1363. Wrath of Man(English, 2021)
Action, Thriller.
"Wrath of Man- ഒരു ഗയ് റിച്ചിയൻ ആക്ഷൻ ത്രില്ലർ"
എവിടുന്നോ വന്ന ഒരാൾ.അയാളുടെ പേര് Patrik Hill എന്നായിരുന്നെങ്കിലും അയാളെ അവർ H എന്നു വിളിച്ചു; H എന്നാൽ Hell (നരകം).അയാൾ ജോലിക്കു വന്നിരിക്കുകയാണ്.ഒരു സെക്യൂരിറ്റി കമ്പനിയിൽ.അവരുടെ പ്രധാന ജോലി ബാങ്കുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്ക് വലിയ തുകകൾ സുരക്ഷിതമായി എത്തിച്ചു കൊടുക്കുക എന്നതാണ്.കുറച്ചു ദിവസം മുൻപ് കൂടി കാശുമായി പോയ ഒരു ട്രക്ക് ആരോ ആക്രമിച്ചതേ ഉള്ളൂ.
പുതുതായി വന്ന ആൾ ട്രെയിനിങ് സമയത്തു ഒക്കെ ശരാശരിയിൽ ആണ് പരിശീലനം പൂർത്തി ആക്കിയത്.എന്നാൽ പിന്നീട് അയാൾ ഒരു psychopath പോലും ആണോ എന്ന് കൂടെ ജോലി ചെയ്യുന്നവർക്ക് തോന്നുകയുണ്ടായി.അങ്ങനെ മറ്റുള്ളവർക്ക് തോന്നാൻ അയാൾ എന്താണ് ചെയ്തത്?ദുരൂഹതകൾ നിറഞ്ഞ അയാൾ ആരായിരുന്നു?
Nobody യ്ക്ക് ശേഷം കാത്തിരുന്ന ആക്ഷൻ ചിത്രം ആയിരുന്നു Wrath of Man.പ്രത്യേകിച്ചും 'The Gentleman' എന്ന കിടിലൻ ചിത്രത്തിന് ശേഷം ഗയ് റിച്ചി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നടനായ ജേസൻ സ്റ്റാത്തവും ആയി ഒന്നിക്കുന്ന നാലാമത്തെ ചിത്രം ആകുമ്പോൾ പ്രതീക്ഷ കൂടി.Le Convoyeur" (aka "Cash Truck") എന്ന 2004 ലെ ഫ്രഞ്ച് ചിത്രത്തിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചത്.
വ്യക്തിപരമായി, ഗയ് റിച്ചിയുടെ കൂടെ ഉള്ള 3 ജേസൻ ചിത്രങ്ങളും പ്രിയപ്പെട്ടവയാണ്. Lock, Stock and 2 Smoking Barrels, Snatch, Revolver ഒക്കെ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും എന്നു വിശ്വസിക്കുന്നു.
അങ്ങനെ ഈ പ്രതീക്ഷകളിൽ എല്ലാം കൂടി സിനിമ കണ്ടു തുടങ്ങി.ഭൂരിഭാഗ ഗയ് റിച്ചി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി Wrath of Man അമേരിക്കയിൽ നടക്കുന്ന കഥയായി ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷെ ഗയ് റിച്ചി സിനിമകളിൽ രസകരമായ പല ഡയലോഗുകൾക്കും കാരണമായ ബ്രിട്ടീഷ് accent ഈ സിനിമയിൽ അങ്ങനെ നഷ്ടമായത് പോലെ തോന്നി.അൽപ്പം ദുരൂഹത ഒക്കെ മുന്നിൽ വച്ചു തുടങ്ങുന്ന കഥ പിന്നീട് പ്രവചിക്കാവുന്ന കഥയായി മാറുന്നുണ്ട്.പറഞ്ഞു വരുന്നത് കഥയിൽ സ്ഥിരം ഗയ് റിച്ചി സിനിമകളിലെ പോലെ പ്രവചനാതീതമായ സംഭവങ്ങൾ ഒക്കെ കുറവായിരുന്നു എന്നതാണ്.
