Tuesday, 15 June 2021

1371. The Culprit (Korean, 2019)

 1371. The Culprit (Korean, 2019)

          Crime, Thriller, Mystery.

"സത്യം കണ്ടെത്തിയില്ലെങ്കിൽ ഒന്നെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഉറ്റ സുഹൃത്തിനെ നഷ്ടമാകും, എനിക്ക് എന്റെ ഭർത്താവിനെയും."ലീ യങ്ങിനോട് യിയോൻ ഇതു പറയുമ്പോൾ ലീയുടെ മനസ്സ് സത്യം കണ്ടെത്താൻ വേണ്ടി വേണ്ടി പാകപ്പെട്ടിരിക്കാം.അയാൾ ആദ്യം യിയോനിനോട് അവളുടെ ആവശ്യം അയാളുടെ കാര്യമേ അല്ല എന്ന് ഉള്ള അവസ്ഥയിൽ ആയിരുന്നു.


 കാരണം, അയാളുടെ ഭാര്യ കൊല്ലപ്പെട്ടിരിക്കുന്നു.പ്രതിയായി ഉള്ളത് അയാളുടെ ഉറ്റ സുഹൃത്തും യിയോനിന്റെ ഭർത്താവ് ആയ ജൂൻ- സുങും. തന്റെ സുഹൃത്തിനെ തള്ളി പറയാൻ അയാൾക്ക്‌ കഴിയുന്നില്ല.കാരണം അയാളുടെ ഭാര്യയുടെ മരണത്തിനു പിന്നിൽ അവളും ലീയുടെ സുഹൃത്തും തമ്മിൽ ഉള്ള അവിഹിത ബന്ധം ആണെന്നുള്ള കണ്ടെത്തൽ ആണ് പോലീസ് നടത്തിയിരിക്കുന്നത്.


കൊറിയൻ ചിത്രമായ The Culprit ന്റെ ഏകദേശ കഥ ഇതാണ്.പോലീസ് അന്വേഷണം അവസാനിപ്പിച്ച കേസിൽ സത്യം കണ്ടെത്താൻ ലീയും യിയോനും ശ്രമിക്കുന്നു.അവർക്ക് യഥാർത്ഥ കൊലയാളിയെ കണ്ടെത്താൻ കഴിയുമോ?അവരുടെ സംശയങ്ങൾ അവരുടെ അന്വേഷണത്തിൽ സഹായിക്കുമോ?അതോ പോലീസിന്റെ ഭാഷ്യം ആണോ ശരി?


 ഒരു പരിധി വരെ സിനിമ മുന്നോട്ട് പോകുമ്പോൾ കൊലയാളിയെ കുറിച്ചുള്ള സംശയങ്ങൾ തോന്നുമെങ്കിലും പലപ്പോഴും പല സംഭവങ്ങളും ഫ്‌ളാഷ്ബാക്കിൽ പോകുമ്പോൾ പ്രേക്ഷകനിൽ ആശയ കുഴപ്പം ഉണ്ടാകുന്നുണ്ട്.ചിത്രം അവസനത്തോട് അടുക്കുമ്പോൾ കൊറിയൻ സിനിമയുടെ സ്ഥിരമായുള്ള ട്വിസ്റ്റ്/സസ്പെൻസ് element വർക് ചെയ്യുന്നും ഉണ്ട്.Tail end ൽ സിനിമ അവസാനിക്കുമ്പോൾ കൊറിയൻ സിനിമയിലെ വൈകാരികമായ ക്ളീഷേയും കാണാം.എന്നാലും ആശയ കുഴപ്പം ഉണ്ടാക്കിയ  പല കാര്യങ്ങളിലും പിന്നീട് വ്യക്തത നൽകിയത് നന്നായി.


 മൊത്തത്തിൽ തരക്കേടില്ലാത്ത ഒരു കൊറിയൻ ക്രൈം/മിസ്റ്ററി ചിത്രമാണ് The Culprit. 


@mhviews rating: 2.5/4

Download Link: Search @mhviews in Telegram

For movie suggestions and link, go to www.movieholicviews.blogspot.ca

No comments:

Post a Comment