Friday, 24 April 2020

1206. One of My Wives is Missing (English, 1976)



1206. One of My Wives is Missing (English, 1976)
          Mystery, Thriller.

  ഡാനിയൽ കോർബൻ പോലീസിന്റെ അടുക്കൽ ഹണിമൂണിന് കൂടെ വന്ന ഭാര്യ എലിസബത്തിനെ കാണാനില്ല എന്ന പരാതിയും ആയാണ് എത്തിയത്.ഇൻസ്‌പെക്‌ടർ ലെവിൻ അന്വേഷണം തുടങ്ങുന്നു.ആ സമയം എലിസബത്ത് തിരിച്ചെത്തുന്നു.എന്നാൽ അതു തന്റെ ഭാര്യ എലിസബത്ത് അല്ല എന്ന് ഡാനിയൽ പറയുന്നു.പക്ഷെ ആ സ്ത്രീ അവർ എലിസബത്ത് ആണെന്ന് ഉറപ്പിച്ചു പറയുന്നു.ഇൻസ്‌പെക്‌ടർ ലെവിനും മറ്റുള്ളവരും കുഴപ്പത്തിൽ ആകുന്നു.ആര് പറയുന്നതാണ് സത്യം?ഡാനിയലോ അതോ എലിസബത്തോ?

   

  Trap For a Single Man എന്ന നാടകം ആണ് സിനിമയ്ക്ക് പ്രമേയം.പിന്നീട് ചില സിനിമകൾക്ക് പ്രമേയം ആയ ഈ ടെലിവിഷൻ സിനിമ യഥാർത്ഥത്തിൽ ഇന്ത്യൻ സിനിമകൾ ആയ ശേഷ് അൻക(ബംഗാളി), പുതിയ പാർവൈ(തമിഴ്) എന്നീ സിനിമകളിൽ നിന്നും പ്രചോദനം കൊണ്ട നാടകത്തിൽ നിന്നും അവതരിപ്പിക്കപ്പെട്ടു എന്നതാണ് (കട: വിക്കിപ്പീഡിയ).അതിലും രസകരം ആയതു  Chase A Crooked Shadow എന്ന ബ്രിട്ടീഷ് ചിത്രത്തിൽ നിന്നും പ്രചോദനമായി ആണ് ഇന്ത്യൻ സിനിമകൾ വന്നത് എന്നതാണ്. മലയാളത്തിലും സമാനമായ ഒരു സിനിമ ഉണ്ടായിരുന്നു.

   വർഷങ്ങൾക്ക് അപ്പുറം ഈ കഥ ഒരു ക്ളീഷേ ആയി മാറിയിട്ടുണ്ടാകാം.കാരണം ധാരാളം സിനിമകൾ പിന്നീട് ഇതിന്റെ എല്ലാം ചുവടു പിടിച്ചു വന്നൂ എന്നത് തന്നെ കാരണം.ഇത്തരത്തിൽ ഉള്ള പഴയ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് കണ്ടു നോക്കാം.നല്ല രസകരമായ, ഒരു കുറ്റാന്വേഷണ കഥയുടെ ഇപ്പോൾ പോലും കാണുന്ന ഫോർമാറ്റിൽ അവതരിപ്പിച്ച ചിത്രം ആണ്.

MH Views Rating:3.5/5

  ചിത്രത്തിന്റെ Youtube Print ലഭ്യമാണ്.

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് (യൂടൂബിൽ നിന്നും എടുത്തത്) t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലഭ്യമാണ്.

3 comments:

  1. മലയാള സിനിമ ഏതാണ്?

    ReplyDelete
  2. An Inspector Calls കണ്ടിട്ടില്ലെങ്കിൽ കണ്ടു നോക്കൂ. നിരാശപെടില്ല. ഉറപ്പ്.
    മമ്മൂക്കയുടെ ഹിന്ദി സിനിമ ആയ സൗ ജൂട് ഏക് സച്ച് അതിന്റെ റീമേക് ആണ്.

    ReplyDelete
  3. നല്ല രസകരമായ, ഒരു കുറ്റാന്വേഷണ കഥ

    ReplyDelete

1890. Door (Japanese, 1988)