Saturday, 30 May 2020

1227. Paapam Cheyyathavar Kalleriyatte


1227. Paapam Cheyyathavar Kalleriyatte (Malayalam, 2020)

അവിഹിതങ്ങളുടെ ഹോൾ സെയിൽ - പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!!

  വെടിവഴിപ്പാട് എന്ന സിനിമ ഓർമയുണ്ടാകുമല്ലോ?അതിന്റെ സംവിധായകനായ ശംഭു പുരുഷോത്തമൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'.തന്റെ ആദ്യ ചിത്രത്തിലെ പോലെ തന്നെ മലയാളിയുടെ ഉള്ളിലെ ചില പൊതു ബോധങ്ങളെ കളിയാക്കി കൊണ്ടു തന്നെ ആണ് ഈ സിനിമയും വന്നിട്ടുള്ളത്.

  സിനിമയുടെ തുടക്കത്തിലേ അമേരിക്കൻ ജീവിതത്തെ കുറിച്ചുള്ള മലയാളിയുടെ അഭിപ്രായങ്ങൾ ഒക്കെ അതേ പടി നേരിട്ടു തന്നെ കാണിച്ചിട്ടുണ്ട്.പ്രത്യേകിച്ചും വീടുകളെ കുറിച്ചുള്ള പരാമർശവും ജോലിയും എല്ലാം.അത് പോലെ തന്നെ നാട്ടിൽ നിന്നും കൊണ്ടു വരുന്ന മാതാപിതാക്കളുടെ കാര്യമെല്ലാം.നല്ലതു പോലെ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒന്നായിരുന്നു.അത്തരത്തിൽ ഉള്ള ഒരു പൊതു ബോധത്തെ സിനിമ കണക്കിലെടുത്തിട്ടുണ്ട്.

  ഒരു കല്യാണവും അതിനു പിന്നാലെ നടക്കുന്ന സംഭവങ്ങളും ആണ് സിനിമയുടെ കഥ.ട്വിസ്റ്റുകളും സസ്പെൻസുകളും വേണ്ടുന്ന മലയാളിക്ക് അതെല്ലാം നല്ല പോലെ നൽകുന്നുണ്ട്.അതാണ് സിനിമയുടെ ഹൈലൈറ്റും.' Death At A Funeral' ഒരു കല്യാണം പ്രമേയം ആക്കി എടുത്താൽ എങ്ങനെ ഇരിക്കും എന്നു ചിന്തിക്കുക.അതിലേക്കു ട്വിസ്റ്റുകളും സസ്പെന്സും എല്ലാം  അവിഹിത ബന്ധങ്ങളിലൂടെ വന്നാലോ?

  ഇത്തരം ഒരു വിഷയം ആയിരുന്നെങ്കിലും വൾഗർ ആയി സീനുകളിൽ ഒന്നും ഇല്ലായിരുന്നു.കഥാപാത്രങ്ങൾ എല്ലാം രസികരായിരുന്നു.പ്രത്യേകിച്ചും അനിൽ നെടുമാങ്ങാടിന്റെ രാജൻ എന്ന കഥാപത്രം ഒക്കെ .അതൊരു സാമ്പിൾ ആണ്.എല്ലാ കഥാപാത്രങ്ങൾക്കും രസകരമായ ഒരു മുഖം നൽകിയിട്ടുണ്ട് ചിത്രത്തിൽ.തറവാടിത്തം എന്ന ഒരു പ്രിവിലേജിന്റെ പുറകിലേക്ക് പല പൊയ്മുഖങ്ങളും കെട്ടി അഭിനയിക്കേണ്ടി വരുന്ന മനുഷ്യരുടെ കഥന കഥ എന്നൊക്കെ അലങ്കാരികം ആയി പറയാമെങ്കിലും, കുറെ അവിഹിതങ്ങളുടെ കഥ എന്നു പറയാൻ ആണ് എനിക്കിഷ്ടം.

  ക്ളൈമാക്‌സ് മാത്രം ആണ് ആ ലെവലിൽ നിന്നും പോയത്.പക്ഷെ സിനിമയുടെ ഏറ്റവും അവസാനം അതു നികത്തിയിട്ടും ഉണ്ട്.തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ ആണ് എന്നൊന്നും പറയില്ല.ഉള്ളിലെ സദാചാരം ഒക്കെ മാറ്റി വച്ചു ചുമ്മാ ഇരുന്നു കണ്ടു ചിരിക്കാൻ ഉള്ള ഒരു സിനിമ എന്ന നിലയിൽ തൃപ്തി നൽകി ഈ ചിത്രം.Chaos ആണ് ചിത്രത്തിന്റെ അവസാനം.ഒരു രക്ഷയും ഇല്ലായിരുന്നു.ഓരോ സ്ഥലങ്ങളിലും അഴിഞ്ഞു വീഴുന്ന മുഖമൂടികൾ.

  ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതെ ഇരിക്കാം.എന്നെ സംബന്ധിച്ചു പടം full fun ride ആയിരുന്നു.താൽപ്പര്യം ഉള്ളവർ കണ്ടു നോക്കുക.

MH Views Rating:3/5

ചിത്രം Amazon Prime ൽ ലഭ്യമാണ്.

More movie aughestions @ www.movieholicviews.blogspot.ca

1 comment: