1366. Greta (English, 2018)
Psychological Thriller.
"ഒരു ലേഡീസ് ബാഗിന്റെ രഹസ്യത്തിന്റെ കഥ"-
സബ്‌വേ ട്രെയിനിൽ നിന്നിൻ ലഭിച്ച ഉടമസ്ഥൻ ഇല്ലാത്ത ബാഗ് ആണ് ഫ്രാൻസെസ് എന്ന പെണ്ക്കുട്ടി ഫ്രഞ്ചുകാരി എന്നു സ്വയം പരിചയപ്പെടുത്തിയ ഗ്രെറ്റയെ പരിചയപ്പെടാൻ കാരണമായത്.സമീപക്കാലത്തു അമ്മയെ നഷ്ടപ്പെട്ട ഫ്രാൻസെസിനെ സംബന്ധിച്ചു അവളുടെ അമ്മയുടെ സമാന പ്രായക്കാരിയായ ഗ്രെറ്റ ഒരു ആശ്വാസമായിരുന്നു.അതു പോലെ തന്നെ സ്വന്തം മകൾ അടുത്തു ഇല്ലാത്ത ഗ്രെറ്റയ്ക്കു ഫ്രാൻസെസ് ഒരു ആശ്വാസം ആണെന്ന് തോന്നി.
അവർ നല്ല സൗഹൃദത്തിലായി.ഫ്രാൻസെസ് തന്റെ റെസ്റ്റോറന്റ് ജോലിയുടെ ഒഴിവുകളിൽ ഗ്രെറ്റയുടെ വീട്ടിൽ പോകാൻ തുടങ്ങി.അമ്മയും മകളും പോലെയുള്ള ഒരു ബന്ധം അവരിൽ ഉടലെടുത്തു.എന്നാൽ ഒരു ദിവസം ഫ്രാൻസെസ് ആ സത്യം മനസിലാക്കുന്നു.അതു അവരുടെ ബന്ധം കൂടുതൽ അപകടകരം ആക്കി മാറ്റി.എന്താണ് ഫ്രാൻസെസ് കണ്ടെത്തുന്നത്?എന്താണ് പുതിയതായി ഉണ്ടാകുന്ന അപകടങ്ങൾ?
Netflix ൽ ലഭ്യമായ ഗ്രെറ്റ എന്ന ചിത്രം ബന്ധങ്ങളിലെ സ്വഭാവ മാറ്റത്തിന് മികച്ച ഉദാഹരണമായ ചിത്രമാണ്.മനുഷ്യന്റെ മനസ്സു എപ്പോഴും ആഗ്രഹിക്കുന്ന ചിലതുണ്ട്.അവയിൽ പലതും കിട്ടാതെ ആകുമ്പോൾ അതു തട്ടി പറിക്കാൻ ഉള്ള പ്രവണതയും കൂടും.ആഗ്രഹങ്ങൾ മനുഷ്യന്റെ ജീവിതത്തെ നയിക്കുന്നു, അതേ സമയം അതേ ആഗ്രഹങ്ങളുടെ സ്വഭാവം മാറി ദുരാഗ്രഹം ആകുമ്പോൾ സംഭവിക്കുന്നത് മറ്റൊന്നാണ്.
ഗ്രെറ്റ ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ്.നിസാരമെന്നു തോന്നിയ ഒരു കഥയെ കൂടുതൽ gripping ആയ ഒരു ത്രില്ലർ ആയി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.ഇസബെൽ ഹ്യുപേർട്ടിന്റെ ഗ്രെറ്റ എന്ന കഥാപാത്രം സംസാരത്തിലും ജീവിതത്തിലും കാണിക്കുന്ന ആഢ്യത്വവും നിസ്സഹായതയും പിന്നീട് സ്വഭാവം മാറി വരുമ്പോൾ അവരുടെ മാനസിക വ്യാപാരങ്ങൾ കൂടുതൽ സങ്കീർണമായി മാറുന്നു.
കണ്ടിരിക്കാവുന്ന ഒരു ഡാർക്-സൈക്കോളജിക്കൽ ത്രില്ലർ ആണ് ഗ്രെറ്റ.
@mhviews rating: 2.5/4
@mhviews എന്ന ടെലിഗ്രാം ചാനൽ സെർച്ചിൽ സിനിമ ലഭ്യമാണ്.
കൂടുതൽ സിനിമ സജഷനുകൾക്ക് www.movieholicviews.blogspot.ca യിലേക്ക് പോവുക.
വേറിട്ട ഒരു കഥയാണിത് ..
ReplyDelete