Tuesday 22 October 2013

53.WADJDA (ARABIC,2012)

WADJDA (ARABIC,2012),|Drama|,Dir:-Haifa Al-Mansour,*ing:-Waad Mohammed,Reem Abdullah

 ലോകം ചലിപ്പിക്കുന്ന എണ്ണപ്പാടങ്ങള്‍ മൂലം സമ്പന്നമായ രാജ്യമാണ് സൗദി  അറേബ്യ. എന്നാല്‍ സ്ത്രീ  സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ദാരിദ്ര്യം  ആണ് ആ രാജ്യം    .ഒരു രാജ്യത്തിന്‍റെ സംസ്കാരം ,അവരുടെ ജീവിത -മത ശൈലികള്‍ എല്ലാം കെട്ടിപ്പെടുത്തിയിരിക്കുന്നത് അത്തരം ഒരു ചിന്താഗതിയില്‍ ഊന്നിയായിരിക്കുന്നതിനാല്‍ ആകാം അത്തരം ഒരു അവസ്ഥ .യാഥാസ്ഥിക മൂല്യങ്ങള്‍ വച്ച് പുലര്‍ത്തുന്നവര്‍ പലപ്പോഴും നവീന ആശയങ്ങള്‍ക്ക് വില കല്പ്പിക്കാത്തതും അതിനു ഒരു കാരണമായേക്കാം .കലകള്‍ക്ക് വിശേഷാല്‍ സിനിമ പോലുള്ളവയ്ക്ക്‌ ആ രാജ്യം നല്‍കിയ വിലക്ക് ലോകമെങ്ങും പ്രശസ്തം ആണ് .ഒരു സിനിമ തിയറ്റര്‍ പോലും ഇല്ലാത്ത രാജ്യം .ടി വി യില്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ വരുന്ന അറബിയില്‍ മൊഴിമാറ്റം നടത്തിയ മറു ഭാഷ സിനിമകള്‍ ആണ് കൂടുതലായും അവര്‍ക്ക് സിനിമ എന്ന കലയോടുള്ള ബന്ധം  .അത്തരം ഒരു രാജ്യത്ത്  നിന്നും ,അതും സ്ത്രീ സ്വാതന്ത്ര്യം ,സിനിമയോടുള്ള അനിഷ്ടം എന്നിവയ്ക്ക് കുപ്രസിദ്ധി നേടിയ രാജ്യത്ത് നിന്നും ഒരു സ്ത്രീ സംവിധായകയുടെ ആദ്യ സിനിമാസംരംഭം  ആണ് "Wadjda".ഹൈഫ അല്‍ -മന്‍സോര്‍ എന്ന സ്ത്രീ സംവിധായക നടത്തിയ ധീരമായ ഒരു ചുവടുവയ്പ്പായിരുന്നു ഈ ചിത്രം .

  ഒരു ചിത്രം എന്ന നിലയില്‍ കാണുന്നതിന് മുന്‍പ് ഈ ചിത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ആണ് പ്രസക്തം.Wajda എന്ന ബാലിക  ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം .അവള്‍ ധീരയാണ് .അവള്‍ പലപ്പോഴും തന്‍റെ സ്വാതന്ത്ര്യം നിഷേധിക്കുന്നവരുടെ നേരെ,അതാരായാലും ചോദ്യം ചെയ്യുന്ന ഒരു കഥാപാത്രം .തനിക്ക് സമൂഹം പതിച്ചു നല്‍കിയിരിക്കുന്ന പരിമിതികളില്‍ നിന്നും പുറത്തു കടക്കുവാന്‍ അവള്‍ പലപ്പോഴും വെമ്പല്‍ കൊള്ളുന്നുണ്ട്,അതിനു ശ്രമിക്കുന്നുമുണ്ട് .പലപ്പോഴും അതവളെ പ്രശ്നങ്ങളില്‍ കൊണ്ടെത്തിക്കുന്നു.എങ്കിലും അവള്‍ തനിക്ക് ലഭിക്കുന്ന കൊച്ചു സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ട്.സ്കൂളില്‍ ശിരസ്സ്‌ മറയ്ക്കാതെ വരുന്ന അവളെ പ്രധാനാദ്ധ്യാപിക വഴക്ക് പറയുന്നുണ്ട് .അവള്‍ തന്‍റെ കൂട്ടുകാരിക്കും അവളുടെ കാമുകനും ഇടയില്‍ ഒരു സന്ദേശ വാഹകയായി മാറുന്നുണ്ട്.പാശ്ചാത്യ സംസ്കാരാത്തോട് അവള്‍ ആഭിമുഖ്യം പ്രകടിപ്പിക്കുന്നുണ്ട് .ചെറു പ്രായത്തിലെ വിവാഹിതയായ സഹപാഠിയുടെ വരന്‍റെ പ്രായം അറിയുമ്പോള്‍ അവള്‍ പരിഹസിച്ചു ചിരിക്കുന്നുമുണ്ട് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുവാന്‍ അനുവാദം ഇല്ലാത്ത രാജ്യത്ത് ഡ്രൈവറായ പാക്കിസ്ഥാനി അവര്‍ക്ക് വേണ്ടി തന്‍റെ വണ്ടി ഓടില്ല ഏന് പറയുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ അവള്‍ പോകുന്നുണ്ട് .അങ്ങനെ ആ രാജ്യത്ത് തനിക്ക് നിഷിദ്ധം ആയതിനെ ഒക്കെ പുണരാന്‍ ശ്രമിക്കുന്നുണ്ട് വാജ്ധ .ഒരിക്കല്‍ അബ്ദുള്ള എന്ന തന്‍റെ സുഹൃത്തിനോടൊപ്പം മത്സരയോട്ടം നടത്താന്‍ വാജ്ധായ്ക്ക് അവള്‍ ദിവസവും കാണുന്ന പച്ച നിറമുള്ള സൈക്കിള്‍ വാങ്ങാന്‍ ഒരു ആഗ്രഹം തോന്നി .

