Monday 30 December 2013

75.RUSH (ENGLISH,2013)

75.RUSH(ENGLISH,2013),|Sports|Action|Biography|,Dir:-Ron Howard,*ing:-Daniel BrühlChris Hemsworth

 വേഗതയാണ് ഫോര്‍മുല 1 കാറോട്ട മത്സരങ്ങളുടെ മുഖമുദ്ര .ആ വേഗത ഒരുക്കാലത്ത് രണ്ടു ലോക ചാമ്പ്യന്മാര്‍ തമ്മില്‍ ഉള്ള ശത്രുതയ്ക്കും വേദിയായി .മത്സരം മാത്രമായിരുന്നു അവരുടെ മനസ്സില്‍ .ഒരു പ്രത്യേക തരം മത്സരം .ഒരിഞ്ച് പോലും പരസ്പരം വിട്ടു കൊടുക്കില്ല. എങ്കിലും പരസ്പരം ഉള്ള ശത്രുതയിലും പരസ്പ്പരം സഹായിക്കുന്നവര്‍ .വ്യക്തമായി പറഞ്ഞാല്‍ ഇവരില്‍ ഒരാളെ മറ്റൊരാള്‍ ദ്രോഹിക്കുന്നത് ഇവര്‍ കണ്ടു നില്‍ക്കില്ല .എങ്കിലും പരസ്പരം എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍ .ഇവര്‍ അരങ്ങു വാണിരുന്ന ഒരു സമയം ഉണ്ടായിരുന്നു ഫോര്‍മുല 1 സര്‍ക്യുട്ടില്‍ .നിക്കി ലൌടയും -ജയിംസ് ഹണ്ടും ..അവരുടെ പ്രശസ്തമായ ശത്രുതയുടെ കഥയാണ് റഷ് എന്ന ഈ സ്പോര്‍ട്സ്/ബയോഗ്രാഫി ചിത്രത്തില്‍ പറയുന്നത് .

  നിക്കി ലൌടയും ജയിംസ് ഹണ്ടും തമ്മില്‍ ഉള്ള ശത്രുത ആരംഭിക്കുന്നത് ഫോര്‍മുല 3 കാറോട്ട മത്സരങ്ങളുടെ ഇടയ്ക്കാണ് .വിവേകത്തിലും കൂടുതല്‍ വികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന  ജയിംസ് അപകടകരമായ ഒരു നീക്കത്തിലൂടെ നിക്കിയെ പരാജയപ്പെടുത്തുന്നു .പിന്നീട് അവര്‍ കൂടുതല്‍ വലുതായ ഫോര്‍മുല 1 മത്സരങ്ങളില്‍ എത്തിയപ്പോഴും ഈ ശത്രുത മനസ്സില്‍ വച്ചിരുന്നു .നിക്കി ലൌട വിവേകിയായ ,ബുദ്ധിപൂര്‍വ്വം ചിന്തിക്കുന്ന,കുടുംബത്തിനു പ്രാധാന്യം നല്‍കുന്ന ഒരു മനുഷ്യനാണ് .എന്നാല്‍ ജയിംസ് നേരെ തിരിച്ചും .എല്ലാവര്ക്കും പ്രിയങ്കരനും സ്വന്തം ബുദ്ധിയെക്കാളും വൈകാരിതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ആള്‍ .രണ്ടു പേരും പ്രശസ്തമായ കുടുംബങ്ങളില്‍ ജനിച്ചവരായിരുന്നു എങ്കിലും കുടുംബത്തിന്‍റെ പിന്തുണയില്ലാതെ തന്നെ ലോകം കീഴടക്കാന്‍ പുറപ്പെട്ടവര്‍ ആയിരുന്നു അവര്‍ .ഒരാള്‍ ബുദ്ധിപൂര്‍വമായ നീക്കങ്ങളും മറ്റൊരാള്‍ വൈകാരികമായ മേല്ക്കയും നേടി വിജയം ശീലം ആക്കാന്‍ ഒരുങ്ങി നടന്നവര്‍ .ഇവരുടെ ഈ മത്സരം രണ്ടു പേരുടെയും ജീവിതത്തില്‍ വളരെയധികം മാറ്റം വരുത്തി .ഒരു ഘട്ടത്തില്‍ ഈ മത്സരം രണ്ടു പേരുടെയും ജീവന് തന്നെ ഭീഷണി ആയി തീരുകയും ചെയ്യുന്നു .

 എന്നാല്‍ ഈ ശത്രുതയ്ക്കിടയിലും മറ്റൊരു കഥയുണ്ടായിരുന്നു .ഇവര്‍ തമ്മില്‍ ഉള്ള സൌഹൃദത്തിന്റെ കഥ .ഒരാള്‍ മറ്റൊരാള്‍ക്ക് വിജയിക്കാന്‍ ഉള്ള പ്രേരണ ആയിരുന്നു .ഭീകരമായ രീതിയില്‍ നിക്കി ലൌടയ്ക്കു അപകടം സംഭവിച്ചപ്പോഴും ,മരിച്ചു എന്ന് കരുതി വൈദികന്‍ അന്ത്യ കൂദാശ അര്‍പ്പിച്ചതിനു ശേഷവും 42 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും മത്സരത്തിനു എത്താന്‍ ലൌടയ്ക്കു പ്രേരണ അദ്ദേഹം ഇല്ലാത്ത സമയത്ത് ജയിംസ് നേടിയ വിജയങ്ങള്‍ ആയിരുന്നു .ജയിംസിനെ തോല്‍പ്പിക്കണം എന്ന ലക്ഷ്യത്തോടെ ,തന്‍റെ ലോക ചാമ്പ്യന്‍ പദവി നഷ്ടപ്പെടാതെ ഇരിക്കാന്‍ വേണ്ടി മരണത്തെ തോല്‍പ്പിച്ചു നിക്കി തിരിച്ചു വരുന്നു .നിക്കി ഇല്ലാത്ത സമയം ജയിംസിന് വിജയങ്ങള്‍ നേടാനായെങ്കിലും മത്സരിക്കാന്‍ നിക്കി ഇല്ലാത്തത് ജയിംസിന് ഒരു വേദനയായിരുന്നു .നിക്കിയെ അധിക്ഷേപിച്ച പത്രപ്രവര്‍ത്തകനെ ജയിംസ് ആക്രമിക്കുന്നതൊക്കെ അവരുടെ സൌഹൃദത്തിനു ഉദാഹരണങ്ങള്‍ ആയിരുന്നു .

 ഒരു അതിവേഗ കാറോട്ട മത്സരം പോലെ വേഗതയാര്‍ന്ന ഒരു സിനിമ ആണ് റഷ് .ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ ആളുകള്‍ കാത്തിരുന്ന ചിത്രം .ഒരു നിമിഷം പോലും മുഷിപ്പിക്കാതെ അതിവേഗതയോടെ യാത്ര ചെയ്യുന്ന ഒരു ചിത്രം ആണ് റഷ് .തോര്‍ സിനിമയിലെ നായകന്‍ ക്രിസ് ഹെംവര്‍ത്ത് ജയിംസായും ഗുഡ് ബി ലെനിനിലെ നായകന്‍ ഡാനിയല്‍ നിക്കി ലൌടയും ആയി ജീവിക്കുകയായിരുന്നു .ലൌടയുടെ ഓസ്ട്രിയന്‍ ഇംഗ്ലീഷ് ഒക്കെ കേള്‍ക്കാന്‍ നല്ല രസമുണ്ടായിരുന്നു .പിന്നെ സംവിധായകന്‍ റോണ്‍ ഹോവാര്‍ഡ് ഡാ വിഞ്ചി കോഡ് ,ഏ ബ്യൂട്ടിഫുള്‍ മൈന്‍ഡ് ,സിണ്ട്രല്ല മാന്‍ തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധായാകും ..കൂട്ടിന് സംഗീതവുമായി ഹാന്‍സ് സിമ്മറും .ഇനി എന്ത് നോക്കാന്‍ ? ഈ പേരുകള്‍ മാത്രം മതി ഈ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നായി റഷിനു  മാറുവാന്‍ .ഈ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്ന് തന്നെ ആണ് ഇതെന്ന് തോന്നുന്നു .എന്റെ പ്രതീക്ഷകളോട് നീതി പുലര്‍ത്തിയത്‌ കൊണ്ട് ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 9/10!!

 More reviews @ www.movieholicviews.blogspot.com


No comments:

Post a Comment

1835. Oddity (English, 2024)