282.A BLOODY ARIA(KOREAN,2006),|Action|Drama|Thriller|,Dir:-Shin-yeon Won,*ing:-Ye-ryeon Cha, Suk-kyu Han, Kyeong-ho Jeong .
കൊറിയന്‍ സിനിമകള്‍ കാണുമ്പോള്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവ മറ്റു ഭാഷകളില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ എന്താകും എന്ന്.ചില പ്രശസ്ത കൊറിയന്‍ സിനിമകള്‍ മറ്റു ഭാഷകളിലേക്ക് അറിഞ്ഞും അറിയാതെയും മൊഴി മാറി എത്തിയപ്പോള്‍ ഒറിജിനല്‍ സിനിമകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞ മൂഡ് അവയില്‍ പപലതില്‍ നിന്നും അപ്രത്യക്ഷമായതായി തോന്നി.അത് Oldboy ആണെങ്കിലും Confession of a Murder ആണെങ്കിലും എത്രയൊക്കെ മറ്റു രാജ്യങ്ങളിലേക്ക് മറിച്ചു നട്ടാലും ഗതി കിട്ടാതെ പോകുന്ന ഒരു അവസ്ഥയാണ്.പിന്നെ ഇത്തരം സിനിമകള്‍ അവയുടെ ഒറിജിനല്‍ സിനിമകളോട് അല്‍പ്പം എങ്കിലും നീതി പുലര്‍ത്തണം എങ്കില്‍ "ഈ ചിത്രം കുടുംബമായി കാണാതെ ഇരിക്കുക" എന്നൊരു ടാഗ് ലൈന്‍ കൂടി ഉണ്ടെങ്കില്‍ നന്നാകും എന്ന് കരുതുന്നു.എന്നിട്ട് വള്ളി പുള്ളി തെറ്റാതെ സ്വഭാഷയിലേക്ക് മാറ്റുക.നല്ലൊരു ശ്രമം ആകും അത്.
അത്തരത്തില്‍ മറ്റൊരു ഭാഷയിലേക്ക് മാറ്റിയാല്‍ അല്ലെങ്കില്‍ മറ്റേതു സിനിമ കാണുന്നത് പോലെ ഇരുന്നു കണ്ടാലും ഇഷ്ടം ആകാന്‍ സാധ്യത ഇല്ലാത്ത ഒരു ചിത്രം ആണ് A Bloody Aria.കിം കി ദുക് സംവിധാനം ചെയ്ത ചില pervert ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കൂടി കൊറിയന്‍ സിനിമ അവലംബിക്കുന്ന വഴിയിലൂടെ ആണ് ഈ ചിത്രവും ചലിക്കുന്നത്.തന്‍റെ പുതിയ Mercedes ഓടിച്ചു കൊണ്ട് പോകുന്ന പ്രശസ്ത സംഗീതജ്ഞന്‍ ആയ പ്രൊഫസര്‍ യോംഗ് സിയോണിന്റെ കൂടെ സംഗീത ലോകത്തിലെ പുതുമുഖം ആയ ഇന്‍ ജിയോംഗും ഉണ്ട്.അവള്‍ തന്‍റെ കഴിവിന്റെ പരമാവധി Audition നടത്തിയപ്പോള്‍ ശ്രമിച്ചു എങ്കിലും അവളുടെ ആത്മവിശ്വാസക്കുറവു മുതലെടുക്കാന്‍ ആണ് യോംഗ് സിയോണ്‍ ശ്രമിക്കുന്നത്.വഴിയില്‍ വച്ച് ചുവപ്പ് വെളിച്ചത്തില്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്താത്ത അയാളെ ഒരു പോലീസുകാരന്‍ വഴിയില്‍ വച്ച് തടഞ്ഞു പിഴ ഈടാക്കുന്നു.അതില്‍ ക്ഷുഭിതന്‍ ആയ യോംഗ് അടുത്ത ട്രാഫിക് സിഗ്നലില്‍ വച്ച് പോലീസുകാരനെ വെല്ലു വിളിച്ചു കൊണ്ട് വണ്ടിയുമായി പോകുന്നു.അയാള്‍ ഇടയ്ക്ക് ആ പോലീസുകാരന്റെ വഴി തെറ്റിക്കുകയും ചെയ്യുന്നു.ഒരു പുഴക്കരയില്‍ എത്തി അയാള്‍ ഇന്‍ ജിയോംഗിനെ ശാരീരികമായി ലൈംഗിക ദാഹത്തോടെ അടുക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ അവള്‍ അയാളെ എതിര്‍ക്കുന്നു.അയാളെ കബളിപ്പിച്ച് അവള്‍ മറ്റൊരു വഴിയിലൂടെ പോകുന്നു.അവളെ കാണാതായപ്പോള്‍ പ്രഫസ്സര്‍ അവിടെ നിന്നും മടങ്ങാന്‍ തീരുമാനിക്കുന്നു.അപ്പോഴാണ് അയാള്‍ അവിടെ എത്തുന്നത്.ബാക്കി എന്ത് അവിടെ സംഭവിച്ചു എന്നത് വിവരിക്കുന്നതിലും അധികം കണ്ടു മനസ്സിലാക്കുന്നത് ആകും നല്ലത്.
ഒരു ക്രൈം ത്രില്ലര്‍ ചിത്രം ആണെങ്കിലും ദുരൂഹമായത് ഊഹിച്ചു എടുക്കാന്‍ ശ്രമിക്കുമെങ്കിലും മനസ്സില്‍ പ്രതീക്ഷിച്ചതിലും അപ്പുറം ഉള്ള സംഭവങ്ങള്‍ ആണ് പിന്നീട് ഉണ്ടാകുന്നത്.അതി ക്രൂരമായ പീഡന മുറകളും പിന്നെ അത് പോലെ ഒരു പ്രമേയവും.അതേ ,ഈ ചിത്രവും വ്യത്യസ്തം ആണ് കൊറിയന്‍ സിനിമകളെ കുറിച്ചുള്ള ക്ലീഷേ അഭിപ്രായം പോലെ.
More reviews @www.movieholicviews.blogspot.com

No comments:
Post a Comment