287.CADAVERI EXCELLENTI(ITALIAN,1976),|Thriller|Crime|Mystery|,Dir:-Francesco Rosi,*ing:-Lino Ventura, Tino Carraro, Marcel Bozzuffi .
രാഷ്ട്രീയമായും സാമൂഹികമായും അസ്ഥിരത ഇറ്റലിയില്‍ ഉണ്ടായിരുന്ന കാലഘട്ടത്തില്‍ ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന സംഭവങ്ങള്‍ നടക്കുന്നത്.സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന തട്ടില്‍ തങ്ങള്‍ ആണെന്ന് സ്വയം അഭിമാനിക്കുന്ന ന്യായാധിപന്മാരും അവര്‍ എല്ലാം തന്നെ മാഫിയ ആണെന്ന് ആരോപിക്കുന്ന യുവ ജനങ്ങളും തമ്മില്‍ ഉള്ള സാമൂഹിക അരക്ഷിതാവസ്ഥയും.അതോടൊപ്പം വലതു പക്ഷ സര്‍ക്കാരും അവരെ എതിര്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയും അന്നത്തെ രാഷ്ട്രീയത്തെ ഗ്രസിച്ചിരുന്നു.
ആ സമയത്താണ് അടുപ്പിച്ചടുപ്പിച്ച് ന്യായാധിപന്മാര്‍ കൊല്ലപ്പെട്ടു തുടങ്ങിയത്.മരിച്ചവര്‍ ഒക്കെയും കോടതികളിലെ മുതിര്‍ന്ന ന്യായാധിപന്മാരും ആയിരുന്നു.വര്‍ഗാസ് എന്ന ന്യായാധിപന്റെ കൊലപാതകത്തിന് ശേഷം മറ്റു രണ്ടു ജഡ്ജിമാര്‍ കൂടി കൊല്ലപ്പെടുന്നു.കേസന്വേഷണം രോഗാസ് എന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആണ് ഏറ്റെടുത്തത്.റോഗാസ് അന്വേഷിച്ചു തുടങ്ങുമ്പോള്‍ ആദ്യം അന്വേഷിക്കുന്നത് ഈ കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ആയിരുന്നു.മരിച്ചവര്‍ എല്ലാം ഏറെ കുറെ ഒരേ രീതിയില്‍ ആണ് കൊല്ലപ്പെട്ടത്.റോഗാസ് ഇവര്‍ എല്ലാം ഒരുമിച്ചു വിധി എഴുതിയ കേസുകളിലേക്ക് അന്വേഷണം തിരിക്കുന്നു.റോഗാസ് കൊല്ലപ്പെട്ട ജഡ്ജിമാര്‍ കുറ്റവാളികള്‍ എന്ന് വിധി എഴുതുകയും പിന്നീട് ആ വിധി തെറ്റായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കുകയും ചെയ്ത മൂന്നു കേസുകളുടെ പുറകെ പോകുന്നു.
റോഗാസിന്റെ അഭിപ്രായത്തില്‍ ഈ കേസില്‍ ഉള്‍പ്പെട്ട ആരോ ഒരാള്‍ ആണ് ഈ പരമ്പര കൊലപാതകങ്ങളുടെ പിന്നില്‍ എന്നാണു.റോഗാസിന്റെ പിന്നീടുള്ള അന്വേഷണവും അദൃശ്യനായ കൊലയാളിയെ തേടുമ്പോള്‍ ആ കേസിന് മറ്റൊരു മുഖം നല്‍കാന്‍ ശ്രമിക്കുന്ന കുറച്ചു അവിശുദ്ധ കൂട്ടുകളിലേക്കും കഥ തിരിയുന്നു.വളരെ നല്ല ഒരു ത്രില്ലര്‍ ആണ് ഈ ഇറ്റാലിയന്‍ ചിത്രം.പ്ലോട്ട് എന്താണോ അവതരിപ്പിക്കുന്നത്,അതിലും മുകളില്‍ ഈ ചിത്രത്തിന് പറയാനായി ഉണ്ട്.ത്രില്ലര്‍ ചിത്രങ്ങളുടെ സ്നേഹികള്‍ കണ്ടിരിക്കേണ്ട ഒരു ക്ലാസിക് ആണ് ഈ ചിത്രം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment