1513. Genome Hazard (Japanese, 2014)
Mystery, Thriller.
Asianwiki: 88
തന്റെ ഒന്നാം വിവാഹ വാർഷികം ഭാര്യയുമൊത്തു ആഘോഷിക്കാൻ വൈകിട്ട് വീട്ടിൽ എത്തിയ ഇഷിഗാമി കാണുന്നത്, അനക്കമറ്റ ഭാര്യയുടെ ശരീരം ആണ്.അവൾക്കു എന്താണ് സംഭവിച്ചത് എന്നു മനസ്സിലാകാതെ നിൽക്കുമ്പോൾ ആണ് ഒരു ഫോൺ കോൾ. മറു വശത്തു ഇഷിഗാമിയുടെ ഭാര്യ. താൻ അമ്മയുടെ വീട്ടിൽ ആണെന്നും പിന്നീട് വരാമെന്നും അവൾ പറഞ്ഞു ഫോൺ വയ്ക്കുന്നു. ഒന്നും മനസ്സിലാകാതെ നിന്ന ഇഷിഗാമിയുടെ അപാർട്മെന്റ് ഡോറിൽ ആരോ മുട്ടി. തുറന്നു നോക്കുമ്പോൾ അടുത്ത് നടന്ന കൊലപാതകം അന്വേഷിക്കാൻ ആണെന്ന് പറഞ്ഞു പോലീസും.അവർ ഇഷിഗാമിയെ ചോദ്യം ചെയ്യുന്നു. കസ്റ്റഡിയിൽ എടുക്കുന്നു.
എന്താണ് അന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇഷിഗാമിയുടെ ജീവിതത്തിൽ സംഭവിച്ചത്? ഒന്നും മനസ്സിലാകാത്ത ഇഷിഗാമിയെ പോലെ ആണ് പ്രേക്ഷകനും.അതിനു ശേഷം ഇഷിഗാമിയുടെ ജീവിതത്തിൽ നടക്കുന്ന, ആവിശ്വസനീയം എന്നു പറയാവുന്ന കാര്യങ്ങൾ ആണ് സിനിമയുടെ ഇതിവൃത്തം.
Shiro Tsukasaki യുടെ നോവലിനെ ആസ്പദം ആക്കി അവതരിപ്പിച്ച ചിത്രത്തിൽ മുഖ്യ കഥ അനാവരണം ചെയ്യുമ്പോൾ അതിന്റെ ട്വിസ്റ്റ്, സസ്പെൻസ് എന്നിവ കാരണം ഇടയ്ക്ക് പ്രേക്ഷകനും കുഴപ്പത്തിൽ ആകുന്നുണ്ട്. ഇപ്പോൾ കണ്ട കഥ ആയിരിക്കില്ല 5 മിനിട്ട് കഴിയുമ്പോൾ. അത് സിനിമയുടെ അവസാനം വരെയും അങ്ങനെ തന്നെ ആണ് ഉള്ളത്.കുറെ തവണ അത് കൊണ്ട് തന്നെ സിനിമ പിന്നോട്ട് ഓടിച്ചു കാണേണ്ടിയും വന്നൂ.
കഥയുടെ പരിസരം വിശ്വസിക്കാൻ കഴിയുമോ ഇല്ലയോ എന്നത് അനുസരിച്ചിരിക്കും സിനിമയുടെ ആസ്വാദനം. കാരണം അൽപ്പം വിചിത്രമായ ഒരു കഥയാണ് ചിത്രത്തിന് ഉള്ളത്. കഥ സിംപിൾ ആയി പറയാൻ ശ്രമിച്ചാലും ഇടയ്ക്ക് വരുന്ന ട്വിസ്റ്റുകൾ ആ കഥ പോലും കൂടുതൽ സങ്കീർണം ആക്കുന്നുണ്ട്. എന്തായാലും ഒരു മിസ്റ്ററി ചിത്രത്തിന് വേണ്ടതും അതാണല്ലോ? അത് എന്താണ് വേണ്ടത് എന്നത് ആവശ്യത്തിന് Genome Hazard നൽകുന്നുണ്ട്.
മിസ്റ്ററി ത്രില്ലർ സിനിമ പ്രേമികൾക്ക് വേണ്ടി.
സിനിമയുടെ ടെലിഗ്രാം ലിങ്ക് : t.me/mhviews1
സിനിമയുടെ ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.
No comments:
Post a Comment