1517. Three Days in September(Macedonian, 2015)
Mystery, Drama.
ദുരൂഹമായ ചുറ്റുപാടുകൾ ഉള്ള രണ്ട് സ്ത്രീകൾ ആണ് യാനയും മരികയും. തുടക്കത്തിൽ അപരിചിതർ ആണെങ്കിലും ഒരു ട്രെയിൻ യാത്രയിലെ എണ്ണി പെറുക്കിയ സംഭാഷണങ്ങൾ മരികയെ യാനയോടു അടുപ്പിച്ചു എന്നു വേണം കരുതാൻ. തന്റെ ജീവിത സാഹചര്യങ്ങൾ തന്നിൽ നിന്നും കവർന്നെടുത്ത സുരക്ഷിതത്വം അവൾക്കു യാനയിൽ കണ്ടെത്താൻ കഴിഞ്ഞിരിക്കണം. അത് കൊണ്ടാണല്ലോ പ്രത്യേകിച്ചും ഒരു അടുപ്പവും ഇല്ലെങ്കിലും മരിക യാനയെ പിന്തുടർന്ന് യാന ജനിച്ചു വളർന്ന, ഇപ്പോൾ പുരുഷന്മാർ എണ്ണത്തിൽ കൂടുതൽ ഉള്ള ആ ഗ്രാമത്തിൽ എത്തി ചേർന്നത്.
സങ്കീർണമാണ് പിന്നീടുള്ള കഥ. യാനയുടെ കഥ തികച്ചും നിഗൂഢ സ്വഭാവം ഉള്ളതാണ്.യാന സിനിമയിൽ ഒരു പ്രഹേളിക ആണ്. അവളുടെ സ്വഭാവ രീതികളിൽ കൂടി അവളുടെ മനസ്സിൽ ഉള്ളത് ആർക്കും കണ്ടെത്താൻ സാധിക്കില്ല.ചെറിയ പ്രായത്തിൽ ഉണ്ടായ പ്രശ്നങ്ങൾ എല്ലാം തന്റെ കാരണം കൊണ്ടാണ് എന്നു കരുതി ജീവിച്ച അവൾക്കു എന്നാൽ ഉള്ളിൽ ഒളിപ്പിച്ച ഒരു വലിയ രഹസ്യമുണ്ട്. പ്രേക്ഷകർക്കു മരികയുടെ രഹസ്യം അറിയാമെങ്കിലും യാന അതറിയുന്നില്ല. അവർ തമ്മിൽ ഉള്ള സംഭാഷണങ്ങളിൽ പോലും തുടക്കത്തിൽ അത്ര ഊഷ്മളത ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ സിനിമയുടെ ഒരു സമയം വരെ അവർ പരസ്പ്പരം ഒരു വിശ്വാസം ഇല്ലായിരുന്നു. എന്നാൽ പിന്നീട് അവർ പരസ്പ്പരം പൊരുത്തപ്പെടാൻ അല്ലെങ്കിൽ conversation നടത്താൻ ശ്രമിക്കുകയാണ്.
എന്നാലും ഓരോ ഘട്ടത്തിലും പല വഴിയിൽ കൂടി പരസ്പ്പരം മനസ്സിലാകുമ്പോൾ അവർ തമ്മിൽ ഉള്ള ബന്ധത്തിന് പുതിയ മാനങ്ങൾ കൈ വരുന്നു. അതിനൊപ്പം കുറെയേറെ രഹസ്യങ്ങളും ചുരുളഴിയുന്നു. അതെന്താണ് എന്നാണ് സിനിമ അവതരിപ്പിക്കുന്ന കഥ.
സിനിമയുടെ അന്തരീക്ഷം കൊണ്ട് തന്നെ പ്രേക്ഷകനിൽ താൽപ്പര്യം ജനിപ്പിക്കുന്ന ചിത്രങ്ങൾ ഇല്ലേ? അതായതു കഥാപാത്രങ്ങൾ loud അല്ലെങ്കിൽ കൂടിയും അടുത്തത് അവരിൽ നിന്നും എന്താണ് സംഭവിക്കുക എന്നു അറിയാത്ത തരം ദുരൂഹത. അത് ഈ ചിത്രത്തിൽ സുലഭമായി കാണാൻ സാധിക്കും. പ്രത്യേകിച്ചും സിനിമയുടെ അവസാന അര മണിക്കൂർ പതിയെ പൊയ്ക്കൊണ്ടിരുന്ന സിനിമയെ മറ്റൊരു ട്രാക്കിലേക്ക് മാറ്റുന്നുണ്ട്. തുടക്കത്തിൽ കഥാപാത്രങ്ങളുടെ സ്വഭാവം രീതികൾ ആണ് പ്രേക്ഷകനിൽ എത്തിക്കാൻ ശ്രമിക്കുന്നതെങ്കിൽ, അവസാന അര മണിക്കൂറിൽ തേർഡ് ആക്റ്റിലേക്കു വരുമ്പോൾ മികച്ചതായി അനുഭവപ്പെടുന്നു.
ഒരു പക്ഷെ സിനിമയുടെ അവതരണ രീതി ആയിരിക്കാം അതിനു കാരണം. മികച്ച ചിത്രങ്ങളുടെ ഇടയിൽ ഉൾപ്പെടുത്താം വടക്കേ മാസിഡോണിയയിൽ നിന്നുള്ള ഈ മാസിഡോണിയൻ ചിത്രത്തെ. മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു ചിത്രം എനിക്ക്. അതിനൊപ്പം ആദ്യമായി ഈ ഭാഗത്തു നിന്നുള്ള ഒരു ചിത്രം കണ്ടതിൽ ഉള്ള സന്തോഷവും.
നല്ലൊരു ചിത്രം ആണ്. കാണുക.
സിനിമയുടെ ഡൌൺലോഡ് ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.
No comments:
Post a Comment