1373. The Ice Road (English, 2021)
Action, Thriller.
കാനഡയിൽ വിന്ററിൽ ഉള്ള മഞ്ഞിന് ശേഷം ആണ് അപകടകാരി ആയ രീതിയിൽ റോഡിൽ മഞ്ഞു വരുന്നത്.ഏകദേശം മാർച്ച് മാസം ഒക്കെ ആകുമ്പോൾ നല്ല കണ്ണാടി പോലെ മഞ്ഞു റോഡിൽ വരാറുണ്ട്.Prairies ൽ താമസിക്കുന്നവർക്ക് പരിചിതമാണ് ഇത്തരം റോഡുകൾ.കണ്ണാടിയുടെ മുകളിലൂടെ വണ്ടി ഓടിച്ചു പോകുന്ന അവസ്ഥ ആലോചിച്ചു നോക്കിക്കേ?അത്തരത്തിൽ ആകും റോഡുകൾ.വിന്ററിൽ ഉള്ള മഞ്ഞു കട്ട പിടിച്ചു സ്പ്രിങ് ആകുമ്പോൾ അതു മുരുകൻ തുടങ്ങുന്ന.ആ സമയം റോഡുകൾ മരണ കെണി ഒരുക്കി ഇരിക്കുന്നുണ്ടാകും.
ഇവിടെ കഥ നടക്കുന്നത് മാനിറ്റോബായിൽ ആണ്.ഒരു മൈനിൽ കുടുങ്ങി പോയ ആളുകളെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷിക്കാൻ ആയി കുറച്ചു ആളുകൾ വരുന്നു.രക്ഷകൻ റോൾ എന്നു ഹോളിവുഡ് സിനിമയിൽ ആലോചിക്കുമ്പോൾ തന്നെ ആദ്യം വരുന്ന പേരുകളിൽ ഒന്നായ ലിയാം നീസൻ ആണ് അവരിൽ ഒരാൾ.
സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മഞ്ഞിലൂടെ പോകുമ്പോൾ ഉള്ള അപകടകരമായ സാഹചര്യങ്ങളും അതിനെ അതി ജീവിക്കാൻ കഷ്ടപ്പെടുന്ന മനുഷ്യരും ആണ്.പല സീനുകളും breath-taking എന്നു തന്നെ പറയാം.ഒരു disaster/survival ആക്ഷൻ സിനിമ എന്ന നിലയിൽ സ്ഥിരമായുള്ള ഹോളിവുഡ് ചേരുവകൾ ആണ് ഉള്ളതെങ്കിലും ലിയാം നീസൻ എന്ന ഒറ്റ പേര് മതി സിനിമ ആസ്വദിക്കാൻ.സിനിമയിൽ ഏറെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ആണ് മാർക്കസ് തോമസിന്റെ ഗ്രട്ടി എന്ന കഥാപാത്രം.ചില സീനുകളിൽ ഒക്കെ ലിയാം നീസനെക്കാളും impact ഉണ്ടായിരുന്നു ആ കഥാപാത്രത്തിന്.
എന്നെ സംബന്ധിച്ചു ഈ അടുത്തു വന്ന ലിയാം നീസൻ സിനിമകളിൽ ഏറ്റവും ത്രില്ലിംഗ് ആയ സിനിമ ആണ് The Ice Road.പ്രായത്തിന്റെ പ്രാരാബ്ധങ്ങൾ മുഖത്തു കാണിക്കുന്ന ചില കഥാപാത്രങ്ങൾക്ക് ഇടയിൽ ഈ ചിത്രത്തിലെ മൈക് എന്ന കഥാപാത്രം വേറിട്ടു നിന്നതായി തോന്നി.
സിനിമ ഒരു പക്ഷെ വലിയ അളവ് കോൽ ഒക്കെ ഇട്ടു വിശകലനം ചെയ്താൽ ഇഷ്ടമാക്കണം എന്നില്ല.എന്നാൽ ഒരു തരക്കേടില്ലാത്ത ആക്ഷൻ പടം എന്നു പറഞ്ഞാൽ The Ice Road അതിൽ ഉൾപ്പെടുത്താൻ സാധിക്കും.
@mhviews rating: 3/4