Friday 1 May 2020

1210. The Stranger(English, 2020)



1210. The Stranger(English, 2020)
          Thriller.

 Number of Episodes: 13
 Duration Per Episode:8 mins
 Platform : Quibi




  ഓർബിറ്റ് ഡ്രൈവർ ആയ ക്ലയർ കാൻസസിൽ നിന്നും ലോസ് അഞ്ചൽസിൽ എത്തിയിട്ട് കുറച്ചു ദിവസങ്ങൾ ആയുള്ളൂ.അവൾക്കു രാത്രിയിൽ കിട്ടിയ ഒരു റൈഡിൽ ആണ് കാർലിനെ പരിചയപ്പെടുന്നത്.എന്നാൽ ക്ലെയർ അയാളെ പിക് ചെയ്ത സ്ഥലത്തെ കുറിച്ചു പറഞ്ഞ കഥ കേട്ടപ്പോൾ ആണ് താൻ അപകടത്തിൽ ആണെന്ന് ക്ലെയർ മനസ്സിലാക്കുന്നത്.പിന്നീട് നടക്കുന്ന സംഭവങ്ങൾ ക്ലെയറിന്റെ ജീവനും അപകടത്തിൽ ആക്കുന്നു.ഒപ്പം അവളുടെ ഒപ്പം കൂടിയവരെയും.എന്താണ് അന്ന് സംഭവിച്ചത്?ആ രാത്രിയിലെ ഓരോ മണിക്കൂറിലും ക്ലയറിന്റെ ചുറ്റും ഉള്ള ലോകം മാറുകയായിരുന്നു.കൂടുതൽ അറിയാൻ സീരീസ് കാണുക.

  Quibi, ശരിക്കും binge watching നു ഏറ്റവും നല്ല ആപ് ഇതാണ് എന്നു തോന്നുന്നു.ഒരു സിനിമ കണ്ടു തീർക്കുന്ന സമയം കൊണ്ട് ഒരു സീരീസ്.അതും നിലവാരം ഉള്ളത്.ഏകദേശം 8-9 മിനിറ്റിൽ തീരുന്നതാണ് എല്ലാം.ഇപ്പോൾ 3 മാസം ട്രയൽ ഓഫറും ഉണ്ട്.ശരിക്കും addict ആയി പോയി.ഫ്രീ ടൈം എപ്പോൾ കിട്ടിയാലും നേരെ കണ്ടു തുടങ്ങാം എന്ന സൗകര്യം.മൊബൈൽ, ടാബ് പോലുള്ള ഡിവൈസിൽ ആണ് Quibi ഉപയോഗിക്കാൻ സാധിക്കുക (Android,iOS). താൽപ്പര്യം ഉള്ളവർ install ചെയ്തു നോക്കൂ.Download ഓപ്‌ഷനും ഉണ്ട് ഓഫ്‌ലൈൻ ആയി കാണാനും.

   Quibi യിലെ മികച്ച സീരീസുകളിൽ ഒന്നായ The Stranger സംവിധാനം ചെയ്തിരിക്കുന്നത് വീണ സൂദ് ആണ്.ഇന്ത്യൻ വംശജയാണ് എന്നു തോന്നുന്നു.ഇത്തരത്തിൽ ഉള്ള ഒരു കഥ ഇത്രയും കുറച്ചു നേരം കൊണ്ട് അവതരിപ്പിച്ചത് പ്രശംസയർഹിക്കുന്നു.വലിയ സമയ നഷ്ടം ഒന്നും ഇല്ല.കണ്ടു നോക്കൂ.


  MH Views Rating 3.5/5

  Quibi install ചെയ്തു കാണുക.

ടെലിഗ്രാമിൽ ഒന്നും പ്രിന്റ് കണ്ടില്ല.ആപ് ഫ്രീ ട്രയൽ തരുന്നത് ഉപയോഗിക്കുക.3  മാസം ഉണ്ട്.


More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment

1835. Oddity (English, 2024)