  അതിനായി അവള്‍ തന്‍റെ അമ്മയോട് കാശ് ചോദിക്കുന്നു .എന്നാല്‍ സ്ത്രീകള്‍ക്ക് സൈക്കിള്‍ ഓടിക്കുന്നത് നിഷിദ്ധം ആണ് എന്ന കാഴ്ചപ്പാടില്‍ ആണ് നവീന ജീവിത രീതികളും അത് പോലെ തന്നെ യാഥാസ്ഥിക ചിന്താഗതികളും ഒരു പോലെ വച്ച് പുലര്‍ത്തുന്ന അവളുടെ അമ്മയുടെ മറുപടി .വാജ്ധ സൈക്കിള്‍ കടക്കാരനോട് തനിക്കിഷ്ടപെട്ട ആ സൈക്കിള്‍ ആര്‍ക്കും കൊടുക്കരുതെന്നും താന്‍ തന്നെ അത് വാങ്ങുമെന്നും പറയുന്നു .പക്ഷെ അവള്‍ക്കു ആ സൈക്കിള്‍ വാങ്ങണമെങ്കില്‍ 800 റിയാല്‍ വേണമായിരുന്നു .അതിനുള്ള വഴികള്‍ ആലോചിച്ചിരിക്കുമ്പോള്‍ ആണ് 1000 റിയാല്‍ ഒന്നാം സമ്മാനത്തുക നല്‍കുന്ന ഖുറാന്‍ പാരായണ മത്സരത്തെക്കുറിച്ച് അവള്‍ അറിയുന്നത് .മതം , മത ഗ്രന്ഥം എന്നിവയോട് താല്‍പ്പര്യം ഇല്ലാതിരുന്ന അവള്‍ എങ്കിലും തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാനായി ആ മത്സരത്തില്‍ പങ്ക് ചേരാന്‍ തീരുമാനിക്കുന്നു .അതിനായി അവള്‍ മത പഠന ക്ലാസ്സില്‍ ചേരുന്നു .ആദ്യമൊക്കെ അവള്‍ക്കു പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും അവള്‍ അതിനെ ഒക്കെ തരണം ചെയ്യുന്നു .ആ സമയത്ത് തന്നെ ആണ് തന്‍റെ ഭാര്യയില്‍ നിന്നും തനിക്ക് ഇനിയൊരു കുഞ്ഞിനെ കിട്ടില്ല എന്ന് മനസ്സിലാക്കുന്ന വാജ്ദയുടെ അച്ഛന്‍ വീണ്ടും വിവാഹം കഴിക്കുവാന്‍ തീരുമാനിക്കുന്നത് ,

  സ്കൂളില്‍ പ്രധാനാദ്ധ്യാപികയുടെ കണ്ണിലെ കരടായ വാജ്ദ അങ്ങനെ ഖുറാന്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കുന്ന ദിവസം വന്നെത്തി.അന്ന് അവളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം .വാജ്ധയ്ക്ക് തന്‍റെ സ്വപ്നമായ ആ സൈക്കിള്‍ വാങ്ങുവാന്‍ വേണ്ടി ആ ഖുറാന്‍ പാരായണ മത്സരം ജയിക്കാന്‍ സാധിക്കുമോ??ജയിച്ചാലും സാമൂഹിക വിലക്കുകള്‍  അവളെ ആ സൈക്കിള്‍ ഓടിപ്പിക്കാന്‍ സമ്മതിക്കുമോ ???ഇതിനൊക്കെ ഉള്ള ചോദ്യങ്ങള്‍ അവസാനം ഈ സിനിമയില്‍ നിന്നും നമുക്ക് ലഭിക്കും .

