Tuesday 11 May 2021

1354. Nizhal (Malayalam,2021)

 1354. Nizhal (Malayalam,2021)



 ഒരു മിസ്റ്ററി ചിത്രം എന്ന നിലയിൽ നിന്നും തുടങ്ങി മികച്ച രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു ചിത്രം ക്ളൈമാക്സിനോട് അടുപ്പിച്ചു കയ്യിൽ നിന്നും പോയി എന്നാണ് നിഴൽ എന്ന സിനിമയെ കുറിച്ചു തോന്നിയത്.


  ഒരു ആക്സിഡന്റിന് ശേഷം ഉള്ള PTSD കാരണം കുറച്ചു പ്രശ്നങ്ങളിൽ ആണ് ജോണ് ബേബി.തന്റെ ഔദ്യോഗിക ജീവിതത്തിനു പുറത്തായി അയാൾക്ക്‌ ആ അപകടത്തിന് ശേഷം മറ്റൊരു കുടുംബവും ആയി ബന്ധപ്പെടേണ്ടി വരുന്നു.അയാൾ പിന്നീട് പോകുന്ന വഴികൾ ദുരൂഹമായിരുന്നു, അതിനൊപ്പം സിനിമ കഥ എന്ന നിലയിൽ പ്രേക്ഷകന് നല്ലൊരു അനുഭവവും ആയിരുന്നു.


  എന്നാൽ പിന്നീട് നേരത്തെ പറഞ്ഞതു പോലെ ക്ളൈമാക്സിനോട് അടുപ്പിച്ചുള്ള കാര്യങ്ങൾ മൊത്തത്തിൽ സിനിമയെ പുറകോട്ടു അടുപ്പിച്ചു എന്നു തോന്നി.മോശം എന്നല്ല അഭിപ്രായം.പക്ഷെ എന്തോ കുറെ കുറവുകൾ തോന്നി എന്നതാണ് സത്യം.ഒരു പക്ഷെ ആ ഭാഗം ഇഷ്ടപ്പെടാൻ, ഇഷ്ടപ്പെടാതെ ഇരിക്കാം എന്ന ഒരു അവസ്ഥയിലും ആയിരുന്നു.എന്നാൽ പ്രേക്ഷകൻ എന്ന നിലയിൽ ആ ഭാഗങ്ങൾ സിനിമയ്ക്ക് ബാധ്യത ആയി മാറി എന്നാണ് തോന്നുന്നത്.


  സിനിമ മുന്നോട്ട് വയ്ക്കുന്ന ഒരു ചെറിയ രാഷ്ട്രീയവും ഉണ്ട്.എന്നാൽ രാഷ്ട്രീയമായി ഇങ്ങനെ ഒരു വിഷയത്തെ ഇന്നത്തെ സാഹചര്യത്തിൽ എങ്ങനെ കാണാൻ സാധിക്കും?പാതി വെന്ത ഒരു ക്ളൈമാക്സിലേക്കു ചിത്രം പോയത്തോട് കൂടി രാഷ്ട്രീയമായി സംസാരിക്കേണ്ട ചില കാര്യങ്ങൾ പോലും ഒന്നോ രണ്ടോ ഡയലോഗുകളിൽ മാത്രമായി ഒതുങ്ങി.ഒരു പക്ഷെ കേരളത്തിലെ ഒരു മനുഷ്യനും എപ്പോഴെങ്കിലും പാർട്ടി ഭേദമെന്യേ പറയുകയോ കേൾക്കുകയോ വന്നിട്ടുണ്ടാകാം ഇത്തരത്തിൽ ഉള്ള സംഭാഷണങ്ങൾ.കേൾക്കാത്തവരും ഉണ്ടായേക്കാം.എന്നാൽക്കൂടിയും ഇത്തരം ചില സംസാരങ്ങൾ ഒക്കെ കേരളത്തിലെ പൊതു ഇടങ്ങളിൽ എത്ര മാത്രം സ്വീകാര്യത ഉണ്ടെന്നുള്ളത് വസ്തുത ആണ്.സ്വീകാര്യത ഇല്ലാത്തതു കൊണ്ടു തന്നെ വെറും മിത്ത് ആയി അവസാനിക്കട്ടെ.


 എന്തായാലും പാർട്ടി എന്നു തന്നെ പറഞ്ഞല്ലോ.അല്ലാതെ വലതു പക്ഷ പാർട്ടികളുടെ മേൽ കെട്ടി വച്ചു ഒരു മെക്സിക്കൻ അപാരതയോ, നായാട്ടോ ഒന്നും ആയില്ല എന്നത് തന്നെ അവ്യക്തതയുടെ ഇടയിലെ വ്യക്തത ആയി ഇരിക്കട്ടെ.


  അവസാന ഭാഗങ്ങളിൽ ഉണ്ടായ നിരാശ കാരണം മാത്രം റേറ്റിങ് 2.5/4. കൂടുതൽ നന്നായി ചെയ്യാൻ ഉള്ള സ്കോപ് സിനിമയിൽ എപ്പോഴും ഉണ്ടായിരുന്നു

No comments:

Post a Comment

1818. Lucy (English, 2014)