Tuesday 25 May 2021

1362. Inside Man (English,2006)

 1362. Inside Man (English,2006)

          Thriller.



  Heist സിനിമ വിഭാഗത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് Inside Man. Denzel Washington, Clive Owen, Jodie Foster,Christopher Plummer തുടങ്ങി മികച്ച അഭിനേതാക്കൾ ഈ ചിത്രത്തിലുണ്ട്.വ്യക്തിപരമായി ഈ ഒരു genre യിൽ Dog Day Afternoon ന് ശേഷം ഏറ്റവും ഇഷ്ടപ്പെട്ട heist ചിത്രങ്ങളിൽ ഒന്ന് ആണ് Inside Man.

  

പതിവ് ബാങ്ക് മോഷണങ്ങളുടെ മാതൃകയിൽ ആണ് ചിത്രം ആരംഭിക്കുന്നത്.എന്നാൽ പിന്നീട് മോഷ്ട്ടാക്കളുടെ രീതി, അവരുടെ ലക്ഷ്യം എല്ലാം കൂടി ഒരു മിസ്റ്ററി ഫീൽ സിനിമ നൽകുന്നുണ്ട്.ക്ളൈവിന്റെ കഥാപാത്രം അത്തരം ഒരു ട്രാക്കിൽ ആണ് യാത്ര ചെയ്യുന്നത്.ഡാൽട്ടൻ റസൽ എന്ന കഥാപാത്രം നൽകുന്ന മിസ്റ്ററി വശത്തെ ചുറ്റിപ്പറ്റി ആണ് മറ്റു കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്.


 പണത്തെക്കാളും വലിയ ചില കാര്യങ്ങൾ ഉണ്ട്.പ്രത്യേകിച്ചും ആ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടി വരുന്ന ഒരാൾ ഉള്ളപ്പോൾ സിനിമയുടെ ത്രില്ലിംഗ് factor നേക്കാളും പ്രേക്ഷകന് ആ കഥാപാത്രത്തിന്റെ രഹസ്യം അറിയാൻ ആയിരിക്കും താൽപ്പര്യം.പിന്നീട് വന്ന

 പല ചിത്രങ്ങളിലും സമാനമായ അവിഷ്‌ക്കാരം ഉണ്ടായിട്ടും ഉണ്ട്.


  സിനിമയിൽ ഡൻസലിനെ വരെ ഒതുക്കി കളഞ്ഞ പ്രകടനം ആയിരുന്നു ക്ളൈവിന്റെ കഥാപാത്രം എന്നു തോന്നി.പലപ്പോഴും സ്‌കോർ ചെയ്യുന്ന ഒരു ബാങ്ക് കൊള്ളക്കാരൻ.സിനിമയുടെ അവസാന ഭാഗങ്ങളിലേക്ക് പോകുമ്പോൾ ധാരാളം സസ്പെൻസ് സീനുകൾ പ്രേക്ഷകനെ കാത്തിരിക്കുന്നുണ്ട്.


  Money Heist പോലെ ഒക്കെ ഉള്ള ഒരു അവതരണ രീതി അല്ല ചിത്രത്തിന് ഉള്ളത്.കുറച്ചു കൂടി ഗൗരവം ഉള്ള ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതു സമയമെടുത്തു തന്നെ അവതരിപ്പിക്കണം.Inside Man അതിനു ശ്രമിക്കുന്നുണ്ട്.


 Inside Man ആരംഭിക്കുന്നതും അവസാനിക്കുന്നതും ദിൽസെയിലെ 'ചയ്യ ചയ്യ' പാട്ടിലൂടെ ആണ്.സിനിമ ഇറങ്ങിയ സമയം വലിയ വാർത്തയായിരുന്നു entertainment വാർത്ത വിഭാഗത്തിൽ.സ്പായ്ക് ലീയുടെ Inside Man നേരത്തെ പറഞ്ഞതു പോലെ Heist സിനിമകളിലെ ഒരു ക്ലാസിക് ആയി കാണാൻ ആണ് താൽപ്പര്യം.ഈ വിഭാഗത്തിൽ ഉള്ള സിനിമകൾ കാണണം എന്നു തോന്നുമ്പോൾ ധൈര്യമായി സിനിമ കാണാവുന്നതാണ്.


 @mhviews rating: 3.5/4


ടെലിഗ്രാം ലിങ്ക്: t.me/mhviews.


For download link and more movie suggestions, go to www.movieholicviews.blogspot.ca

No comments:

Post a Comment

1818. Lucy (English, 2014)