Sunday, 31 May 2020

1228. Kannur Deluxe(Malayalam,1969)


1228. Kannur Deluxe(Malayalam,1969)
       Thriller, Mystery

 ഒരു കാലത്ത് ഡി ഡി 4 മലയാളം ചാനലിൽ സ്ഥിരമായി ഉച്ച സമയത്തു പഴയ ബ്ലാക് ആൻഡ് വൈറ്റ് കുറ്റാന്വേഷണ സിനിമകൾ വരുമായിരുന്നു.അന്ന് കാണുമ്പോൾ പലതും രസകരം ആയിരുന്നു.ഒന്നാമത് പലയിടത്തും കേട്ട പാട്ടുകൾ.നല്ലതു പോലെ നാടകീയത ഉണ്ടെങ്കിലും രസിപ്പിക്കുന്ന കഥകൾ.മിസ്റ്ററി ഒക്കെ അനാവരണം ചെയ്യുമ്പോൾ ഇപ്പോഴത്തെ കാലത്തു പ്രത്യേകിച്ചു ഒന്നും തോന്നില്ലെങ്കിൽ പോലും ഒരു കാലത്ത് ശ്രദ്ധയോടെ ആണ് ഇരുന്നു കണ്ടത്.ഈ സിനിമകൾ പലതും റിലീസ് സമയത്തു നല്ലതു പോലെ ജനപ്രീതി ലഭിച്ചവയും ആണ്.

 പ്രേം നസീറിന്റെ സി ഐ ഡി സിനിമകൾ ഇപ്പോൾ ട്രോൾ മെറ്റിറിയൽ ആയി മാറിയെങ്കിലും ഒരു തലമുറയുടെ സിനിമ സങ്കല്പങ്ങളുമായി ഒത്തു ചേർന്ന് പോകുന്നവ ആയിരുന്നു.അത്തരത്തിൽ പണ്ട് കണ്ടു ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് കണ്ണൂർ ഡീലക്‌സ്.അപകടത്തിലായ ഒരു  അജ്ഞതയായ സ്ത്രീയെ ഒരു കുടുംബം സംരക്ഷിക്കുന്നതും പിന്നീട് അതിൽ നിന്നും ചുരുളഴിയുന്ന ഒരു ക്രൈമിന്റെ കഥയാണ് കണ്ണൂർ ഡീലക്‌സ് പറയുന്നത്.

  ധാരാളം ഗാനങ്ങൾ ഉള്ള ഒരു ചിത്രം എന്ന നിലയിൽ ഇപ്പോൾ കണ്ടപ്പോൾ ഒരു ക്രൈം സിനിമയുടെ ചുറ്റുപ്പാട് പലപ്പോഴും നഷ്ടം ആകുന്നതായി കാണാം.എങ്കിൽ കൂടിയും ആ കാലഘട്ടം പരിഗണിക്കുകയും, ഹിറ്റ് ആയ പാട്ടുകൾ എന്ന നിലയിൽ ഒക്കെ ആ ഒരു സമയത്തോട് നീതി പുലർത്തിയ ചിത്രം ആയി ആണ് തോന്നിയത്.ചെറുതായി പഴയ കാലത്തിലേക്ക് ഒരു എത്തി നോട്ടം നടത്താൻ തോന്നുമ്പോൾ ഇത്തരം ചിത്രങ്ങൾ കാണുകയും അവയെ കുറിച്ചു സംസാരിക്കുന്നതും നല്ലതാണ്.നമ്മുടെ തന്നെ സിനിമ ചരിത്രത്തെ അങ്ങനെ വിസ്മരിക്കുന്നത് ശരിയല്ലല്ലോ?

 താല്പ്പര്യം ഉള്ളവർക്ക് YouTube ൽ ചിത്രം കാണാം.

 t.me/mhviews or @mhviews യിൽ ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് ലഭിക്കുന്നതാണ്.

1 comment:

  1. നസീറും ഭാസിയുമുള്ള പണ്ടത്തെ CID സിനിമകൾ
    കണ്ട് കോരിത്തരിച്ച് വളർന്നകാരണം  ഇഷ്ട്ടപ്പെട്ടു

    ReplyDelete