Friday, 3 April 2020

1182. Iruttu ( Tamil ,2019)



1182. Iruttu ( Tamil ,2019)
          Horror, Mystery

   ഇരുട്ടിന്റെയും ദുരൂഹ കൊലപാതകങ്ങളുടെയും കഥ - ഇരുട്ട്

   പെട്ടെന്നാണ് ആ മലയോര ഗ്രാമത്തിൽ  ഇരുട്ടു പടർന്നത്.ആ ഇരുട്ടിൽ നടന്ന ദുരൂഹമായ കൊലപാതകത്തിൽ ആറോളം പേർക്ക് ജീവൻ നഷ്ടമായി.പോലീസ് അന്വേഷണത്തിൽ ഏകദേശം 20 മിനിറ്റോളം പരസ്പരം യാത്ര ചെയ്താൽ എത്തുന്ന രീതിയിൽ ആണ് മൃതദേഹങ്ങൾ എല്ലാം കാണപ്പെട്ടത്.എന്നാൽ വണ്ടിയുടേതായ സൂചനകളോ, വിരലടയാളമോ ഒന്നും പൊലീസിന് കണ്ടെത്താൻ ആയില്ല.ആ സമയത്തു ആണ് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്.എന്താണ് ഇതിനെല്ലാം കാരണം?ആ ദുരൂഹത ആണ് ഇരുട്ട് എന്ന തമിഴ് ചിത്രം പറയുന്നത്.

   ക്രൈം- ഹൊറർ ആണ് ചിത്രം.പ്രത്യേകമായി എടുത്തു പറയേണ്ടത് ഇസ്ലാമിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഹൊറർ ആണ്.അധികം ഒന്നും സിനിമകളിൽ ഞാൻ ഇത് കണ്ടിട്ടില്ല.സിനിമയുടെ അവതരണവും ഈ പശ്ചാത്തലവും എല്ലാം സിനിമയ്ക്ക് ഒരു പുതുമ നൽകിയിരുന്നു.

  ചിത്രം നല്ലൊരു ഭാഗം വരെ ഒരു ദുരൂഹത കഥയിൽ കാത്തു സൂക്ഷിച്ചിരുന്നു.എന്നാൽ ക്ളൈമാക്സിനോട് അടുക്കുമ്പോൾ ക്ളീഷേ കഥയായി മാറിയത് മടുപ്പായി.സുന്ദർ സി നായകൻ ആയതു കൊണ്ട് സിനിമയുടെ നിലവാരത്തെ ബാധിക്കും എന്നു കരുതി.പക്ഷെ അദ്ദേഹം തരക്കേടില്ലാത്ത രീതിയിൽ തന്റെ വേഷം അവതരിപ്പിച്ചു.ചെറിയ ബഡ്ജറ്റ് സിനിമയുടെ VFX നെ ഒക്കെ ബാധിച്ചതായി തോന്നി ഇടയ്ക്കു.

  കുറച്ചു കുറവുകൾ ഉണ്ടെങ്കിലും സിനിമയുടെ തുടക്കത്തിലേ അവതരണ രീതിയ്ക്കു ഒക്കെ വേണ്ടി കാണാം ചിത്രം.കുഴപ്പമില്ലാത്ത പ്ലോട്ടിൽ കുറച്ചും കൂടി ക്രിയേറ്റിവ് ആയി ചിന്തിച്ചിരുന്നെങ്കിൽ മികച്ച ഹൊറർ സിനിമ ആകാൻ ഉള്ള വകയുണ്ടായിരുന്നു ചിത്രത്തിന്.തീരെ മോശം എന്ന അഭിപ്രായം ഇല്ല.തരക്കേടില്ലാത്ത ചിത്രം എന്നു പറയാം.കണ്ടു നോക്കുന്നതിൽ തെറ്റില്ല.

  MH Views Rating 2/4

  സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്നു സെർച്ച് ചെയ്താലോ ലഭിക്കുന്നതാണ്

No comments:

Post a Comment

1890. Door (Japanese, 1988)