Thursday, 30 April 2020

1211. Bottom of the Sea( Spanish, 2003)


1211. Bottom of the Sea( Spanish, 2003)
          Comedy, Drama, Thriller

  തന്റെ കാമുകിയായ അന്നയുടെ വീട്ടിൽ എത്തിയ എസ്കെയേൽ അവളുടെ അന്നത്തെ പെരുമാറ്റം അവർ രണ്ടു പേരും തമ്മിൽ ഇടയ്ക്കു ഉണ്ടായ പ്രശ്നങ്ങൾ ആണെന്ന് കരുതി.എന്നാൽ അവളുടെ കിടക്കയുടെ അടിയിൽ ഷൂ എടുക്കാൻ ആയി പതിയെ അനങ്ങിയ കൈ ആരുടെ ആണെന്ന് അറിയാൻ തീരുമാനിക്കുന്നു.അവളോട്‌ മറ്റൊന്നും പറയാതെ ഇറങ്ങിയ അവന്റെ അന്നത്തെ ദിവസത്തെ അന്വേഷണം ആണ് ഈ അർജന്റീനിയൻ ചിത്രം പറയുന്നത്.

   കഥയുടെ ഭൂരിഭാഗവും ഒരു ത്രില്ലർ ആയാണ് സിനിമ പോകുന്നത്.ചെറിയ ഒരു neurotic ആയ എസ്കെയേലിന് പലപ്പോഴും തന്റെ കാമുകിയോട് അസൂയ തോന്നാറുണ്ട്.ഒപ്പം വലിയ അളവിൽ സംശയവും.ഒരു ത്രില്ലർ ആയി പോകുന്ന ചിത്രം യഥാർത്ഥത്തിൽ എസ്‌കയേലിന്റെ ജീവിതത്തിൽ ഈ സംഭവങ്ങൾ എന്തെല്ലാം മാറ്റങ്ങൾ ആണ് ഉണ്ടാക്കിയത് എന്നും കാണിക്കുന്നു.

  അവന്റെ സ്വപ്നങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ, സ്വന്തം ജോലിയിൽ തിളങ്ങാൻ എല്ലാം ഉള്ള എന്തോ ഒരു ഘടകം അവൻ തനിയെ കണ്ടെത്തേണ്ടിയിരുന്നു.അതിന്റെ അന്വേഷണം കൂടി ആണ് കഥ.ഒരു ത്രില്ലർ ആയി പോയി, പിന്നീട് മറ്റൊരു രീതിയിലേക്ക് പോകുന്നു ഈ ചിത്രം.

  താൽപ്പര്യം തോന്നുന്നുവെങ്കിൽ കാണുക.

MH Views Rating: 3/5

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews

No comments:

Post a Comment

1890. Door (Japanese, 1988)