Monday, 17 May 2021

1359.Space Sweepers (Korean,2021)

 1359.Space Sweepers (Korean,2021)

         Sci-Fi, Action.



  ഒരു സിനിമയിൽ ഉൾക്കൊള്ളാവുന്നതിലും അധികം കഥാപാത്രങ്ങളും സംഭവങ്ങളും നിറഞ്ഞ സിനിമയാണ് Space Sweepers.ഒരു പക്ഷെ ഒരു സീരീസ് ആയി വന്നിരുന്നെങ്കിൽ വലിയ സ്കോപ് ഉള്ളതായി തോന്നിയിരുന്നു.ഓരോ കഥാപാത്രത്തിന്റെയും back story വെറുതെ പറഞ്ഞു പോയത് സിനിമ എന്ന നിലയിൽ വലിയ പ്രശ്നം ആയി തോന്നിയില്ലെങ്കിലും ഓരോ കഥാപാത്രവും develop ചെയ്തു ഒരു സീരീസ് ആയി വന്നാൽ നന്നായിരുന്നു എന്നു തോന്നി.


 കൊറിയൻ സിനിമയിൽ ആദ്യമായി വന്ന സ്‌പേസ് സംബന്ധമായ ചിത്രമാണ് Space Sweepers.Engaging ആയ ഒരു കഥ തന്നെയാണ് സിനിമയുടെ മുതൽക്കൂട്ടും.2092 ൽ ഭൂമിയിൽ നിന്നും മാറി മട്ടുണ്ഗ്രഹങ്ങളിലേക്കു മനുഷ്യർ താമസിക്കാൻ തുടങ്ങുന്നത് ആണ് സിനിമയുടെ ഒറ്റവരിയിൽ ഉള്ള കഥ എന്നു പറയാം.ആ സമയം സ്‌പേസിൽ ഒഴുകി നടക്കുന്ന വേസ്റ്റുകൾ ശേഖരിച്ചു വിൽക്കാൻ വേണ്ടി പല കൂട്ടം ആളുകൾ, പല രാജ്യങ്ങളിൽ നിന്നായി ശ്രമിക്കുന്നുണ്ട്.അത്തരത്തിൽ ഒന്നാണ് കൊറിയയിൽ നിന്നും ഉള്ള വിക്റ്ററി.സംഭവം സ്‌പേസിൽ ആണ് പണി എങ്കിലും വിക്റ്ററിയിൽ ഉള്ളവർ പഴയ ജഗദീഷ്-മുകേഷ് സിനിമകളിലെ പോലെ ദാരിദ്ര്യത്തിൽ ആണ്.കാശ് ഉണ്ടാക്കിയാൽ അവർക്ക് ചെയ്തു തീർക്കാൻ പല കാര്യങ്ങളും ഉണ്ട്.ആ സമയം ആണ് അവരുടെ പേടകത്തിൽ ആ പെണ്ക്കുട്ടി എത്തുന്നത്.ഡൊറോത്തി എന്നു പേരുള്ള അവളെ അന്വേഷിച്ചു പുതിയ ലോകത്തിലെ ആളുകൾ വരുന്നു.എന്നാൽ ഈ അവസരം തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാൻ ആണ് വിക്റ്ററിയിൽ ഉള്ളവർ ശ്രമിക്കുന്നത്.ആ കഥയാണ് Space Sweepers പറയുന്നത്.


  രസകരമായ കഥാപാത്രങ്ങൾ ആണ് ഏകദേശം രണ്ടേകാൽ മണിക്കൂർ ഉള്ള ചിത്രത്തിന് മുതൽക്കൂട്ടു.എന്നാൽ നേരത്തെ പറഞ്ഞതു പോലെ കഥാപാത്രങ്ങൾ develop ചെയ്തു വരാൻ ഉള്ള സമയം ഇത് പോരായിരുന്നു എന്നു തോന്നി.സ്കോപ് ഉള്ള കഥാപാത്രങ്ങൾ ആയി തോന്നിയത് കൊണ്ടു തന്നെ ആ ഒരു വിഭാഗം ചെറിയ നിരാശ നൽകി.എന്നാൽക്കൂടിയും ഒരു സിനിമയുടെ ഫോർമാറ്റിൽ നിന്നു കൊണ്ടു തന്നെ ആ കഥ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.


  Concept വച്ചാണെങ്കിലും മികവ് പുലർത്തുന്നുണ്ട് ചിത്രം.നല്ല visuals ആണ് മറ്റൊരു പ്ലസ് പോയിന്റ് ആയി തോന്നിയത്.സിനിമ മൊത്തത്തിൽ എന്തായാലും ഇഷ്ടപ്പെട്ടൂ.ഒന്നു കണ്ടു വിലയിരുത്താൻ ഉള്ള വകയുണ്ട് ചിത്രം.


So stream it!!


OTT: Netflix


mhviews rating: 3/4

No comments:

Post a Comment