1370. Long Story Short (English, 2021)
Romance, Fantasy
ഒരു ടിന്നിൽ ആയിരുന്നു എല്ലാത്തിന്റെയും ആരംഭം.തന്റെ വിവാഹ ദിവസം ലഭിച്ച ഒരു അജ്ഞാത സമ്മാനത്തിൽ നിന്നാണ് റ്റെഡിന്റെ ജീവിതം മാറുന്നത്.അബദ്ധത്തിൽ നൽകിയ ഒരു ഒരു ചുംബനം അയാളുടെ ജീവിതത്തിന്റെ ഭാഗമായി ലിയാനിനെ അയാൾക്ക് ലഭിച്ചപ്പോൾ അയാൾ സന്തോഷവാൻ ആയിരുന്നു.എന്നാൽ ജീവിതത്തിലെ മികച്ച സന്ദർഭങ്ങൾ പിന്നീട് അയാളുടെ ഓർമയിൽ പോലും നിൽക്കാത്ത രീതിയിൽ മുന്നോട്ടു പോയാലോ?
എവിടെയാകും അയാൾക്ക് തെറ്റ് പറ്റിയിട്ടുണ്ടാവുക?സാധാരണമായ ഒരു ജീവിതം ഇത്രയും സങ്കീർണം ആയി മാറിയത് എന്തു കൊണ്ടാകും?റ്റെഡ് തന്റെ പുതിയ ജീവിതത്തിലെ കാര്യങ്ങൾ അനുഭവിച്ചു പോകുമ്പോൾ അയാൾ പോലും വിചാരിക്കാത്ത രീതിയിൽ ആണ് ജീവിതം മാറുന്നത്.
Groundhog Day പ്രണയവും കുറച്ചു mid-life crisis ഉം ഒക്കെ ഉൾപ്പെടുത്തി, കുറച്ചും കൂടി സങ്കീർണമായ രീതിയിൽ അവതരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും? Long Story Short , Groundhog Day ഉമായി കഥയിൽ അധികം സാമ്യമില്ല.എന്നാൽ ചിത്രം അവസാനം പറഞ്ഞു വയ്ക്കുന്ന ഒരു കാര്യമുണ്ട്.രണ്ടു സിനിമയിലെയും പ്രധാന കഥാപാത്രങ്ങൾ പഠിക്കുന്ന ഒരു കാര്യം.പലപ്പോഴും റ്റെഡ് സ്വന്തം ജീവിതത്തെ ഒരു മിസ്റ്ററി ആയി കാണുമ്പോൾ, അയാളുടെ ഒപ്പം ഉള്ളവരെ അയാൾക്ക് നഷ്ടമാകുന്നുണ്ട് പല വഴിയിലും.ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ല എന്നു വിശ്വസിക്കുന്ന കാര്യം പോലും ഓർമയിൽ നിൽക്കാതെ പോകുന്നു.
റ്റെഡ് നമ്മളിൽ പലരും ആണ്.ജീവിതത്തിൽ കണ്മുന്നിൽ ഉള്ളപ്പോൾ വിലയറിയാത്ത പല വ്യക്തികളെയും പിന്നീട് അവർ ഇല്ലാതെ ആകുമ്പോൾ എത്ര മാത്രം നമ്മളെ ബാധിക്കും എന്നതിന്റെ ഉദാഹരണം.ഒരു ഫാന്റസി ചിത്രം എന്ന നിലയിൽ ,പ്രത്യേകിച്ചും റൊമാന്റിക്-കോമഡി എന്ന നിലയിൽ Long Story Short നല്ല രസമുള്ള കാഴ്ചയാണ്.സിനിമയുടെ ഇടയ്ക്കുള്ള ചെറിയ സംഭവങ്ങൾ ഒക്കെ സ്വന്തം ജീവിതവുമായി ഒന്നു തുലനം ചെയ്ത് നോക്കണം.പല കാഴ്ചകളും കാണാൻ സാധിക്കും; ഒരു പക്ഷെ നമ്മൾ തീരെ ചിന്തിക്കാത്ത പല കാര്യങ്ങളും.
ടൈം ട്രാവൽ എന്ന സങ്കീർണമായ പ്രമേയം ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും സരളമായി ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ആണ് റ്റെഡിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.നല്ല ഒരു ഫീൽ - ഗുഡ് ചിത്രമായി തോന്നി.ക്ളൈമാക്‌സ് ഒക്കെ ഏകദേശം ഊഹിച്ചെടുക്കാം.പ്രത്യേകിച്ചും സ്ഥിരമായി ഉള്ള ടൈം ട്രാവൽ ചിത്രങ്ങളുടെ ഫോർമാറ്റിൽ തന്നെ ആയതു കൊണ്ട്.എങ്കിൽ കൂടിയും, Rafe Spall എന്ന നടന്റെ one-man ഷോ ആയ ചിത്രം പ്രേക്ഷകനെ രസിപ്പിക്കും.താല്പര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ.
@mhviews rating: 2.5/4
No comments:
Post a Comment