Friday, 1 May 2020

1213.Abgeschnitten (German, 2018)


1213.Abgeschnitten (German, 2018)
         Thriller, Mystery

"പോസ്റ്റമാർട്ടം ടേബിളിൽ നിന്നും കിട്ടിയ സൂചനകളിലൂടെ ഒരു ജിഗ്‌സോ പേസിൽ"- Abgeschnitten

   പോസ്റ്റമാർട്ടം നടത്തുമ്പോൾ ആണ് ആ സ്ത്രീയുടെ തലയിൽ നിന്നും ഒരു ക്യാപ്സൂൾ കണ്ടെത്തുന്നത്.അതു തുറന്നു പരിശോധന നടത്തിയ ഡോ.പോൾ കണ്ടെത്തിയത് തന്റെ മകളുടെ പേരും നമ്പറും പ്രിന്റ് ചെയ്ത ചെറിയ പേപ്പർ ആണ്.എന്തായിരുന്നു അതിന്റെ അർത്ഥം.കൈപ്പത്തികൾ അറുത്തു മാറ്റിയ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മരണവുമായി അവൾക്കു എന്താണ് ബന്ധം?കൂടുതൽ അറിയാൻ ചിത്രം കാണുക.

  ഫോറൻസിക് പത്തോളജിയെ ആധികാരമാക്കി അവതരിപ്പിച്ച ചിത്രം തികച്ചും മനുഷ്യ ശരീരങ്ങളിൽ ഒളിപ്പിച്ചു വച്ച സൂചനകളോടെ ആണ് പോകുന്നത്.പ്രിയപ്പെട്ട ജർമൻ നടൻ മോറിട്‌സ് ആണ് ഡോ. പോളിനെ അവതരിപ്പിക്കുന്നത്.ത്രിൽ അടിപ്പിക്കുന്ന ധാരാളം രംഗങ്ങൾ ഉണ്ട്.നല്ല ഒരു കുറ്റാന്വേഷണ ത്രില്ലറിനുള്ള എല്ലാ സാഹചര്യവും കഥ നൽകുന്നുണ്ട് പ്രേക്ഷകന്.

  പ്രത്യേകിച്ചും സിനിമയിൽ ഉടനീളം കാണിക്കുന്ന കാലാവസ്‌ഥ പരിചിതമായത് കൊണ്ടു തന്നെ അത്തരം ഒരു അവസ്ഥയിൽ.നടക്കുന്ന സംഭവങ്ങൾ ഹൃദയമിടിപ്പ് കൂട്ടുന്നു ഉണ്ട്.ഹൈപ്പോതെർമിയയിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാകുന്ന ഒരു ചുറ്റുപാടിൽ നടക്കുന്ന അന്വേഷണം ആണ് ചിത്രം മുഴുവൻ.അങ്ങനെ ഒരു അവസ്ഥയുടെ യാഥാർഥ്യത്തെ കുറിച്ചു ആലോചിച്ചാൽ അത്യാവശ്യം പേടിയൊക്കെ ഉണ്ടാകാം.

    എന്തായാലും തരക്കേടില്ലാത്ത ഒരു ത്രില്ലർ ആണ് Abgeschnitten.ഇത്തരം ചിത്രങ്ങൾ താൽപ്പര്യം ഉള്ളവർ കാണാൻ ശ്രമിക്കുക.


 MH Views Rating:3.5/5

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് tmme/mhviews or @mhviews എന്ന ചാനലിൽ ലഭിയ്ക്കും.


 

 




No comments:

Post a Comment

1889. What You Wish For (English, 2024)