Friday, 29 May 2020

1225. Masquerade Hotel(Japanese, 2019)


1225. Masquerade Hotel(Japanese, 2019)
          Mystery, Thriller.

ഹോട്ടലിൽ കൊലപാതകം നടത്താൻ പോകുന്ന കൊലയാളിയുടെ രഹസ്യം


     3 കൊലപാതകങ്ങൾ.അതിൽ നിന്നും കിട്ടിയ സൂചനകൾ അനുസരിച്ചു അടുത്ത കൊലപാതകം നടക്കുന്നത് ടോക്യോയിലെ ഒരു ഹോട്ടലിൽ ആണെന്ന് പോലീസ് മനസ്സിലാക്കുന്നു.ആ മൂന്നു കൊലപാതകങ്ങളിൽ നിന്നും തെളിവുകൾ ഒന്നും പൊലീസിന് ലഭിക്കുന്നില്ല.കൊല്ലുന്ന രീതി വരെ വ്യത്യസ്തം ആണ്.എന്നാൽ ബന്ധിപ്പിക്കുന്ന ഒരേ ഒരു ഘടകം ആണ് അടുത്ത കൊലപാതകം എവിടെ ആണെന്ന് പറയുന്ന സൂചന.ഒരു സീരിയൽ കില്ലർ ആണ് ഇതിനെല്ലാം പിന്നിൽ എന്നു പോലീസ് സംശയിക്കുന്നു.ഒരു ഹോട്ടലിൽ ആണ് അടുത്ത കൊലപാതകം എന്നത് കൊണ്ട് തന്നെ പോലീസ് കൊലയാളിയെ കണ്ടെത്താൻ സ്വീകരിച്ച വഴി എന്താണ്?പൊലീസിന് കുറ്റവാളികളെ പിടികൂടാൻ സാധിച്ചോ?കൂടുതൽ അറിയാൻ ചിത്രം കാണുക.

   ഹോട്ടലിൽ താമസത്തിന് വരുന്ന ഓരോ ആൾക്കും ഓരോ മുഖമൂടി ഉണ്ട്.കീഗോ ഹിഗോഷിയാനോ Masquerade Hotel എന്ന ചിത്രത്തിൽ അവതരിപ്പിച്ച പ്രമേയം ഇതാണ്.ഒരു ഹോട്ടലിലെ താമസക്കാർ ആരായാലും അവരെ നന്നായി തന്നെ പരിചരിക്കണം എന്നതാണ് കീഴ്‌വഴക്കം.അതിഥികൾക്ക് വേണ്ടുന്ന ബഹുമാനം നൽകുകയും ചെയ്യണം.ഈ ഒരു സാഹചര്യത്തിൽ നടക്കുന്ന കേസ് അന്വേഷണം പല കഥാപാത്രങ്ങളുടെയും മറ്റൊരു മുഖം അനാവരണം ചെയ്യുന്നുണ്ട്.

  കോസുകെ നിറ്റാ എന്ന കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണങ്ങളിലെ രഹസ്യം ആണ് സിനിമയുടെ കഥ.അത്ര എളുപ്പം അല്ല കുറ്റവാളിയെ കണ്ടെത്താൻ.കാരണം അയാളുടെ രീതികൾ അങ്ങനെ ആയിരുന്നു.

  എന്തായാലും കുറ്റാന്വേഷണ സിനിമകൾ താൽപ്പര്യം ഉള്ളവർ കണ്ടു നോക്കുക.നിരാശപ്പെടേണ്ടി വരില്ല.

 MH Views Rating 3.5/5

സിനിമയുടെ ലിങ്ക്  t.me/mhviews or @mhviews എന്ന് ടെലിഗ്രാമിൽ സെർച്ച ചെയ്താൽ ലഭിക്കുന്നതാണ്
 

2 comments:

1889. What You Wish For (English, 2024)