1197. A Grain of Truth(Polish, 2015)
Mystery, Crime
ശരീരത്തിൽ നിന്നും രക്തം മൊത്തം ഊറ്റി കളഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം, ഒരു ഹുക്കിൽ തല കോർത്ത നിലയിൽ കാണപ്പെട്ട പുരുഷൻ.പോളണ്ടിലെ സൻഡോമിയേൽ ആണ് ആ രണ്ടു കൊലപാതകങ്ങൾ അരങ്ങേറിയത്.
ക്രിസ്ത്യൻ-ജൂത വിശ്വാസങ്ങൾ കാരണം ധാരാളം മരണങ്ങൾ അന്ധവിശ്വാസങ്ങളുടെ പേരിൽ നടന്ന ഒരു പ്രൊവിൻസ്.മരണങ്ങളുടെ പിന്നിൽ ഉള്ള രഹസ്യം അന്വേഷിച്ചു പ്രോസിക്യൂട്ടർ ടിയോ കേസ് ആരംഭിക്കുമ്പോൾ കൂടുതലും ആ വിശ്വാസങ്ങളെ കേന്ദ്രീകരിച്ചു ആയിരുന്നു അന്വേഷണം.(ഒരു കുറ്റാന്വേഷകന് പകരം പോസിക്യൂട്ടർ കേസ് അന്വേഷണം നടത്തുന്ന നിയമം ആണ് പോളണ്ടിൽ ഉള്ളത്.)
കേസ് അന്വേഷണത്തിൽ ധാരാളം പേർ സംശയത്തിന്റെ നിഴലിൽ വന്നൂ.ഭൂതകാലത്തിന്റെ അടിത്തറയിൽ നിന്നു കൊണ്ടുള്ള അന്വേഷണത്തിന് പക്ഷെ ഒരു വഴിത്തിരിവ് ഉണ്ടാകുന്നു.ചിത്രത്തിന്റെ ട്വിസ്റ്റ് എന്നു പറയുന്ന ഭാഗം.സ്ഥിരം മതപരമായ ചിഹ്നങ്ങൾ നിറഞ്ഞു നിൽക്കുന്ന സിനിമകളുടെ രീതിയിൽ ആണ് ഈ ചിത്രവും ഒരു പരിധി വരെ പോകുന്നത്.വിശ്വാസങ്ങളുടെ കാരണം പറഞ്ഞു നടന്ന ക്രൂരതയുടെ കഥകളിലൂടെ.
പോളിഷ് എഴുത്തുകാരൻ സിഗ്മണ്ട് മിലോസ്‌വിക്കിയുടെ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
കേസ് അന്വേഷണത്തിൽ അവസാനം എന്തു സംഭവിക്കുന്നു?ഇനിയും മരണങ്ങൾ ഉണ്ടാകുമോ?ചിത്രം കാണുക.
MH Views Rating 3.5/4
ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭിക്കുന്നത് ആണ്.
No comments:
Post a Comment