1361.Love Death + Robots (English,2019)
Sci-Fi,Animation
OTT:Netflix, 2 Seasons 26 Episodes(7 mins-15 mins)
സാധാരണ ഒരു സീരീസ് കാണാൻ ഇരുന്നത് പോലെ ആണ് Love Death + Robots കണ്ടു തുടങ്ങിയത്.എന്നാൽ നല്ലതു പോലെ രസിപ്പിച്ചു Love Death + Robots. നമ്മൾ ഇപ്പോൾ കാണുന്നതിലും വിഭിന്നമായ ലോകം ആണ് സീരീസിൽ ഉള്ളത്.പലപ്പോഴും weird ആയ, ഭാവന വേറെ ലെവലിൽ എത്തി എന്നു പറയാവുന്ന 26 കഥകൾ. നമ്മൾ ജീവിക്കുന്ന ലോകം എപ്പോഴെങ്കിലും എത്തി ചേരാൻ സാധ്യത ഉള്ള അവസ്ഥകൾ ആണ് പല കഥകളിലും അവതരിപ്പിക്കുന്നത്.
റോബോട്ടുകൾ, മറ്റു ലോകത്തിൽ നിന്നും ഉള്ള പല രൂപത്തിൽ ഉള്ള ഭീകര രൂപികൾ മുതൽ മനുഷ്യനുമായി ഏതെങ്കിലും ഒരു കാലത്തിൽ contact ൽ വരാവുന്ന ധാരാളം കഥകൾ ഈ സീരീസിൽ ഉണ്ട്.അതിനൊപ്പം മനുഷ്യന്റെ മനസ്സിന്റെ ചിന്തകളിലും ജീവിതത്തിലും ഉണ്ടാക്കാൻ സാധ്യത ഉള്ള ആത്മീയവും ശാരീരികവും ആയ മാറ്റങ്ങൾ എല്ലാം ഈ സീരീസിലെ വിഷയങ്ങൾ ആണ്.
കുറച്ചു സമയം മാത്രം (ഏകദേശം 7- 15 മിനിറ്റുകൾ) ആണ് ഓരോ എപ്പിസോഡും.ചിലതൊക്കെ എപിക് എന്നു വിളിക്കാവുന്ന അത്ര ഭാവന ഉള്ളത് ആണ്.പലതിലും പൊതുവായി സ്നേഹം, മരണം, റോബോട്ട് എന്നിവയും ആയി ബന്ധപ്പെടുത്തിയിട്ടു ഉണ്ടെങ്കിലും വേദന എന്നൊരു വിഭാഗം കൂടി പലതിലും കാണാം.അതു ഈ മൂന്നുമായി ബന്ധപ്പെട്ടിരിക്കുന്നു.
Netflix ന്റെ മികച്ച ഒരു പരീക്ഷണം എന്നു വേണമെങ്കിൽ പറയാം.കുറവുകൾ ഇല്ല എന്നല്ല, ഉണ്ട്.പ്രത്യേകിച്ചും പലപ്പോഴും സമയ ദൈർഘ്യം കാരണം കഥാപാത്രങ്ങളുടെ ഭൂതകാലം പ്രേക്ഷകൻ ഊഹിക്കേണ്ടി വരും; സീരീസിൽ ഉള്ള ചില സൂചനകളിലൂടെ.അതു പോലെ കഥാപാത്രങ്ങൾ വികസിക്കാൻ ഉള്ള സമയവും ഇല്ല എന്നു കാണാം.
എന്നാലും മിനി ക്ലിപ്പുകൾ പോലെ പ്രേക്ഷകനെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും അത്ഭുതം ഉളവാക്കുകയും ചെയ്യുന്ന ഒരു പിടി നല്ല കഥകൾ ഈ സീരീസിൽ ഉണ്ട്.വെറുതെ ഇരിക്കുന്ന സമയം ചുമ്മാതെ Netflix ൽ ഓരോ എപ്പിസോഡ് ആയി കാണാൻ സാധിക്കും.സംഭവം സിംപിൾ ആണെങ്കിലും വലിയ കാര്യങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്.ഭാവനയുടെ അവിഷ്‌ക്കാരം ആനിമേഷൻ /Live Action ആയിട്ടാണ് അവതരണം എങ്കിലും കഥാപാത്രങ്ങൾക്ക് ജീവനുണ്ട്.
Apocalyptic ലോകം, ടെക്‌നോളജി വികസിച്ച ലോകം, മനുഷ്യരുടെ സ്ഥാനം റോബോട്ടുകൾ കയ്യടക്കിയ കാലം തുടങ്ങി വ്യത്യസ്തമായ സയൻസ് ഫിക്ഷൻ ടോപ്പിക്കുകൾ കാണാൻ ഉള്ള മൂഡ് ആണെങ്കിൽ ഒന്നും നോക്കേണ്ട, Love Death + Robots stream ചെയ്തോളൂ.Binge watching ന് പറ്റിയ സീരീസ്.
@mhviews rating:3.5/4
No comments:
Post a Comment