1358. The Woman in the Window (English, 2021)
Mystery, Drama.
ഏതോ ഒരു സ്റ്റോറിൽ വച്ചാണ് ഈ ബുക് ആദ്യം കാണുന്നത്.1944 ലെ സിനിമയുടെ പേരിൽ ഉള്ള ബുക് ആയതു കൊണ്ട് ശ്രദ്ധിച്ചു.അതിന്റെ കവറിൽ തന്നെ 'Soon To Be A Motion Picture' ടാഗ് കണ്ടത്തോട് കൂടി സിനിമ ഇറങ്ങുമ്പോൾ കാണാം എന്നു കരുതി.ധാരാളം ബെസ്റ്റ് സെല്ലർ നോവലുകളിൽ ഇങ്ങനെ കണ്ടിട്ടുണ്ട്.പലപ്പോഴും പക്ഷെ സിനിമ ഇറങ്ങി കഴിയുമ്പോൾ മോശം അഭിപ്രായങ്ങൾ കാരണം കാണുക പോലും ഉണ്ടായിട്ടില്ല.എന്നാൽ The Woman in the Window Netflix Canada യിൽ Trending ആയതു കൊണ്ട് കൂടി കാണാൻ തീരുമാനിച്ചു.
കുട്ടികളുടെ കൗണ്സലർ ആയ അന്ന ഫോക്‌സ്നെയാണ് ആമി ആഡംസ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.അവർ ഈ സമയം വലിയ പ്രശ്‌നത്തിൽ ആണ്.Agoraphobia കാരണം അവർ തന്റെ വലിയ വീടിന് പുറത്തു പോകാൻ വിമുഖത കാട്ടുന്നു.അവയ്ക്ക് ഭയമാണ്.ബേസ്മെന്റിൽ താമസിക്കുന്ന ഡേവിഡ് മാത്രം വല്ലപ്പോഴും വന്നു പോകും.അന്ന അവരുടെ ദിവസങ്ങൾ മരുന്നിലും മദ്യത്തിലും പ്രിയപ്പെട്ട ക്ലാസിക് ചിത്രങ്ങൾ കണ്ടും ആണ് ചിലവഴിക്കുന്നത്.അതിനൊപ്പം അവർ തന്റെ ചുറ്റും താമസിക്കുന്നവരുടെ ജനാലായിലൂടെ ചുറ്റും ഉള്ളവരുടെ ജീവിതം കാണുകയും ചെയ്യുന്നു.വേർപിരിഞ്ഞ ശേഷം അവരുടെ ഭർത്താവും മകളും വേറെ ആയാണ് താമസിക്കുന്നത് എന്നാണ് അവർ എല്ലാവരോടും പറയുന്നത്.
അവരുടെ ജീവിതത്തിലെ ചെറിയ മാറ്റങ്ങൾ ആയിരുന്നു അവരുടെ എതിർ വശത്തുള്ള വീട്ടിൽ ഒരു കുടുംബം താമസിക്കാൻ വന്നപ്പോൾ ഉണ്ടായത്.ചില പ്രശ്നങ്ങൾ അവരെ അലട്ടുന്നതായി മനസ്സിലാക്കിയ അന്നയെ അമ്പരപ്പിച്ചു കൊണ്ടു അവൾ ഭീകരമായ ആ കാഴ്ച അവരുടെ ജനാലയിലൂടെ കാണുന്നു.അവൾ കണ്ട കാഴ്ചയെ കുറിച്ചു ആരും വിശ്വസിക്കുന്നില്ല.അവൾ കണ്ടെന്നു പറയുന്നത് അവളുടെ തോന്നൽ ആണോ?ധാരാളം മരുന്നുകൾ കഴിക്കുന്ന ഒരാളുടെ ഹാലുസിനേഷൻ എന്നതിലുപരി അതിൽ എന്തെങ്കിലും സത്യമുണ്ടോ?
Rear Window യുടെ അതേ സെറ്റിങ്ങിൽ ഉള്ള സ്ത്രീ വേർഷൻ ആണ് സിനിമ എന്ന തോന്നൽ തുടക്കം മുതൽ ഉണ്ടായിരുന്നു.സമാനതകൾ ചിലതൊക്കെ തോന്നുകയും ചെയ്തേക്കാം.ജെഫും അന്നയും എന്നാൽ സമാന മനഃസ്ഥിതിയിൽ അല്ല അവിടെ ജീവിക്കുന്നത് എന്നതാണ് രണ്ടു സിനിമകളും തമ്മിൽ ഉള്ള ഏറ്റവും വലിയ ഐഡന്റിറ്റി വ്യത്യാസവും.സിനിമയുടെ അവതരണ രീതി പലപ്പോഴും പഴയകാല സിനിമകളെ ഓര്മിപ്പിക്കുകയും ചെയ്തു.കഥയുടെ അവസാനം ഉള്ള ട്വിസ്റ്റ് നന്നായിരുന്നു.
ക്രിട്ടിക്സ്, സമ്മിശ്ര അഭിപ്രായം ആണ് സിനിമയ്ക്ക് നൽകിയത്.നോവലിൽ നിന്നും സ്‌ക്രീനിൽ വന്നപ്പോൾ പലർക്കും ദഹിച്ചില്ല എന്നു തോന്നുന്നു.എന്നാൽ സിനിമ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് മോശമായി ഒന്നും തോന്നിയില്ല.പലപ്പോഴും അന്നയുടെ അസുഖവും ആയി ചുറ്റും നടക്കുന്ന സംഭവങ്ങളും ആയി ബന്ധപ്പെടുത്തി പോകുമ്പോൾ പ്രേക്ഷകന് ഉണ്ടാകുന്ന ഒരു confusion പലപ്പോഴും സിനിമയുടെ യാത്രയെ ബാധിച്ചു.ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയി കരുതിയ ചിത്രം അവസാനം നടത്തിയ മാറ്റം ഒക്കെ ഇഷ്ടമായി.എന്റെ അഭിപ്രായത്തിൽ പ്രതീക്ഷിച്ച അത്ര പുതുമകൾ ഇല്ലാത്ത, എന്നാൽ തരക്കേടില്ലാത്ത ചിത്രമാണ് The Woman in the Window.
@mhviews rating: 2.5/4
ചിത്രം Netflix ൽ ലഭ്യമാണ്.
No comments:
Post a Comment