Monday 27 June 2022

1518. Man vs Bee (English, 2022)

 

1518. Man vs Bee (English, 2022)
           Comedy: Streaming on Netflix
           RT: 56%, IMDb: 7.1/10




  മിസ്റ്റർ  ബീൻ പരമ്പരയിലെ The Trouble with Mr. Bean (1992) ലെ ഒരു എപ്പിസോഡിൽ നിന്നും  ആണ് Man vs Bee യുടെ കഥ അവതരിപ്പിച്ചിരിക്കുന്നത് . Man vs Bee യിൽ പഴയ ബീൻ പരമ്പരയുടെ സ്വാധീനം നന്നായി കാണുവാനും സാധിക്കും. പ്രത്യേകം ഫാൻ ബേസ് ഉള്ള ഒരു എപ്പിസോഡ് ആധുനിക കാലത്തിലേക്ക് മാറ്റി അവിടെ ബീനിന്റെ സ്വഭാവത്തിനോട് സാദൃശ്യം ഉള്ള ട്രെവർ എന്ന കഥാപാത്രം ആയാണ്.ഏകദേശം പത്തു മിനിറ്റ് മാത്രമുള്ള ഒമ്പത് എപ്പിസോഡ് ആയി ആണ്‌ Man vs Bee അവതരിപ്പിച്ചിരിക്കുന്നത്. ഒറിജിനൽ മിസ്റ്റർ ബീൻ എപ്പിസോഡ് YouTube ൽ ലഭ്യമാണ്. ലിങ്ക് പോസ്റ്റിന്റെ അവസാനം കൊടുക്കാം.

  മിസ്റ്റർ ബീൻ പേര് മാറി വന്നാലും ഓർമയിൽ ഉണ്ടാവുക ബീൻ ആണ്  എന്നതാണ് സീരീസിനെ കുറിച്ച് പറയാൻ ഉള്ളത്. കഥാപാത്രത്തിന്റെ പേരും, ബീനിന്റെ ചേഷ്ടകളും കുറഞ്ഞോ എന്ന്  മാത്രം നോക്കിയാൽ മതി. അതാണ് ആ കഥാപാത്രവുമായി ഉള്ള വലിയ വ്യത്യാസം ആയി തോന്നുക. അത് കൊണ്ട് തന്നെ മിസ്റ്റർ ബീൻ ചിരിപ്പിച്ച പോലെ Man vs Bee രസകരമായി തോന്നിയില്ല. ട്രെവറിന് പകരം മിസ്റ്റർ ബീൻ ആയിരുന്നു ആ കഥാപാത്രം എങ്കിൽ തമാശ കൂടുതൽ ആയി ആസ്വദിക്കാൻ സാധിക്കുമായിരുന്നു.

  ഇവിടെ ട്രെവറിന് ഒരു കുടുംബം കൂടി ഉള്ളത്  കൊണ്ട്  ചെറിയ രീതിയിൽ സഹതാപം കൂടി അയാളോട് തോന്നും. അവിടെ ആണ് പ്രശ്നവും. പക്ഷേ മിസ്റ്റർ ബീൻ, No- Sense കോമഡി എന്ന കാരണം കൊണ്ട് ഒരിക്കലും ആ കഥാപാത്രത്തിനോട് അങ്ങനെ തോന്നില്ലായിരുന്നു. എന്നാൽ കൂടിയും Man vs Bee മോശം ഒന്നും അല്ല. വെറുതെ കണ്ടു ചെറുതായി ചിരിക്കാം എന്ന് മാത്രം. No - Sense കോമഡികൾ ആസ്വദിക്കാവുന്ന ആൾ ആണെങ്കിൽ വെറുതെ ഒരു വാരാന്ത്യത്തിലെ ഒന്നര മണിക്കൂർ  വെറുതെ തലച്ചോറിന് റെസ്റ്റ് കൊടുത്തു കാണാം. അല്ലെങ്കിൽ ആ വഴി പോകാതെ ഇരിക്കുക. കാരണം സീരീസിലൂടെ പറയാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്താണോ , അത് ആ നിലയിൽ എടുത്തില്ലെങ്കിൽ നിരാശ ആയിരിക്കും ഫലം. ഇവിടെ സീരീസിൽ ഉദ്ദേശിച്ചിരിക്കുന്ന No- Sense കോമഡി ഇഷ്ടം ആയില്ലേൽ സമയ നഷ്ടം ആയിരിക്കും ഉണ്ടാവുക.

  എനിക്ക് Man vs Bee ഇഷ്ടമായി.

https://www.youtube.com/watch?v=fr1VmcGmL5Y ( 16 മിനിറ്റ് മുതൽ 24 മിനിറ്റ് വരെ)

No comments:

Post a Comment

1818. Lucy (English, 2014)