മുഖത്തു ഭാവങ്ങൾ ഒന്നും വരില്ല എന്നു ഒരു കാലത്തു പരിഹസിച്ച ജേസൻ ഗയ് റിച്ചി സിനിമകളിലൂടെയും, എപിക് ആയി മാറിയ Spy യിലെ വട്ടൻ സ്പൈ ആയി വന്ന റിക് ഫോർഡിലൂടെ ഒക്കെ പ്രേക്ഷകന്റെ അഭിപ്രായം മാറ്റിയത് ആണ്.എന്നാൽ ഈ ചിത്രത്തിൽ അങ്ങനെ ഉള്ള സ്കോപ് ഒന്നുമില്ലായിരുന്നു എന്നു മാത്രമല്ല അത്തരത്തിൽ ഒരു കഥാപാത്ര സൃഷ്ടി ആയിരുന്നത് കൊണ്ടു തന്നെ എല്ലാവരോടും ദേഷ്യം മാത്രമുള്ള ഒരു മുഖവും ആയി ആണ് ജേസൻ സ്‌ക്രീനിൽ വരുന്നത്.
സ്‌കോട്ട് ഈസ്റ്റവുഡ് പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ഏറ്റവും ഇഷ്ടപ്പെട്ട നടന്റെ മകൻ എന്ന നിലയിൽ കൂടുതൽ സ്‌ക്രീനിൽ കാണാൻ താൽപ്പര്യമുള്ള ആളാണ് സ്‌കോട്ട് എന്നത് കൊണ്ടു തന്നെ ആ കഥാപാത്രത്തെ കാത്തിരുന്നെങ്കിലും സിനിമയുടെ ഒഴുക്കിൽ പോകുന്ന ഒരു കഥാപാത്രമായി മാത്രം നിന്നൂ.ജോഷ് ഹർട്ടനെറ്റ്,പോസ്റ്റ് മലോണ്,ജെഫ്രി ഡൊണാവൻ തുടങ്ങി decent ആയ ഒരു താരനിര ഉണ്ടെങ്കിലും വലുതായി ആർക്കും ഒന്നും ചെയ്യാൻ ഇല്ലായിരുന്നു.
ജേസൻ സ്റ്റാതം മാത്രമാണ് സിനിമയിൽ വ്യക്തമായ പ്രാധാന്യം ഉള്ള റോൾ ചെയ്തത്.സിനിമ മൊത്തം ജേസന്റെ One-Man-Show ആയിരുന്നു എന്ന് പറഞ്ഞാലും കുറഞ്ഞു പോകില്ല.അത്രയേറെ സ്‌ക്രീൻ ടൈമും പൂർണമായും ഒരു മാസം ആക്ഷൻ ഹീറോ ആയി ആണ് ജേസൻ സിനിമയിൽ ഉള്ളത്.ആക്ഷൻ രംഗങ്ങളിൽ അടി-ഇടിയേക്കാളും കൂടുതലും തോക്ക് കൊണ്ടു ആയിരുന്നു.
മൊത്തത്തിൽ ഒരു ഗയ് റിച്ചി സിനിമ കണ്ട ഫീലിനെക്കാളും ജേസൻ സ്റ്റാത്തത്തിന്റെ ഒരു ആക്ഷൻ ചിത്രം എന്നു വിലയിരുത്താം Wrath of Man എന്ന ചിത്രത്തെ.ആക്ഷൻ ചിത്രങ്ങളുടെ ആരാധകർക്ക് മുഷിപ്പില്ലാതെ കാണാൻ കഴിയും Wrath of Man.എന്തായാലും സിനിമ മൊത്തത്തിൽ ഇഷ്ടമായി.
@mhviews rating: 3/4