1504. The Unbearable Weight of Massive Talent (English, 2022)
Action, Comedy.
തുടരെ ഉള്ള പരാജയ ചിത്രങ്ങൾ ഒരു കാലത്ത് സിനിമ പ്രേക്ഷകരെ ഏറ്റവും entertain ചെയ്ത നടന്മാരുടെ ആരാധകർക്ക് തന്നെ മടുപ്പ് ഉണ്ടായിട്ടുണ്ടാകാം. ഇതെങ്കിലും ശരിയാകും എന്ന് കരുതി തങ്ങളുടെ ഇഷ്ട അഭിനേതാക്കളുടെ സിനിമകൾ ഇപ്പോഴും കാണുന്നവർ ധാരാളം ഉണ്ട് . സിനിമ മോശം ആണെങ്കിൽ കൂടി അവരെ സ്ക്രീനിൽ സഹിക്കാൻ ഉള്ള മനസ്സ് ആണ് അതിനു പിന്നിൽ ഉള്ളത്. അത്തരത്തിൽ തുടരെ മോശം സിനിമകൾ ചെയ്യുകയും അടുത്തായി അൽപ്പം വ്യത്യസ്തം ആയ Mandy, Pig എന്നിവയും ആയി വന്ന നിക്ക് കേജ് പുതുതായി അഭിനയിച്ച ചിത്രം ആണ് The Unbearable Weight of Massive Talent.
നിക്ക് കേജ്, ആ പേരിൽ തന്നെ തന്റെ തന്നെ മറ്റൊരു വെർഷൻ ആയി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയുണ്ട് The Unbearable Weight of Massive Talent നു . തന്റെ മറ്റൊരു പതിപ്പിനെ ആണ് അദ്ദേഹം സിനിമയിൽ അവതരിപ്പിക്കുന്നത്. ഈ പതിപ്പും ഒരു സിനിമ നടൻ ആണ്. പരാജയപ്പെട്ട, പഴയക്കാല നേട്ടങ്ങളുടെ പേരിൽ മാത്രം ജീവിക്കുന്ന ഒരു നടൻ . തന്റെ പഴയ പല ഹിറ്റ് സിനിമകളുടെ റെഫെറൻസ് , സംഭാഷണങ്ങൾ എന്നിവ ഉൾപ്പടെ ഒരു കാലത്ത് ധാരാളം ഹിറ്റ് സിനിമകളുടെ ഭാഗം ആയിരുന്ന അദ്ദേഹത്തിന്റെ fandom ആണ് സിനിമയിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്.
സ്വന്തം സിനിമകൾ പരാജയപ്പെടുന്ന നിക്ക് കേജ് സിനിമ അഭിനയം നിർത്തുന്നു .സ്പെയിനിൽ നിന്നും ഉള്ള ഒരു ആരാധകന്റെ ക്ഷണം അനുസരിച്ച്, അതിന്റെ ഒപ്പം തന്റെ താറുമാറായ ജീവിതത്തിൽ നിന്നും അൽപ്പം മാറ്റങ്ങളും ഉണ്ടാകുന്നതിന് വേണ്ടി നിക്ക് ഒഴിവ് കാലം ചിലവഴിക്കാൻ എന്നത് പോലെ അങ്ങോട്ടു പോകുന്നു . എന്നാൽ അവിടെ നിക്കിനെ കാത്തിരുന്നത് മറ്റൊരു ഉദ്യമം ആയിരുന്നു. വലിയ ഒരു ക്രൈം സിൻഡിക്കേറ്റ്, അവരുടെ പിന്നാലെ പോകുന്ന CIA എന്നിവർ എല്ലാം അപ്രതീക്ഷിതമായി നിക്കിന്റെ ഒഴിവ് കാലത്തിലേക്ക് കൂടെ പോവുകയാണ്. അവിടെ വച്ച് ഒരു നല്ല സുഹൃത്തിനെയും ലഭിക്കുന്നു. അതിനു ശേഷം ഉള്ള Second Act മുതൽ തുടങ്ങുന്ന conflicts ആണ് സിനിമയിൽ പിന്നീട് അവതരിപ്പിക്കുന്നത്.
നിക്ക് കെജിന്റെ സിനിമകളുമായി പരിചിതം ആണെങ്കിൽ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് The Unbearable Weight of Massive Talent. കാരണം, സിനിമയിലെ പല സംഭാഷണങ്ങളിൽ ഉള്ള റെഫെറൻസുകൾ പഴയ പല സിനിമകളിൽ നിന്നും കണക്റ്റ് ചെയ്തു ആണ് വന്നിട്ടുള്ളത്. അത് പോലെ സിനിമയിൽ തന്നെ നിക്ക് കേജിന്റെ മറ്റൊരു സാങ്കൽപ്പിക കഥാപാത്രമായി അയാളുടെ തോന്നലുകളിൽ മാത്രമുള്ള നിക്കി അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ ആയ 'Wild At Heart', 'Vampire's Kiss' എന്നിവയുടെ ഒക്കെ ബാക്കി പത്രമായി കാണാൻ സാധിക്കുന്നതാണ്. പഴയക്കാല, ചെറുപ്പക്കാരനായ നിക്ക് കേജിനെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ് നിക്കി എന്ന് തോന്നി. ഇത് പോലെ ആണ് സിനിമ മുഴുവൻ. നിക്ക് കേജിന്റെ മാത്രമായ ഒരു സിനിമ.
മൊത്തത്തിൽ ഒരു നിക്ക് കേജ് മയം ആണ് സിനിമ മുഴുവൻ . സ്വന്തം അഭിനയ ജീവിതത്തിന് homage നല്കിയത്പോലെ ഒരു ചിത്രം. തുടക്കത്തിൽ ഇത്തരം ഒരു സിനിമയിൽ അദ്ദേഹത്തിന് താല്പ്പര്യം ഇല്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. നിക്ക് കേജിന്റെ സിനിമകളുടെ ഫാൻ അല്ലാത്ത ഒരാൾക്ക് ഈ ചിത്രം ഒരു സാധാരണ ആക്ഷൻ / കോമഡി ചിത്രം മാത്രം ആയി കാണാൻ സാധിക്കൂ.
നിക്കിന്റെ സിനിമകളോട് പ്രത്യേകിച്ച് ഇഷ്ടം ഒന്നും ഇല്ലാത്ത ഒരാൾക്ക് excitement ഒന്നും ആ നല്കുന്നുമില്ല ചിത്രം.എന്നാൽ നിരൂപക പ്രശംസ നല്ലത് പോലെ നേടിയ ചിത്രത്തിന് അത് കൊണ്ട് തന്നെ റിലീസിന് മുന്നേ നല്ല hype ലഭിച്ചിരുന്നു. തിയറ്ററിലും, കുറഞ്ഞ ഷോകളും ആയി പോകുമ്പോഴും എവിടെയൊക്കെയോ ഒരു നിക്ക് കേജ് ആരാധകൻ ആയി ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ സിനിമ കണ്ടിട്ടുണ്ടെങ്കിൽ കണ്ടു നോക്കുക The Unbearable Weight of Massive Talent. അല്ലെങ്കിൽ ഈ ചിത്രം വെറും സാധാരണയായ, അല്ലെങ്കിൽ തീരെ ഇഷ്ടമല്ലാത്ത ഒരു സിനിമ മാത്രം ആയി തീരും.
No comments:
Post a Comment