1364. The Soul (Chinese Mandarin, 2021)
Mystery, Sci-Fi
"സസ്പെൻസുകൾ നിറഞ്ഞ The Soul"
വാങ് ഷി കോംഗ് എന്ന ബിസിനസ്സുകാരന്റെ ദാരുണമായ മരണം തുടക്കത്തിൽ തന്നെ അയാളുടെ മകൻ പ്രതികാരം ആയി ചെയ്തു എന്ന ചിന്ത ആയിരുന്നു പൊലീസിന്.ഈ കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന്റെ പ്രാധാന്യം കാരണം, പ്രത്യേകിച്ചും മരിച്ച ആൾ വലിയ ഒരു ബിസിനസുകാരൻ ആയതു കൊണ്ട് തന്നെ സമൂഹത്തിൽ വളരെയധികം ശ്രദ്ധേയവും ആയിരുന്നു.ഈ അവസരത്തിൽ ആണ് കാൻസർ ബാധിതനായ പ്രോസിക്യൂട്ടർ ലിയാങ് കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്.
എന്നാൽ അന്വേഷണം മുന്നോട്ട് പോകുന്തോറും കൂടുതൽ സങ്കീര്ണതകളിലേക്ക് ആണ് കാര്യങ്ങൾ പോകുന്നത്.ആദ്യ നിഗമനത്തിൽ നിന്നും മുന്നോട്ടുള്ള കാര്യങ്ങൾ ഒരു ഫാന്റസി കഥ പോലെ ആണ് പോകുന്നത്.സയൻസ് ഫിക്ഷന്റെ സാധ്യതകൾ കൂടി ഉൾപ്പെടുത്തിയ ചിത്രം ക്ളൈമാക്‌സ് വരെയും പ്രേക്ഷകന് പിന്നീട് ഓരോ ട്വിസ്റ്റുകളും സസ്പെന്സും നൽകുന്നു.
Netflix ചിത്രമായ The Soul എന്ന ചൈനീസ്-തായ്വാനീസ് ചിത്രത്തിന്റെ ട്രെയിലർ ആദ്യം കണ്ടപ്പോൾ ഒരു ഹൊറർ ചിത്രം ആയിരിക്കും എന്ന് ഫീൽ ആണ് ഉണ്ടായത്.കുറ്റം പറയാൻ പറ്റില്ല.ചിത്രത്തിന്റെ കഥയുടെ തുടക്കവും അങ്ങനെ ആയിരുന്നു.എന്നാൽ, ഏകദേശം 2030 കൾക്കു ശേഷം നടക്കുന്ന കഥ എന്ന നിലയിൽ ചിത്രം പോകുമ്പോൾ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സാങ്കേതിക കുതിപ്പും, ഫാന്റസി ആയി ഇപ്പോൾ കരുതുന്ന ചില കാര്യങ്ങൾ എങ്കിലും യാഥാർഥ്യത്തിൽ വരുത്താൻ ഉള്ള സാധ്യതകളും കണക്കിലെടുക്കുമ്പോൾ മികച്ച ഒരു ചിത്രമായി ആണ് The Soul നെ കാണാൻ കഴിയുക.
ഒരു പരിധി വരെ ചിത്രം പ്രേക്ഷകന് ഊഹിക്കാവുന്ന രീതിയിൽ പോവുകയും, പിന്നീട് ചെറിയ ഒരു ട്വിസ്റ്റിലൂടെ കഥ മാറുകയും ചെയ്യുമ്പോൾ പ്രതീക്ഷിക്കാൻ ആകാത്ത പലതും ചിത്രം നൽകുന്നുണ്ട്.ഈ ഒരു ഘടകം മുൻ നിർത്തി സിനിമ 2 മണിക്കൂറിൽ അധികം ഉണ്ടാകുന്നെങ്കിലും പ്രേക്ഷകനെ അധികം ബോർ അടുപ്പിക്കില്ല.കാരണം ഈ സിനിമ ഇത്തരം ഒരു സമയ ദൈർഘ്യം ആവശ്യപ്പെടുന്നുണ്ട്.
കഥയുടെ തുടക്കം മാത്രം ആണ് നൽകിയിരിക്കുന്നത്.സിനിമ കാണുക.യാതൊരു മുൻവിധിയും ഇല്ലാതെ.തീർച്ചയായും ഇഷ്ടപ്പെടും.ഇടയ്ക്കു അൽപ്പം സങ്കീർണമായി കഥ തോന്നുമെങ്കിലും അവസാനത്തോട് അടുക്കുമ്പോൾ കുരുക്കുകൾ എല്ലാം അഴിയുകയും ചെയ്യും.
ജിയംഗ്- ബോയുടെ Transfer Souls എന്ന സയൻസ് ഫിക്ഷൻ നോവൽ ആണ് ഈ സിനിമയ്ക്ക് പ്രമേയം ആയിരിക്കുന്നത്.
ധാരാളം sub-genre കൾ ഒന്നിപ്പിച്ച നല്ല ഒരു സിനിമയാണ് The Soul.
@mhviews rating: 3.5/4
സിനിമ Netflix ൽ ലഭ്യമാണ്.
Telegram link: t.me/mhviews
More movie suggestions and link @www.movieholicviews.blogspot.ca
No comments:
Post a Comment