്ചത് എന്നാല്‍ മൊത്തത്തില്‍ ഈ ചിത്രത്തിന് ആ ഒരു ഫീല്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതായി തോന്നി.
10)Hai I'm Tony:-ജൂനിയര്‍ ലാലിന്‍റെ ഈ ചിത്രം ആസിഫ് അലി ആരാധകര്‍ കാരണം വളരെയധികം വാര്‍ത്ത ആയി മാറിയ ചിത്രം ആണ്.എന്നാല്‍ വിവാദങ്ങള്‍ തിയറ്ററില്‍ ഈ ചിത്രത്തെ സഹായിച്ചില്ല എന്ന് മാത്രം.എങ്കില്‍ കൂടി ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരവും നല്ലൊരു ത്രില്ലര്‍ ആയി തോന്നി.
More reviews @www.movieholicviews.blogspot.com
No comments:
Post a Comment