Saturday, 5 June 2021

1368. The Yellow Sea( Korean, 2010)

 1368. The Yellow Sea( Korean, 2010)

           Action, Drama



ക്ളൈമാക്സിലേക്കു കരുതി വച്ച ഒരു പിടി ട്വിസ്റ്റുകളുമായി 'The Yellow Sea'

 

  'Yanbian Perfecture'; വടക്കൻ കൊറിയ- ചൈന- റഷ്യ എന്നീ രാജ്യങ്ങളുടെ പൊതുവായ അതിർത്തി ആണ്. പണം ഉണ്ടാക്കാനായി അവിടെ ഉള്ള കൊറിയക്കാർ ദക്ഷിണ കൊറിയയിലേക്കു പോവുക പതിവായിരുന്നു. ദാരിദ്ര്യത്താൽ വലയുന്ന അവരെ സംബന്ധിച്ചു അതു ജീവിതം തിരിച്ചു പിടിക്കാൻ ഉള്ള വഴികളിൽ ഒന്നായിരുന്നു.


 ഗു-നാം ഒരു ടാക്‌സി ഡ്രൈവർ ആണ്.അയാളുടെ ഭാര്യ ഇതു പോലെ ജോലിക്കായി ദക്ഷിണ കൊറിയയിൽ പോയിരിക്കുകയാണ്.ചൂതാട്ടത്തിലൂടെ ഭാര്യയുടെ ജോലിക്കായി കൊടുത്ത ,കടം വാങ്ങിയ പണം തിരികെ കൊടുക്കാം എന്നാണ് അയാൾ വിശ്വസിക്കുന്നത്.എന്നാൽ സ്ഥിരം ചൂതാട്ടത്തിൽ തോൽക്കുന്ന അയാൾക്ക്‌ അതിനു സാധിക്കുന്നില്ല.അതിനൊപ്പം ജോലിക്കായി പോയ ഭാര്യയുടെ ഒരു വിവരവും ഇല്ല.അവൾ മറ്റാരുടെയെങ്കിലും കൂടെ ജീവിക്കാൻ തുടങ്ങി കാണും എന്നു ആണ് നാട്ടുകാർ പറയുന്നത്.


 ഈ സമയം ആണ് ഗു-നാമിനു ഒരു ഓഫർ വരുന്നത്.കടം അടയ്ക്കാൻ ഉള്ള പണം നൽകാൻ.പകരം ദക്ഷിണ കൊറിയയിൽ പോയി ഒരാളെ കൊന്നിട്ട് വരണം, തെളിവായി കൊല്ലപ്പെട്ട ആളുടെ തള്ള വിരലും കൊണ്ടു തരണം തെളിവിന്.പറഞ്ഞ ദിവസത്തിനുള്ളയിൽ അതു ചെയ്തില്ലേൽ ഗു-നാമിന്റെ അവിടെയുള്ള കുടുംബത്തെ നാമാവശേഷം ആക്കും എന്നായിരുന്നു ഭീഷണി.എന്തായാലും പണത്തിനും, ഒപ്പം തന്നെ 'ചതിച്ച' ഭാര്യയെ കണ്ടു മുട്ടാനും ആയി ഗു-നാം ആ ഓഫർ സ്വീകരിക്കുന്നു.ദക്ഷിണ കൊറിയയിൽ എത്തിയ ഗു-നാമിനു നേരിടേണ്ടി വന്ന അവസ്ഥകൾ ആണ് ബാക്കി ചിത്രത്തിൽ ഉള്ളത്.


 2010 കൊറിയൻ സിനിമയുടെ ഏറ്റവും മികച്ച വര്ഷങ്ങളിൽ ഒന്നായിരുന്നു.ഒരു പിടി മികച്ച സിനിമകൾ വന്ന ആ വർഷത്തിലെ മികച്ച സിനിമകളിൽ ഒന്നായി അനുഭവപ്പെട്ട ഒന്നായിരുന്നു The Yellow Sea. കൊറിയൻ ക്ളാസിക്കുകളിൽ ഒന്നായ 'The Chaser' ന് ശേഷം അതേ ടീം ഒന്നിച്ച ചിത്രമായിരുന്നു 'The Yellow Sea'. നായകനും-വില്ലനും രണ്ടു സിനിമയിലും മാറിയിരുന്നു.The Chaser ലെ നായകൻ ഇതിൽ വില്ലനും അതു പോലെ വില്ലൻ ഇതിൽ നായകനും ആയി.


 കൊറിയൻ സിനിമയുടെ ഒരു സമയത്തെ.മുഖമുദ്ര ആയിരുന്ന raw വയലൻസ് രംഗങ്ങളാൽ നിറഞ്ഞതാണ് സിനിമയുടെ രണ്ടാം പകുതി.ദാരിദ്ര്യവും നിസ്സഹായതയും നിറഞ്ഞ നായകനും മറു ഭാഗത്തു അയാളുടെ എതിരെ നിൽക്കുന്നവരും എല്ലാം കൂടി ചേരുമ്പോൾ സിനിമയ്ക്ക് യാഥാർഥ്യത്തിന്റെ ഒരു മുഖവും കൂടി നൽകുന്നുണ്ട്.ക്ളൈമാക്‌സ് ഒക്കെ കൊറിയൻ സിനിമയുടെ വൈകാരികമായ മുഖമുദ്ര പതിഞ്ഞിട്ടുണ്ട്.രണ്ടാം പകുതിയിൽ ഉള്ള കഥാപാത്രങ്ങളുടെ ബാഹുല്യം പ്രേക്ഷകനെ അൽപ്പം കുഴപ്പിക്കുമെങ്കിലും അവസാനം ആകുമ്പോൾ കഥാപാത്രങ്ങൾ മൂന്നു പേരായി ചുരുങ്ങും.അതിൽ ആരാകും ജയിച്ചിട്ടുണ്ടാവുക?സിനിമ കാണുക.


 ഒരു slow-paced ആക്ഷൻ സിനിമ എന്നു വിളിക്കാം The Yellow Sea എന്ന സിനിമയെ.


@mhviews rating:3.5/4

Telegram Channel Link:  @mhviews എന്നു ടെലിഗ്രാമിൽ സെർച്ച് ചെയ്യുക.

സിനിമയുടെ ലിങ്കും മറ്റു സജഷനുകളും www.movieholicviews.blogspot.ca യിൽ ലഭ്യമാണ്.

No comments:

Post a Comment