1505. Lucky Number Slevin (English, 2006)
Thriller, Mystery :Streaming on Netflix
Slevin, സുഹൃത്തായ നിക്കിനെ കാണാൻ വേണ്ടി അയാളുടെ താമസ സ്ഥലത്ത് എത്തിയപ്പോൾ അയാളെ കാത്തിരുന്നത് നഗരത്തിലെ പ്രമുഖരായ രണ്ടു മാഫിയ സംഘത്തിലെ അംഗങ്ങൾ ആയിരുന്നു. അവർക്ക് നിക്ക് നല്കാൻ ഉള്ള തുകയുടെ പേരിൽ Slevin നെ അവർ ഭീഷണിപ്പെടുത്തുകയും തട്ടി കൊണ്ട് പോവുകയും ചെയ്യുന്നു. താൻ നിക്ക് അല്ല എന്ന് പറഞ്ഞിട്ടും വിശ്വസിക്കാതെ അവർ, തുകയ്ക്ക് പകരമായി ചെയ്യാൻ വേണ്ടി ഓരോ ജോലികൾ Slevin നെ എൽപ്പിക്കുന്നു .
"In-the-wrong-place-at-the-wrong-time" എന്നതിന്റെ ക്ലാസിക് ഉദാഹരണം ആയിരുന്നു അത്. സാധാരണക്കാരനായ, ദുർബലനായ ഒരു യുവാവിനെ സംബന്ധിച്ച് ചെയ്തു തീരക്കാൻ കഴിയാത്ത ജോലികൾ ആയിരുന്നു അത്. അയാൾ എത്തി ചേർന്ന സ്ഥലവും സമയവും ആണ് അയാളെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്. അതേ സമയത്ത് മാഫിയ സംഘവും ആയി ബന്ധം ഉള്ളവർ ധാരാളം കൊല്ലപ്പെടുന്നുണ്ട്. അജ്ഞാതനായ ഒരു കൊലയാളി ഇതിന് പിന്നിലുണ്ട്. അയാളുടെ ലക്ഷ്യം എന്തായിരിക്കാം?
Luck Number Slevin ന്റെ കഥ ഇങ്ങനെ ആണ് നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇതായിരുന്നോ യാഥാർഥ്യം?ഈ കഥയുടെ പിന്നിലുള്ള യഥാർഥ വസ്തുത എന്തായിരുന്നു?ഈ നടക്കുന്ന സംഭവങ്ങളുടെ പിന്നിൽ ഒളിച്ചിരിക്കുന്ന എന്തെങ്കിലും വസ്തുത ഉണ്ടോ?ഇങ്ങനെ ധാരാളം ട്വിസ്റ്റ്, സസ്പൻസ് എന്നിവയിലൂടെ Lucky Number Slevin പറയുന്നത് ഇത്തരം ഒരു കഥയാണ്.
Old Boy, Blue Ruin, Lucky Number Slevin ; എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട revenge സിനിമകൾ ഇവ മൂന്നും ആണ്. വേറെയും ധാരാളം സിനിമകൾ കണ്ടു ഇഷ്ടമായെങ്കിലും എന്റെ ലിസ്റ്റിലെ ആദ്യ മൂന്നു സിനിമകൾ ഇതൊക്കെയാണ് . Lucky Number Slevin ആദ്യം കാണുന്നത് 2009 ലാണ് . അന്ന് മുതൽ ഇഷ്ടം തോന്നിയത് ആണ് ഈ ചിത്രം. കഴിഞ്ഞ ദിവസം Netflix ലെ സിനിമകൾ ഓരോന്നായി നോക്കുന്നതിന്റെ ഇടയിൽ ആണ് വീണ്ടും Lucky Number Slevin വന്നത്. ഒന്നു കൂടി കാണണം എന്ന ആഗ്രഹത്തോടെ വീണ്ടും കണ്ടൂ. മൂല കഥ ഓർമ ഉണ്ടെങ്കിലും ഭൂരിഭാഗം സീനുകളും മറന്നത് കൊണ്ടും ആദ്യ തവണ കാണുന്ന ഫീൽ തന്നെ ആയിരുന്നു ഇത്തവണയും.
സിനിമ അഭിരുചികളും അതിനൊപ്പം മികച്ച സിനിമകളെ കുറിച്ചുള്ള കാഴ്ചപ്പാടും ധാരാളം മാറിയെങ്കിലും Lucky Number Slevin ഇപ്പോഴും ഫ്രഷ് ആയി തന്നെയാണ് തോന്നിയത്. നേരത്തെ പറഞ്ഞത് പോലെ ആദ്യ തവണ കണ്ടപ്പോൾ അപ്രതീക്ഷിതമായ രീതിയിൽ ക്ലൈമാക്സ് വന്നപ്പോൾ തോന്നിയ അതേ ഇഷ്ടം ഇപ്പോഴും ഈ ചിത്രത്തിനോട് ഉണ്ട്. ഈ ചിത്രം ഇഷ്ടപ്പെട്ടവരും അല്ലാത്തവരും ഉണ്ടാകാം. എന്നാൽ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് Lucky Number Slevin. 2009 ൽ റിലീസ് ആയ തമിഴ്/ തെലുങ്ക് ചിത്രം ആയ ലാടം ഈ സിനിമയുടെ റീമേക് ആയിരുന്നു.
Download Link: t.me/mhviews1
RT: 52%, IMDb: 7.7/10
For more movie suggestions and download link, visit www.movieholicviews.blogspot.com
No comments:
Post a Comment