Thursday 16 June 2022

1509. Sherlock Holmes( English, 2009)

 

1509. Sherlock Holmes( English, 2009)
         Action, Mystery



  Fictional ആയ കഥാപാത്രങ്ങളുടെ ലിസ്റ്റ് നോക്കിയാൽ നിസംശയം പറയാം  Arthur Conan Doyle അവതരിപ്പിച്ച ഷെർലോക്ക് ഹോംസ് അമരത്വം നേടിയ കഥാപാത്രം ആണെന്ന്. സിനിമ ആയാലും നോവൽ  ആയാലും ഇന്നും വർഷങ്ങൾക്ക് അപ്പുറം കുറെയേറെ സിനിമകൾക്കും നോവലുകലൂടെയും  അപ്പുറവും  പ്രേക്ഷകന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു . നമ്മളിൽ പലരും ആദ്യം വായിച്ച പുസ്തകങ്ങളിൽ ഒന്ന്  ഷെർലോക്ക് ഹോംസിന്റെ ഏതെങ്കിലും പുസ്തകം  ആകാൻ ഉള്ള സാധ്യത കൂടുതൽ ആണ്  എന്ന് തോന്നുന്നു.

  ഷെർലോക്ക് ഹോംസിന് കോനൻ ഡോയൽ നല്കിയ ഒരു വ്യക്തിത്വം ഉണ്ട്. തുടക്ക കാലത്ത് സിനിമകളിൽ അദ്ദേഹത്തിന്റെ കഥകൾ അതേപടി സിനിമ ആയ സമയത്ത് ഷെർലോക്ക് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഉള്ളതായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ഷെർലോക്ക് എന്ന മുഖ്യ കഥാപാത്രവും മറ്റുള്ള കഥാപാത്രങ്ങളും വ്യത്യസ്തമായ കഥാപരിസരങ്ങളിലേക്ക് പറിച്ചു നട്ട് , കൂടുതൽ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ള ഷെർലോക്കും കൂട്ടരും വെള്ളിത്തിരയിൽ വന്നു നിന്നു. അത്തരത്തിൽ ഉള്ള ഒരു കാഴ്ചപ്പാട് ആണ് ഗയ് റിച്ചി സംവിധാനം ചെയ്ത 2009 ൽ റിലീസ് ആയ Sherlock Holmes ൽ ഉള്ളത്.

  ഗയ് റിച്ചി സിനിമകളുടെ അതേ മൂഡിൽ, പഴയക്കാല ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാക് ഡ്രോപ്പിൽ ആണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിലും അല്ലാതെയും തീരെ വെടിപ്പില്ലാത്ത ഒരു ഷെർലോക്ക് ഹോംസിനെ ആണ് റോബർട്ട് ടൌണി ജൂനിയര് അവതരിപ്പിച്ചിരിക്കുന്നത്. ഐറിൻ അഡ്ലർ എന്ന, ഷെർലോക്ക് ഹോംസിനെ out smart ചെയ്ത ഒരേ ഒരു സ്ത്രീ കഥാപാത്രത്തിന് കൂടുതൽ സ്പേസ് നല്കി ഒരു ചെറിയ പ്രണയ കഥയുടെ മൂഡിലേക്ക് ആ വിഭാഗം കൊണ്ട് പോയിട്ടുണ്ട്.

  ബ്രിട്ടനിൽ ഭരണം കയ്യടക്കാൻ ബ്ലാക്ക് മാജിക്കിലൂടെ ശ്രമിക്കുന്ന ബ്ലാക്ക് വുഡ് പ്രഭുവും, അതിനോടു അനുബന്ധിച്ച് ഷെർലോക്ക് അയാളെ കുരുക്കാൻ  ശ്രമിക്കുകയും ചെയ്യുന്നതാണ് കഥ. ഒരു കൾട്ട് പോലെ തന്റെ അനുയായികളെ കൊണ്ട് നടത്താൻ ശ്രമിക്കുന്ന ശത്രു, അതിനായി അയാൾക്കു വിധിച്ച മരണത്തിൽ നിന്നു പോലും ഉയിർത്തെഴുന്നേൽക്കുന്നു . ഇതിലെ അസാധാരണം ആയ സംഭവ വികാസങ്ങളുടെ പിന്നാലെ ഉള്ള രഹസ്യം അന്വേഷിച്ചു പോകുന്നു. ഹോംസും വാട്സനും ഇതിന് പിന്നിൽ ഉള്ള യഥാർഥ  രഹസ്യം കണ്ടു പിടിക്കുന്നത് ആണ് സിനിമയുടെ കഥ.

കോനൻ ഡോയൽ എഴുതിയ കഥകളിൽ നിന്നും അല്ല ഈ സിനിമയ്ക്ക് ആധാരമായ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാനപരമായി കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു അതിൽ ഗയ് റിച്ചി സിനിമയുടെ flavour ആണ് ചിത്രത്തിന് ഉള്ളത്.  അധികം സിനിമയെ കുറിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ? മികച്ച നിലവാരം ഉള്ള അവതരണം, അഭിനയം, അതിനൊപ്പം ഹാൻസ് സിമ്മറിന്റെ സംഗീതവും. വല്ലാത്ത ഒരു അനുഭവം ആണ് ഈ ചിത്രം. ഗയ് റിച്ചിയുടെ ഷെർലോക്ക് പരമ്പരയിലെ ആദ്യ ചിത്രമായിരുന്നു ഇത്.

കാണുക!! കാണുക!! കാണുക!!


Download Link : t.me/mhviews1

IMDb: 7.6/10, RT: 69%

കൂടുതൽ സിനിമകൾക്കും ഡൗൺലോഡ് ലിങ്കിനും www.movieholicviews.blogspot.com

No comments:

Post a Comment

1818. Lucy (English, 2014)