 സമാന തീമില്‍ വേറെയും ചിത്രങ്ങള്‍ നേരത്തെ വന്നിട്ടുണ്ടെങ്കിലും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത് സമൂഹത്തിലെ ലിംഗ വിവേചനത്തിനെതിരെ ചെറിയ ശബ്ദം ഉയര്‍ത്തുന്ന ബാലികയെ  ധൈര്യപൂര്‍വ്വം അവതരിപ്പിച്ച സംവിധായിക ആണ് .തന്‍റെ ചുറ്റുമുള്ള പെണ്‍കുട്ടികളുടെ ചിന്തകള്‍ തന്‍റെ കൊച്ചു നായികയിലേക്ക് അവര്‍ പകര്‍ന്നു നല്‍കിയിട്ടുമുണ്ട്..മൂടുപടംഅണിഞ്ഞ് ഫോട്ടോ എടുത്തിരിക്കുന്നതിനെ ഒക്കെ ചെറുതായെങ്കിലും സംഭാഷണത്തിലൂടെ അല്ലെങ്കില്‍ പോലും വിമര്‍ശിക്കുന്നുണ്ട് .ദുഷ്ക്കരമായ സാഹചര്യങ്ങളില്‍ റിയാദില്‍ വച്ച് പൂര്‍ണമായും ഷൂട്ട്‌ ചെയ്തതാണ് ഈ സിനിമ .തന്‍റെ പരിമിതികളില്‍ നിന്നും കൊണ്ട് ഒരു സിനിമ എടുക്കുകയും ,അതിനെ സൗദി അറേബ്യയുടെ നടാടെയുള്ള  ആദ്യത്തെ നോമിനേഷന്‍ ആയി 86 മത് ഓസ്കാര്‍ അവാര്‍ഡില്‍ മികച്ച വിദേശ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് അയയ്ക്കുവാനും  ഈ ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് .ധാരാളം പുരസ്കാര വേദികള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള   ഈ ചിത്രം അതിന്‍റെ പരിമിതികളില്‍ നിന്നും കൊണ്ട് ശ്രദ്ധേയമായ ഒരു പ്രമേയം അവതരിപ്പിച്ചിരിക്കുന്നു .ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10 എന്നാല്‍ സംവിധായകയുടെ ധീരതയ്ക്ക് ഒരു മാര്‍ക്ക് കൂടി നല്‍കാം ....

"Wadjda" comes from Saudi Arabia.A country which have restrictions on freedom of women and arts like cinema.Wadjda was the first full feature film pictured in Saudi Arabia and that too under the directorship of a woman.This movie speaks out against the sexual discrimination that exists in the mainstream communities of Saudi.Though a rich country with its vast reserves of oil,it appears to be poor in terms of freedom for certain sections.The shackles that are around the women of Saudi is notorious alongside  a land without any movie theaters.So these conditions made it all extremely difficult for the lady director Haifa Al-Mansour in crafting this movie.

The main character in this movie is a girl who is a student in a madrasa in Riyadh.Her name is Wadjda.Wadjda is a brave girl.She often tries to break the rules that are imposed on her.She enjoys listening love songs,she hates wearing veil,she acts as a messenger in between her lover friends.She also laughs on hearing the age of the bridegroom of her classmate.in all,she is an out spoken girl who enjoys her freedom which she achieved through her acts.Once Wadjda wanted to buy a green bicycle that she sees everyday to race with her friend Abdullah.She asked her mother who was conservative in her thoughts and modern in her life style to pay for that.But she told Wadjda that it was not allowed for the ladies in Saudi to ride a bicycle.But Wadjda was not ready to give up.At that she heard about a Quran recital competition in her madrasa which offered 1000 Riyals for the first prize winner.

She needed only 800 Riyals to buy her dream vehicle.So she decided to join the competition.For that she started taking religious classes and Wadjda who wasn't a religious type of girl had difficulties in learning at first..At that time her mother was going through emotional problems on hearing about the plan of Wadjda's father getting married as she couldn't conceive again.At last the day of the Quran recital competition arrived.Shall she be able to win the competition?If she wins could she be able to buy her dream vehicle to race with Abdullah?Rest of the movie deals with the answers of these questions and the story of Wadjda's life on that day.

Though similar movies were released based on look alike themes,this movie stands apart from the rest due to lady director who could raise her voice against such discrimination in a country like Saudi Arabia.Some scenes find funny such as putting on veil while taking photograph.But the work of the lady director paid off.The movie was the first ever nomination from Saudi Arabia for competing in the best foreign film category in the 86th Oscar awards.A movie which held its head high in many international venues,a voice of the oppressed,I am rating it by a 7/10 and another one mark for the bravery of the lady director in making such a movie in Saudi Arabia.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)