Friday, 14 May 2021

1357. The Map of Tiny Perfect Things

 1357. The Map of Tiny Perfect Things

           Sci- Fi, Rom-Com



      ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ നടക്കുമ്പോൾ അതിൽ ഉള്ള ചെറിയ സന്തോഷങ്ങൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകാറുണ്ട്.അതു സ്വഭാവികവുമാണ്.മനുഷ്യന്റെ മനസ്സു ചുറ്റുമുള്ള പ്രശ്നങ്ങളെ മാത്രം കാണുകയും ചുറ്റുമുള്ള ചെറിയ നന്മകൾ, സന്തോഷങ്ങൾ, നല്ല കാഴ്ചകൾ എല്ലാം നഷ്ടം ആക്കുകയും ചെയ്യും.എന്നാൽ ഈ പ്രശ്നങ്ങളുടെ ഇടയിൽ ഉള്ള നല്ല കാര്യങ്ങൾ കണ്ടെത്തുകയും അവയെ ലിസ്റ്റ് ചെയ്യുകയും ചെയ്യാൻ കഴിഞ്ഞാലോ?


  അതും ഒരേ ദിവസം തന്നെ ആവർത്തിച്ചു പോകുമ്പോൾ , അതും ഏറെ കുറെ പരിചയമായ, അന്നത്തെ ദിവസം നടക്കുന്ന സംഭവങ്ങൾ എല്ലാം പ്രവചിക്കാൻ സാധിക്കുന്ന അവസ്ഥയിൽ ആയാലോ?


 ടീനേജ് വിദ്യാർഥികളായ മാർക്കും മാർഗരറ്റും അങ്ങനെ ആണിപ്പോൾ.തങ്ങളുടെ ലോകത്തിനു ചുറ്റും നടക്കുന്ന ആ രഹസ്യം അവർക്ക് രണ്ടു പേർക്ക് മാത്രമാണ് അറിയുന്നത്.മാർക് മാർഗരറ്റിനെ കണ്ടെത്തുന്നത് വരെ വൈകിയാണ്.അതും ഒരു ചെറിയ അമേരിക്കൻ ടൗണിൽ.


  ക്ളീഷേ പ്രമേയം ആണെങ്കിലും Groundhog Day , Time Bandits പോലുള്ള ക്ലാസിക്കുകളുടെ സ്വാധീനം വരുന്നെങ്കിലും കാലത്തിനു അനുസരിച്ചു വളരെ സങ്കീർണവും ആകാതെ ഒരു ലൈറ്റ് മൂഡിൽ അവതരിപ്പിച്ച ചിത്രമാണ് The Map of Tiny Perfect Things.


 ലെവ് ഗ്രോസ്മാന്റെ ഇതേ പേരിൽ ഉള്ള ചെറുകഥയെ ആസ്പദം ആക്കി അദ്ദേഹം തന്നെ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.ഒരു Coming of Age സിനിമ ആയിട്ടാണെങ്കിലും , ടീനേജിലെ സ്വപ്നങ്ങൾ ആയിട്ടു ആണെങ്കിലും അതിലുപരി ഭാവിയിലേക്കുള്ള ജീവിതം നോക്കി ആണെങ്കിലും അല്ലെങ്കിൽ കുറച്ചു കൂടി ഗഹനമായ Temporal Anamoly, Singularity തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചുള്ള ഒരു സയൻസ് ഫിക്ഷൻ ആയിട്ടാണെങ്കിലും സിനിമ നന്നായി അവതരിപ്പിച്ചതായി തോന്നി.


 കുറച്ചു നിരാശ തോന്നുന്ന ഒരു ഭാഗം മാർക്കും മാർഗരറ്റും കണ്ടു മുട്ടി കഴിഞ്ഞുള്ള ഭാഗങ്ങളിലെ രംഗങ്ങൾ പതിവായി ഇത്തരം പ്രമേയങ്ങൾ നൽകുന്ന പോലെ ഒരു പതിവ് മാജിക് ഫീൽ ചെയ്തില്ല എന്നതായിരുന്നു.അതിനു കാരണവും അവസാനം കൊടുക്കുന്നത് കൊണ്ടും ഈ കഥയെ എങ്ങനെ കാണണം എന്ന് പറഞ്ഞു വച്ചതു കൊണ്ടും ഈ ഒരു ഭാഗം സാധൂകരിക്കാൻ കഴിഞ്ഞു.


  ചെറിയ സന്തോഷങ്ങളും ,കുറച്ചു ദു:ഖങ്ങളും ഒക്കെ ആയി ഒരു ചെറിയ സിനിമ.അതാണ് The Map of Tiny Perfect Things.


OTT: Amazon Prime


@mhviews rating: 3/4


For more movie suggestions and download links go to www.movieholicviews.blogspot.ca

No comments:

Post a Comment