Monday, 20 April 2020

1201. Varane Avashyamundu (Malayalam,2020)



1201. Varane Avashyamundu (Malayalam,2020)


   സത്യൻ അന്തിക്കാട് സിനിമകൾ പോലെ തന്നെ വലിയ ബഹളങ്ങൾ ഒന്നും ഇല്ലാത്ത സിനിമയുമായി ആണ് മകൻ അനൂപ് സത്യൻ വന്നത്.നല്ല ഒരു താരനിര.ഉർവശി, ശോഭന, സുരേഷ് ഗോപി തുടങ്ങി പലരെയും ഒരിടവേളയ്ക്ക് ശേഷം കണ്ട സിനിമ കെ പി എ സി ലളിതയ്ക്കു ഒക്കെ പ്രായം നല്ലതു പോലെ ആയെങ്കിലും എനർജി ലെവൽ ഒക്കെ നന്നായിട്ടുണ്ട്.അങ്ങനെ സീനിയർ താരങ്ങൾ മുതൽ ദുൽക്കറും കല്യാണിയും എല്ലാം ഉണ്ട് സിനിമയിൽ.

   പ്രധാനമായും സിനിമയുടെ പേര് പോലെ തന്നെ കല്യാണം, പ്രണയം ഒക്കെ ആണ് വിഷയം.ചെന്നൈയിലെ മലയാളികൾ ഒക്കെ ഉള്ള ഫ്‌ളാറ്റ് ജീവിതം ഒക്കെ സിംപിൾ ആയിരുന്നു.പറയത്തക്ക ദേഷ്യം തോന്നിക്കുന്ന കഥാപാത്രങ്ങൾ ഒന്നും ഇല്ല.നല്ല പോലെ പൊസിറ്റിവ് എനർജി നൽകാൻ ആണ് ചിത്രം ശ്രമിച്ചത്.

  സുരേഷ് ഗോപിയുടെ ഫാൻ ബോയ് ആണോ അനൂപ് എന്നു സംശയിച്ചു.പല സ്ഥലത്തും പുള്ളിയുടെ നോസ്റ്റാള്ജിക് റഫറൻസ് ഉണ്ടായിരുന്നു.ശോഭനയുടെ ഛായ ഉള്ള നീനയും അതു പോലെ ഒരു ഫാൻബോയ്‌ റഫറൻസ് ആയി ഉണ്ടായിരുന്നു.വലിയ കഥയൊന്നും ഇല്ല.വലിയ താര നിര ഉള്ളത് കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്നതിലൂടെ ഉള്ള സംഭവങ്ങളിൽ ആണ് കഥ പോകുന്നത്.

  ചില ആളുകളുടെ ഇടയിൽ സംഭവിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ.പ്രായം,പ്രണയം,കരുതൽ അങ്ങനെ പല വികാരങ്ങളും മനുഷ്യരിൽ വരുത്തുന്ന മാറ്റങ്ങൾ എല്ലാം നുറുങ്ങു കഥകളായി സിനിമയിൽ കാണാം.മേജർ ഉണ്ണികൃഷ്ണന്റെ മൂകയായ 'അമ്മ ഒരു സീനിൽ പോലും വരാതെ ഒരു നൊമ്പരമായി മാറി.അങ്ങനെ കുറെ സംഭവങ്ങളും, സന്ദർഭങ്ങളും, സന്തോഷങ്ങളും, ദുഖങ്ങളും എല്ലാം ഉണ്ട് സിനിമയിൽ.ശക്തമായ കതയില്ലായ്മ ഒരു പോരായ്മ ആയി തോന്നിയാൽ പോലും അതിന്റെ കുറവ് ഇങ്ങനെ കുറെ ഘടകങ്ങളിലൂടെ പരിഹരിച്ചതായി തോന്നി.

  കുടുംബമായി കാണാൻ പറ്റിയ ചിത്രം.വലിയ സംഭവം അല്ലെങ്കിലും ഒരു സിറ്റ്കോം കാണുന്ന ലാഘവത്തോടെ കണ്ടു പോകാവുന്ന ചിത്രം
 ആണ് വരനെ ആവശ്യമുണ്ട്.വെറുക്കാൻ വേണ്ടി ഉള്ള ഒന്നും കണ്ടില്ല എന്റെ കാഴ്ചയിൽ.നല്ല രസികൻ പടം എന്നാണ് അഭിപ്രായം.

വിനീത് ശ്രീനിവാസൻ തിരയുടെ രണ്ടാം ഭാഗം അധികം തമിക്കാതെ ഇറക്കാൻ ശ്രമിക്കണം.എല്ലാവർക്കും പ്രായം കൂടി പോകുന്നു.

MH Views Rating 3/5

ചിത്രം Netflix ൽ ഇൻഡ്യയിൽ വന്നിട്ടുണ്ട്.

More movie suggestions @www.movieholicviews.blogspot.ca

1 comment:

  1. തിരക്ക് ഇനി ഒരു തിരിച്ചു വരവില്ല ശശിയെ..അത് സംവിധായകൻ തന്നെ പറഞ്ഞിട്ടുണ്ട്

    ReplyDelete

1890. Door (Japanese, 1988)