268.THE FLY(ENGLISH,1986),|Sci-Fi|Horror|,Dir:-David Cronenberg,*ing:-Jeff Goldblum, Geena Davis, John Getz .
George Langelaan 1957 ല്‍ എഴുതിയ ചെറുകഥയെ ആസ്പദം ആക്കി ഡേവിഡ് ക്രോണന്‍ബര്‍ഗ് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രം ആണ് The Fly.ക്രിസ് വാലസ്, ദുപീസ് എന്നിവര്‍ക്ക് പ്രസ്തുത ചിത്രത്തിലൂടെ മികച്ച മേക് അപ് മാനുള്ള അക്കാദമി പുരസ്ക്കാരം ലഭിക്കുകയുണ്ടായി.Disaster Experiments ആണ് ഈ ചിത്രത്തിന്‍റെ പ്രമേയം.ഒരു സമയം സയന്‍സ് ഫിക്ഷന്‍ ആയി മാസികകളില്‍ വന്നിരുന്ന കഥകളുമായി സാമ്യം ഉള്ള ഒരു കഥയാണ് ഈ ചിത്രത്തിനും.എങ്കിലും അന്നത്തെ സാങ്കേതിക മികവില്‍ മുന്നിട്ടു നിന്നിരുന്നു ഈ ചിത്രം.
ബ്രുണ്ടെല്‍ എന്ന യുവശാസ്ത്രജ്ഞ്ജനെ വെറോണിക്ക പരിചയപ്പെടുന്നത് ഒരു മീറ്റ് ദി പ്രസ് പരിപാടിയുടെ ഇടയില്‍ ആണ്.ബാര്‍ടോക് സയന്‍സ് ഇന്ടസ്ട്രീസ് നടത്തുന്ന പരിപാടിയായിരുന്നു അത്.ശാസ്ത്ര ലോകത്തിനു വിസ്മയം ആയേക്കാവുന്ന പരീക്ഷണങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് അന്വേഷിച്ചാണ് വെറോണിക്ക അവിടെ എത്തുന്നത്.ബ്രുണ്ടെല്‍ വെറോണിക്കയോട് മനുഷ്യ രാശിയിലെ ഏറ്റവും ഗംഭീരം ആയ പരീക്ഷണം ആണ് താന്‍ നടത്തുന്നത് എന്ന് പറയുന്നു.ആദ്യ നിസ്സാരം ആയി തള്ളിയെങ്കിലും വെറോണിക്കയെ നിര്‍ബന്ധിച്ചു അയാളുടെ പരീക്ഷണ ശാലയിലേക്ക് കൊണ്ട് പോകുന്നു.അവിടെ കണ്ട ഫോണ്‍ ബൂത്ത് പോലെ തോന്നിക്കുന്ന വസ്തുക്കള്‍ കണ്ടു വെറോണിക്ക അയാളെ ആദ്യം പുചിക്കുന്നു.എന്നാല്‍ തന്‍റെ കണ്ടു പിടുത്തം വെറോണിക്ക അണിഞ്ഞിരുന്ന സ്റ്റൊക്കിങ്ങ്സിലൂടെ അയാള്‍ അവതരിപ്പിച്ചപ്പോഴും അഭിപ്രായത്തിനു മാറ്റം ഇല്ലായിരുന്നു.പിറ്റേ ദിവസം ഇതിനെ കുറിച്ച് വെറോണിക്ക സ്ടാതീസ് എന്ന മുന്‍ കാമുകന്‍ ആയ മേലധികാരിയോട് പറഞ്ഞപ്പോള്‍ അയാളും കാര്യമാക്കിയില്ല.പുറം ലോകത്തിനു ഈ പരീക്ഷണങ്ങളെ കുറിച്ച് അറിവില്ലായിരുന്നു.എന്നാല്‍ പിന്നീട് വെറോണിക്ക ബ്രുണ്ടെല്‍പറയുന്നത് വിശ്വസിച്ചു അയാള്‍ നിര്‍മിച്ച Telepod കാണുവാന്‍ ഒന്നും കൂടി പോകുന്നു.ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ ഉള്ള എളുപ്പ വഴി,അതോടൊപ്പം സമയത്തെയും ദൂരത്തെയും തോല്‍പ്പിക്കുന്ന യന്ത്രം ആയിരുന്നു അത്.പരീക്ഷണങ്ങള്‍ നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.ആ പരീക്ഷണങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ബ്രുണ്ടെല്‍ വെറോണിക്കയെ അനുവദിക്കുന്നു.എന്നാല്‍ എല്ലാ പരീക്ഷണങ്ങളിലും അടങ്ങിയിരിക്കുന്ന റിസ്ക് ഈ പരീക്ഷണത്തിലും ഉണ്ടായിരുന്നു.ഒരു പക്ഷേ അപ്രതീക്ഷിതമായ റിസ്ക്കുകള്‍.അതിനെ കുറിച്ചും അതിന്‍റെ അന്തര ഫലങ്ങളെ കുറിച്ചും ആണ് ബാക്കി ചിത്രം.
ഈ ചിത്രത്തിലെ Monkey-Cat പരീക്ഷണ രംഗങ്ങള്‍ ഒക്കെ അതിന്റെ ഭീകരത കാരണം മുറിച്ചു മാറ്റിയിരുന്നു മറ്റു പല രംഗങ്ങളെ പോലെ.ഇതിന്‍റെ രണ്ടാം ഭാഗം 1989 ല്‍ ഇറങ്ങിയിരുന്നു The Fly 2 എന്ന പേരില്‍.ഒരു കൌതുകത്തിന്റെ പേരില്‍ ആണെങ്കിലും കണ്ടു തുടങ്ങിയാല്‍ പലര്‍ക്കും ഇഷ്ടം ആകും ഈ ചിത്രം എന്ന് കരുതുന്നു.പരീക്ഷണങ്ങളില്‍ നടക്കുന്ന ദുരിതങ്ങളെ വലിയ ഒരു ക്യാന്‍വാസില്‍ ഈ ചിത്രം അവതരിപ്പിച്ചിട്ടും ഉണ്ട്.മനുഷ്യന്‍റെ ചിന്തകളുടെ ഭീകരത ആണ് ഈ ചിത്രവും അവതരിപ്പിക്കുന്നത്.
more reviews @ www.movieholicviews.blogspot.com

No comments:
Post a Comment