1218. Gauthamante Radham (Malayalam, 2020)
സ്ക്കൂളിൽ പഠിക്കുന്ന സമയത്തു അവിടെ ഒരു തീവ്രവാദി ആക്രമണം ഉണ്ടാവുക, അപ്പോൾ അവരെ ഒക്കെ അടിച്ചോടിച്ചു എല്ലാവരെയും രക്ഷിക്കുക, ഇഷ്ടം തോന്നിയ ആളുടെ മുന്നിൽ ഹീറോ ആകാൻ എന്തെങ്കിലും കാര്യം സംഭവിക്കുക, ഒരു ഓവറിൽ 6 സിക്സ് അടിക്കുക തുടങ്ങി പല സ്വപ്നങ്ങളും ചെറുപ്പത്തിൽ കാണാത്തവർ ആയി ഉണ്ടാകില്ല.പ്രായം കൂടും തോറും ആ സ്വപ്നങ്ങൾ ഒക്കെ മാറും അല്ലെ? മനസ്സിന് തൃപ്തി നൽകുന്ന ഒരു ജോലി, നല്ല ഒരു ഭാര്യ/ ഭർത്താവ്, കുട്ടികൾ, വീട്, അങ്ങനെ അങ്ങനെ പോകും നൂലില്ലാത്ത പട്ടം പോലെ ധാരാളം സ്വപ്നങ്ങൾ.കുറെ ആളുകൾ ഒരു പരിധി വരെ ഇതെല്ലാം നേടും.നേടാത്തവരും ഉണ്ട്.ജീവിതം വിജയച്ചവരുടെ മാത്രം അല്ല.പരാജയപ്പെട്ടവരുടെ കൂടിയാണ്.
സ്വപനങ്ങൾ ഇല്ലാത്ത ആളുകൾ കുറവായിരിക്കും.ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ സ്വപ്നം കാണാത്തവർ ചുരുക്കവും.സ്വപ്നങ്ങൾ ആണ് പലപ്പോഴും ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇന്ധനം ആയി മാറുന്നത്.വില കുറയുകയോ കൂടുകയോ ചെയ്യാതെ അതു നമ്മളെ എല്ലാവരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നു.
ഗൗതമന്റെ ജീവിതത്തിലും അങ്ങനെ ഒരു സ്വപ്നം കാണേണ്ടി വന്നു.ആൾക്ക് യഥാർത്ഥത്തിൽ വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.പക്ഷെ ഒരു ദിവസം അവനും ഒരു സ്വപ്നം ജീവിതത്തിന്റെ ഭാഗം ആയി മാറി.അതിനു കാരണം ഒരു കാറും.
വളരെ സിംപിൾ ആയി പോകുന്ന കഥ.നല്ല അച്ഛൻ,'അമ്മ,മുത്തശ്ശി,സുഹൃത്തുക്കൾ.നമ്മുടെ എല്ലാം ജീവിതത്തിൽ കണ്ടു മറന്ന/ കണ്ടു കൊണ്ടിരിക്കുന്ന മുഖങ്ങൾ ആണ്.ഗൃഹാതുരത്വം എന്നൊക്കെ പറയില്ലേ?അതു തന്നെ.അതാകും പലരെയും കാണുമ്പോൾ തോന്നുക.ജീവിതത്തിൽ ആദ്യ വണ്ടി എടുക്കുക എന്നൊക്കെ പറഞ്ഞാൽ അതിനോട് ഉള്ള ഒരു ആത്മ ബന്ധം ഇല്ലേ?അതാണ് ഇവിടെ ഉണ്ടായത്.അതു പക്ഷെ ഗൗതമനു അല്ലായിരുന്നു ഉണ്ടായത്.
ഇങ്ങനെ മനസിലെ ഓർമകളും സ്വപ്നങ്ങളും എല്ലാം ഉള്ള ഒരു കൊച്ചു സിനിമ ആണ് ഗൗതമന്റെ രഥം.പ്രത്യേകിച്ചു ഒരു പരാതിയും പരിഭവവും ഇല്ലാതെ, ജീവിതത്തിൽ ചില സ്വപ്നങ്ങൾ കാണേണ്ടി വരുന്ന ഒരു യുവാവിന്റെ കഥ.ഇതിന്റെ തുടക്കത്തിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ സിനിമയിൽ വരുന്നും ഉണ്ട്.പടയപ്പയിൽ സൂപ്പർ സ്റ്റാർ ഒരു പാട്ട് കഴിയുമ്പോഴേക്കും കോടീശ്വരൻ ആകുന്നത് കണ്ടിട്ടില്ലേ?അതൊക്കെ വലിയ കാര്യങ്ങൾ ആയിരുന്നു.അത്രയും ചിന്തിക്കേണ്ട. ഗൗതമന്റെ കൊച്ചു ജീവിതത്തിന്റെ കഥയും സിനിമയാക്കാം. ബേസിലിന്റെ കഥാപാത്രം ചെറുതായി കണ്ണു നനയിക്കും.അതു പോലെ വത്സല മേനോന്റെ മുത്തശ്ശിയും രഞ്ജി പണിക്കരുടെ അച്ഛൻ വേഷവും എല്ലാം.ജീവിതതിൽ ഇത്രയും നന്മ ഉള്ള ആളുകൾ ഒക്കെ ഉണ്ടാകുമോ എന്നു സംശയിക്കുന്നവർക്കു ഒഴിവാക്കാം ഈ ചിത്രം.
എന്നാലും കാണാൻ ശ്രമിക്കുക.വലിയ സമയ നഷ്ടം ഒന്നും ഉണ്ടാകില്ല.
ചിത്രം Amazon Prime ൽ ലഭ്യമാണ്.
More movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews
No comments:
Post a Comment