1229. Panchayat ( Hindi,2020)
Comedy,Drama
പഴയ ദൂരദർശൻ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് ആണ് പഞ്ചായത്ത്.ഉത്തർപ്രദേശിലെ ഒരു കൊച്ചു ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങൾ ക്യാമറയിലൂടെ ഒപ്പി അവതരിപ്പിക്കുന്ന അനുഭവം ആണ് പഞ്ചായത്ത് എന്ന സീരീസ് നൽകുന്നത്.
Number of Episodes:8
Duration :35 mins
Streaming Platform: Amazon Prime
ലാളിത്യം ആണ് ഈ പരമ്പരയുടെ മുഖ മുദ്ര.ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്ന ഗ്രാമത്തിലേക്ക് നഗരത്തിൽ നിന്നും ഒരു എൻജിനീയറിങ് ബിരുദധാരി പഞ്ചായത്ത് സെക്രട്ടറി ആയി വരുകയാണ്.ഉറ്റ സുഹൃത്തു ആറക്ക ശമ്പളം വാങ്ങുന്ന ജോലി നഗരത്തിൽ ചെയ്യുമ്പോൾ തീരെ പുരോഗമിക്കാത്ത ഒരു ചെറിയ ഗ്രാമത്തിൽ ജോലിയ്ക്ക് വന്നതിന്റെ വിഷമത്തിൽ ആണ് അഭിഷേക്.
ജാതി വ്യവസ്ഥ, സ്ത്രീധന സമ്പ്രദായം, പിന്നിലും തൃപ്തി വരാത്ത ഇന്ത്യൻ യുവാവ് ,സ്ത്രീ ശാക്തീകരണം, സൗഹൃദം ,അന്ധ വിശ്വാസങ്ങൾ എന്നു വേണ്ട ഒരു സാധാരണ ഇന്ത്യൻ ഗ്രാമത്തിലെ പല സാമ്പിളുകൾ ഈ സീരീസിൽ കാണാൻ സാധിക്കും.ഈ വിഷയങ്ങളെ നർമത്തിൽ പൊതിഞ്ഞ് ഒട്ടും സങ്കീർണത ഇല്ലാതെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഇൻഡ്യയിലെ ഏതു ഗ്രാമത്തിലും ഉണ്ടാകുന്ന കാഴ്ചകൾ.അതു അവിടത്തെ ജനങ്ങളെ കുറിച്ചല്ല.പകരം അതാത് സാഹചര്യങ്ങളിൽ നമ്മൾ പലരും പെരുമാറുന്ന പോലെ ആണ് എന്നു മാത്രം.
Binge-Worthy എന്ന നിലയിൽ 100 ശതമാനം മാർക്കും കൊടുക്കാൻ സാധിക്കും.ഒറ്റ ഇരുപ്പിന് കണ്ടു തീർക്കാൻ തോന്നുന്ന അത്ര രസകരമാണ് ഈ സീരീസ്. അഭിഷേക് തന്റെ ജീവിതം ആ വില്ലേജ് ഓഫീസിൽ ഒതുങ്ങി തീരുമോ എന്നു വിഷമിക്കുന്നുണ്ടെങ്കിലും പല കാര്യങ്ങളിലും അയാൾ ഉത്തരങ്ങൾ നൽകാൻ ശ്രമിക്കാറുണ്ട്.ഒപ്പം അയാളെ സ്വന്തക്കാരൻ ആയി കണക്കാക്കുന്ന പല നാട്ടുകാരും.വരെ നല്ല ഒരു അനുഭവം ആണ് പഞ്ചായത്ത്.കാണാൻ ശ്രമിക്കുക.
More suggestions @www.movieholicviews.blogspot.ca