1369. DES ( English, 2020)
Crime Investigation
പോലീസ് ഓഫീസർ:"എത്ര മൃതദേഹങ്ങളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്?ഒന്നോ രണ്ടോ?"
ഡെന്നിസ് നിൽസൻ : "പതിനഞ്ചോ പതിനാറോ"
ഡ്രൈനേജിൽ മനുഷ്യന്റെ പോലുള്ള ശരീര ഭാഗങ്ങൾ കണ്ടെത്തി എന്ന വാർത്തയാണ് രാവിലെ ഡ്യൂട്ടിക്ക് എത്തിയ ചീഫ് ഇൻസ്‌പെക്‌ടർ ജെയ്യേ കാത്തിരുന്നത്.സ്ഥലത്തെത്തിയ ജെയ് അതിനു സമീപമുള്ള താമസക്കാരനോട് ഇതിനെ കുറിച്ചു അന്വേഷിച്ചപ്പോൾ തന്റെ വീട്ടിൽ ഉള്ള മനുഷ്യന്റെ ശരീര ഭാഗങ്ങൾ കുറിച്ചാണ് പറഞ്ഞതു.ഒരു വീടല്ല, രണ്ടു വീട്ടിൽ ഉള്ള ശരീര ഭാഗങ്ങൾ.
സ്കോട്ലണ്ടിലെ ഏറ്റവും കുപ്രസിദ്ധനായ സീരിയൽ കില്ലർ ആയ ഡെന്നിസ് നിൽസൻ പോലീസിന്റെ മുന്നിൽ എത്തുന്നത് അങ്ങനെ ആണ്.ആരെയും കൂസാതെ തന്റെ ഇരകളെ കുറിച്ചു അയാളുടെ ഓർമയിൽ നിന്നു പറയുകയും പല സമയത്തും അയാൾ വിരിച്ച വഴിയിലൂടെ പോലീസിനെ നടത്തുകയും ചെയ്ത ആൾ.അയാളുടെ മുൻകാല ജീവിതം പോലും പോലീസിനെ അത്ഭുതപ്പെടുത്തി.അയാൾ പറഞ്ഞ കഥയിൽ നിന്നു മാത്രം മുന്നോട്ട് പോയ ഒരു കേസ്, അതും ദൃക്‌സാക്ഷികൾ ആരും ഇല്ലാതെ.
പിന്നീട് കേസ് മാധ്യമങ്ങളിൽ വലിയ വാർത്ത ആവുകയും ചെയ്തു.ഈ കേസിന്റെ നാൾവഴിയിലൂടെ സഞ്ചരിക്കുകയാണ് 3 എപ്പിസോഡ് മാത്രമുള്ള DES എന്ന ബ്രിട്ടീഷ് സീരീസ്.വലിയ നാടകീയമായ ട്വിസ്റ്റുകൾ ഒന്നും ഇല്ലെങ്കിലും ഒരു യഥാർത്ഥ കേസന്വേഷണം എന്ന നിലയിൽ ഉള്ള പോലീസിന്റെ കണ്ടെത്തലുകളിലൂടെ ഒക്കെ പരമ്പര മുന്നോട്ട് പോകുന്നുണ്ട്.
യഥാർത്ഥ സംഭവം ആയത് കൊണ്ട് തന്നെ ആ സംഭവങ്ങളെ കുറിച്ചുള്ള ചിന്തകൾ തന്നെ പ്രേക്ഷകനെ അത്യാവശ്യം നടുക്കും.പ്രത്യേകിച്ചും അയാളെ കൊണ്ടു ഈ ക്രൂര കൃത്യങ്ങൾ ചെയ്തത് എന്തിനാണ് എന്ന ചോദ്യത്തിന് അയാൾ നൽകുന്ന ഉത്തരം ഒക്കെ നീൽസണ്ണിലെ അപകടകാരിയെ പ്രേക്ഷകന്റെ മുന്നിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
@mhviews rating: 3/4
No comments:
Post a Comment