Tuesday, 22 June 2021

1372. Sunflower (Hindi, 2021)

 1372. Sunflower (Hindi, 2021)

          Crime, Comedy.



ഡാർക്- കോമഡി ക്രൈം സീരീസ് ആണ് Sunflower.ധനികനായ രാജ് കപൂർ Sunflower Society എന്ന അപാർട്മെന്റിലെ അന്തേവാസിയാണ്.ഒരു ദിവസം അയാൾ കക്കൂസിൽ ഇരുന്നു മരിക്കുകയാണ്.പോലീസ് അന്വേഷണം തുടങ്ങി. Sunflower Society perfect ആണെന്നാണ് അവിടെ താമസിക്കുന്ന മിയ്ക്കവരുടെയും ബോധത്തിൽ ഉള്ളത്.എന്നാൽ അവിടെ racism, homophobia തുടങ്ങി പല സാമൂഹിക വിപത്തുകളുടെയും ഇടം ആയിരുന്നു.പുറമെ നോക്കിയാൽ glorified ആയുള്ള ഒരു സ്ഥലം ആയിരുന്നെങ്കിലും ഉള്ളിൽ പലതും ചീഞ്ഞു നാറുന്ന ആളുകൾ ആണ് ഭൂരിഭാഗവും.


ഈ സമയത്താണ് അവിടെ കൊലപാതകം നടക്കുന്നതും.രൻവീർ ഷൂറിയുടെ പോലീസ് കഥാപാത്രം ആണ് അന്വേഷണം നയിക്കുന്നത്.വളരെ എളുപ്പം അന്വേഷണം തീരും എന്നു തോന്നിയ കൊലപാതകം ആണെങ്കിലും പിന്നീട് നടക്കുന്ന സംഭവങ്ങളിലൂടെ Perfect Crime ആയി ആ കൊലപാതകം മാറുകയായിരുന്നു, ആരും അറിയാതെ.അതിലേക്കു നയിച്ച കാരണങ്ങൾ ആണ് ഈ സീരീസിൽ പിന്നീട് കാണുന്നത്.


    സുനിൽ ഗ്രോവർ എന്ന stand-up കൊമേഡിയന്റെ അഴിഞ്ഞാട്ടം ആണ് Sunflower എന്ന Zee5 സീരീസിൽ ഉള്ളത്.ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനായി പോലീസ് വരുമ്പോൾ സോനു സിങ് കഥയിൽ അത്ര പ്രാധാന്യം ഉള്ള ആളായി തോന്നുന്നില്ല.നിഷ്‌കളങ്കത ആണ് അയാളുടെ മുഖമുദ്ര.മറ്റുള്ളവർ അയാളെ കൂടെ കൂട്ടാത്തപ്പോഴും, കാമുകി നിഷ്ക്കരുണം അയാളെ തള്ളി കളയുമ്പോൾ ഒക്കെ ഉള്ള നിഷ്‌കളങ്കത പ്രേക്ഷകനിൽ അയാളോട് ഉള്ള ഇഷ്ടം കൂട്ടുന്നു.


 അയാളുടെ കഥാപാത്രം പിന്നീട് ഈ കൊലപാതക കേസിൽ എത്ര മാത്രം സ്വാധീനം ഉണ്ടാക്കുന്നു എന്നതൊക്കെ കഥയിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.മുകുൾ ചദ്ദയുടെ അഹൂജ എന്ന കഥാപാത്രം ഒക്കെ രസകരം തന്നെ ആയിരുന്നു.അയാളുടെ പല മാനറിസങ്ങളും വേറെ ലെവൽ സൈക്കോ ആയി അയാളെ മാറ്റി. അത് പോലെ മറ്റൊരു കഥാപാത്രമാണ് ഗിരീഷ് കുൽക്കർണിയുടെ താംബെ എന്ന പൊലീസ് കഥാപാത്രം.ഒരു typical Indian cop എന്നു പറയാവുന്ന, അതിനോടൊപ്പം mid- age crisis എന്നു പറയുന്ന കാലഘട്ടം ആഘോഷിക്കുന്ന ആൾ.


അതു പോലെ ധാരാളം കഥാപത്രങ്ങൾ ഈ സീരീസിൽ ഉണ്ട്.അവസാന എപ്പിസോഡ് അടുത്ത സീസണിലേക്കുള്ള ചൂണ്ടു പലക ആക്കിയാണ് നിർത്തിയത്.രണ്ടാമതൊരു സീസണ് വരുന്നതിനോടൊപ്പം ഇതു വരെ കണ്ടത് ഒന്നും അല്ല സത്യം എന്നൊരു തോന്നലും ഉണ്ടാക്കുന്നുണ്ട്.


Sunflower Society യ്ക്ക് പറയാൻ ഇനിയും കൂടുതൽ കഥ കാണുമായിരിക്കും.അതിനായി കാത്തിരിക്കുന്നു.അതിനൊപ്പം മികച്ച ഇന്ത്യൻ സീരീസുകളുടെ കൂട്ടത്തിൽ, പ്രത്യേകിച്ചും ഡാർക് കോമഡി അവതരിപ്പിച്ചതിൽ ഈ പരമ്പര മികച്ചു നിൽക്കുന്നു എന്നു തോന്നി.


കാണുക!! Go for it!!


@mhviews rating: 3.5/4





 


No comments:

Post a Comment